Mammootty wedding anniversary: മലയാള സിനിമയിലെ മാതൃക ദമ്പതികളാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയും സുല്‍ഫത്തും. മമ്മൂട്ടിക്കും ഭാര്യ സുല്‍ഫത്തിനും ഇന്ന് 43ാം വിവാഹവാര്‍ഷിക ദിനമാണ്. നിരവധി പേരാണ് ഇരുവര്‍ക്കും വിവാഹാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്.
Mammootty Sulfath marriage: 1979ലാണ് മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായത്. വിവാഹ ശേഷമായിരുന്നു സിനിമയിലേക്കുള്ള മമ്മൂട്ടിയുടെ രംഗ പ്രവേശനം. വിവാഹിതനായ അതേ വര്‍ഷം തന്നെയായിരുന്നു സിനിമയിലേക്കുള്ള മമ്മൂട്ടിയുടെ അരങ്ങേറ്റവും. പിന്നീട് വര്‍ഷങ്ങള്‍ക്കുള്ളില്‍ മലയാള സിനിമയിലെ തിരക്കുള്ള നടനായി മമ്മൂട്ടി മാറി.
സിനിമ ജീവിതത്തിലും കുടുംബ ജീവിതത്തിലും മാതൃക പുരുഷനാണ് മമ്മൂട്ടി. യുവാക്കള്‍ക്ക് ഉള്‍പ്പടെ പ്രചോദനമേകുന്നതാണ് മമ്മൂട്ടിയുടെ കുടുംബജീവിതം. മികച്ച നടന് എന്നതിലുപരി മികച്ചൊരു കുടുംബനാഥന് കൂടിയാണ് മമ്മൂട്ടി. കുടുംബവുമായി വളരെ ആത്മബന്ധമാണ് മമ്മൂട്ടിക്ക്.