Mandana Karimi reveals her pregnancy: ബോളിവുഡിലെ പ്രശസ്‌ത സംവിധായകനില്‍ നിന്നും ഗര്‍ഭിണിയായ ശേഷം നിര്‍ബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി മന്ദന കരീമി. ബോളിവുഡ് താര സുന്ദരി കങ്കണ റണൗട്ട് അവതാരകയായ റിയാലിറ്റി ഷോയിലാണ് നടിയുടെ ഈ വെളിപ്പെടുത്തല്‍. മന്ദനയുടെ ഈ വെളിപ്പെടുത്തല്‍ അടങ്ങുന്ന പ്രമോ വീഡിയോ പരിപാടിയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വളരെ വികാരാധീനയായാണ് മന്ദന ഇക്കാര്യം വെളിപ്പെടുത്തിത്.
ഒരുമിച്ച് ജീവിക്കാമെന്ന ഉറപ്പിന്‍മേലാണ് ഗര്‍ഭിണിയാകാന്‍ ഒരുങ്ങിയതെന്നും ഒടുവില്‍ സംവിധായകന്‍ ചതിക്കുകയായിരുന്നുവെന്നും മന്ദന പറയുന്നു. ആദ്യ പങ്കാളിയായ ഗൗരവ് ഗുപ്‌തയുമായി വേര്‍പിരിഞ്ഞ ശേഷം ബോളിവുഡിലെ പ്രശസ്‌തനായ ഒരു സംവിധായകനുമായി രഹസ്യബന്ധമുണ്ടായിരുന്നു. ആ സമയത്ത് ഞാനാകെ തകര്‍ന്നിരിക്കുകയായിരുന്നു.