കേരളം

kerala

ETV Bharat / entertainment

മഞ്ചു വിഷ്‌ണുവിനും പായല്‍ രജ്‌പുതിനും ഒപ്പം ബോളിവുഡ് സുന്ദരി സണ്ണി ലിയോണും; ജിന്ന ടീസര്‍ പുറത്തിറങ്ങി - ജിന്ന ടീസര്‍ പുറത്തിറങ്ങി

മഞ്ചു വിഷ്‌ണു, സണ്ണി ലിയോണ്‍, പായല്‍ രജ്‌പുത് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ജിന്നയുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. സൂര്യയാണ് ജിന്നയുടെ സംവിധായകന്‍.

Ginna official teaser  Ginna official teaser released  Manchu Vishnu new movie Ginna  Manchu Vishnu  Sunny Leone  Payal Rajput  മഞ്ചു വിഷ്‌ണു  പായല്‍ രജ്‌പുത്  സണ്ണി ലിയോണ്‍  ജിന്ന ടീസര്‍ പുറത്തിറങ്ങി  ജിന്ന
മഞ്ചു വിഷ്‌ണുവിനും പായല്‍ രജ്‌പുതിനും ഒപ്പം ബോളിവുഡ് സുന്ദരി സണ്ണി ലിയോണും; ജിന്ന ടീസര്‍ പുറത്തിറങ്ങി

By

Published : Sep 11, 2022, 5:16 PM IST

തെലുഗു സൂപ്പര്‍ താരം മഞ്ചു വിഷ്‌ണു, ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍, പായല്‍ രജ്‌പുത് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ജിന്നയുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ജിന്നയുടെ ടീസറിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സൂര്യയാണ് ജിന്നയുടെ സംവിധായകന്‍.

എവിഎ എന്‍റര്‍ടൈന്‍മെന്‍റ്, ട്വന്‍റി ഫോര്‍ ഫ്രെയിംസ് എന്നിവയുടെ ബാനറില്‍ നായകന്‍ മഞ്ചു വിഷ്‌ണു തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

Payal Rajput: 'ജിന്ന എന്‍റെ ഹൃദയത്തോട് വളരെ അടുത്താണ്, ടീസറില്‍ പ്രേക്ഷകര്‍ കണ്ടത് വലിയൊരു മഞ്ഞുമലയുടെ ചെറിയൊരു ഭാഗം മാത്രമാണ്. ഉറപ്പായും സിനിമ നിങ്ങളുടെ ഹൃദയത്തെയും ആത്‌മാവിനെയും സ്‌പര്‍ശിക്കും,' നടി പായല്‍ രജ്‌പുത് പറഞ്ഞു.

Sunny Leone: 'സ്‌നേഹം ഒരു സാര്‍വത്രിക ഭാഷയാണെന്ന് ഞാന്‍ മനസിലാക്കുന്നു. ജിന്ന സിനിമയുടെ ടീം ഒരു കുടുംബം പോലെയായിരുന്നു. ഇത്തരം ഒരനുഭവം എനിക്ക് മുമ്പ് ഉണ്ടായിട്ടില്ല. എല്ലാവരും സിനിമയ്‌ക്കു വേണ്ടി നന്നായി കഠിനാധ്വാനം ചെയ്‌തിട്ടുണ്ട്. സൗത്ത് സിനിമ ലോകം എന്നോട് വളരെ സ്‌നേഹം പ്രകടിപ്പിക്കുന്നു. സൗത്ത് ഇന്‍ഡസ്‌ട്രിയില്‍ ഇനിയും സിനിമകള്‍ ചെയ്യാനാകും എന്ന് പ്രതീക്ഷിക്കുന്നു,' താര സുന്ദരി സണ്ണി ലിയോണ്‍ പറഞ്ഞു.

Manchu Vishnu: മഞ്ചു വിഷ്‌ണു ചിത്രത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെ 'ഞങ്ങളുടെ പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് ഈ സിനിമ ചെയ്‌തത്. സിനിമ കാണാന്‍ തിയറ്ററില്‍ എത്തുന്ന പ്രേക്ഷകര്‍ ഇല്ലെങ്കില്‍ ഞങ്ങള്‍ അഭിനേതാക്കളല്ല. എന്‍റെ എല്ലാ സിനിമകള്‍ക്കും വേണ്ടി ഞാന്‍ കഠിനാധ്വാനം ചെയ്യാറുണ്ട്. എങ്ങിലും ജിന്ന എനിക്ക് അല്‍പം കൂടി പ്രിയപ്പെട്ടതാണ്. കാരണം എന്‍റെ മക്കള്‍ അരിയാനയും വിവിയാനയും അവരുടെ ശബ്‌ദം കൊണ്ട് ജിന്നയുടെ ഭാഗമായി എന്നതാണ്. ജിന്ന പ്രേക്ഷകര്‍ക്ക് ഒരു ദൃശ്യ വിരുന്ന് തന്നെയാകും,'

പാന്‍ ഇന്ത്യന്‍ സിനിമയായ ജിന്ന മലയാളത്തിലും ഉടന്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ചോട്ടാ കെ നായിഡു ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. അനൂപ് റൂബന്‍സാണ് സംഗീതം.

ABOUT THE AUTHOR

...view details