കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ (Mammootty) ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മുഖത്തും കഴുത്തിലും ചുളിവുകള്‍ വീണ് നരയും കഷണ്ടിയും ഉള്ള മമ്മൂട്ടിയെയാണ് ചിത്രത്തില്‍ കാണാനാവുക. മമ്മൂട്ടിയുടെ നിരവധി ഫാന്‍ പേജുകള്‍ ഉള്‍പ്പെടെ നിരവധി ഗ്രൂപ്പുകളില്‍ ഈ ചിത്രം പ്രചരിച്ചിരുന്നു (Mammootty viral photo).
നിമിഷ നേരം കൊണ്ട് തന്നെ മമ്മൂട്ടിയുടെ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടി ഫാന്‍സ് ഭാരവാഹിയും, മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനങ്ങള്‍ ഏകോപിക്കുന്ന റോബര്‍ട്ട് കുര്യാക്കോസ്.
Also Read:Mammootty Shared Bramayugam First Look: 2 മണിക്കൂറില്‍ 65,000 ലൈക്കുകള്‍; ഭ്രമയുഗം 'പുത്തന്‍ ലുക്ക്' പങ്കുവച്ച് മമ്മൂട്ടി
മമ്മൂട്ടിയുടെ ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്‌തതാണെന്നാണ് റോബര്‍ട്ട് കുര്യാക്കോസിന്‍റെ വെളിപ്പെടുത്തല്‍. ഇതിന് തെളിവായി ഒരു വീഡിയോയും റോബര്‍ട്ട് തന്‍റെ ഫേസ്‌ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്. ഒപ്പം ഒരു കുറിപ്പും അദ്ദേഹം പങ്കുവച്ചു.
'ഒരുപാടു പേരെ അസൂയപ്പെടുത്തുന്ന നിത്യ യൗവ്വനത്തിന് ചുളിവും നരയും നൽകിയ ഡിജിറ്റൽ തിരക്കഥയുടെ വഴി: കാലത്തിന് തോൽപ്പിക്കാനായില്ല, പിന്നെ അല്ലേ ഫോട്ടോഷോപ്പിന്.' -ഇപ്രകാരമാണ് റോബര്‍ട്ട് കുര്യാക്കോസ് ഫേസ്‌ബുക്കില്‍ കുറിച്ചത്.
അതേസമയം 'ടര്‍ബോ' ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ പ്രോജക്‌ട്. അടുത്തിടെയായിരുന്നു സിനിമയുടെ പ്രഖ്യാപനം. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് 'ടര്‍ബോ'. മിഥുന്‍ മാനുവല്‍ തോമസിന്‍റെ രചനയില്‍ വൈശാഖ് ആണ് സിനിമയുടെ സംവിധാനം.
Also Read:Mammootty in Turbo Shooting Location ടര്‍ബോ ലൊക്കേഷനിലേയ്‌ക്ക് മമ്മൂട്ടി; 2018ല്‍ പ്രഖ്യാപിച്ച ജയസൂര്യയുടെ ടര്‍ബോ പീറ്ററുമായി സാമ്യമോ?
ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായാണ് 'ടര്‍ബോ' ഒരുങ്ങുന്നത്. കോയമ്പത്തൂരില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസും ഓവര്‍സീസ് റിലീസ് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ വിതരണത്തിന് എത്തിക്കുക. വിഷ്‌ണു ശര്‍മ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും ജസ്‌റ്റിന്‍ വര്‍ഗീസ് സംഗീതവും നിര്‍വഹിക്കും.
'ഭ്രമയുഗം' ആണ് മമ്മൂട്ടിയുടെ മറ്റൊരു പുതിയ ചിത്രം. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഈ അടുത്തിടെ അവസാനിച്ചിരുന്നു. ഹൊറർ ത്രില്ലർ വിഭാഗത്തിലുള്ള ചിത്രം 2024ല്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന.
അതേസമയം 'യാത്ര 2' (Yatra 2) ആണ് മമ്മൂട്ടിയുടെ മറ്റൊരു പുതിയ ചിത്രം. മമ്മൂട്ടിയും തെന്നിന്ത്യന്‍ താരം ജീവയുമാണ് (Jiiva) ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തില്‍ എത്തുന്നത്. പൊളിറ്റിക്കല്‍ ഡ്രാമയായി ഒരുങ്ങിയ ചിത്രം പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ 'യാത്ര 2'ന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. മമ്മൂട്ടിയും ജീവയുമാണ് ഫസ്‌റ്റ് ലുക്കില്‍. 2024 ഫെബ്രുവരി എട്ടിന് ചിത്രം തിയേറ്ററുകളില്‍ എത്തും.
Also Read:Yatra 2 First Look Poster മമ്മൂട്ടി വൈഎസ്‌ആര്‍ ആയപ്പോള്‍ ജഗന്‍ മോഹന്‍ റെഡ്ഡിയായി ജീവ; യാത്ര 2 ഫസ്‌റ്റ് ലുക്ക് പുറത്ത്