കേരളം

kerala

ETV Bharat / entertainment

പൂനെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി കണ്ണൂര്‍ സ്‌ക്വാഡ് ടീം വയനാട്ടിലേക്ക് - കണ്ണൂര്‍ സ്‌ക്വാഡിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു

കണ്ണൂര്‍ സ്‌ക്വാഡിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു. വയനാട് ഷെഡ്യൂളിന് ശേഷം ടീം എറണാകുളത്തേയ്‌ക്ക്. ശേഷം കണ്ണൂര്‍ സ്‌ക്വാഡിന് പാക്കപ്പ്

Mammootty starrer Kannur Squad shooting progress  Mammootty starrer Kannur Squad  Kannur Squad shooting progress  കണ്ണൂര്‍ സ്‌ക്വാഡ്  കണ്ണൂര്‍ സ്‌ക്വാഡ് ടീം വയനാട്ടിലേക്ക്  പൂനെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി കണ്ണൂര്‍ സ്‌ക്വാഡ്  മമ്മൂട്ടി  കണ്ണൂര്‍ സ്‌ക്വാഡ് ചിത്രീകരണം പുരോഗമിക്കുന്നു  കണ്ണൂര്‍ സ്‌ക്വാഡിന് പാക്കപ്പ്  കണ്ണൂര്‍ സ്‌ക്വാഡ് ചിത്രീകരണം  കണ്ണൂര്‍ സ്‌ക്വാഡിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു  കണ്ണൂര്‍ സ്‌ക്വാഡിന്‍റെ ചിത്രീകരണം
പൂനെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി കണ്ണൂര്‍ സ്‌ക്വാഡ് ടീം വയനാട്ടിലേക്ക്

By

Published : Mar 10, 2023, 10:07 AM IST

മമ്മൂട്ടി നായകനായത്തെന്ന ഏറ്റവും പുതിയ ചിത്രമാണ് 'കണ്ണൂര്‍ സ്‌ക്വാഡ്'. പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ ചിത്രമാണിത്. ചിത്രത്തിന്‍റെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ആവേശപൂര്‍വം സ്വീകരിക്കാറുണ്ട്.

സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണിപ്പോള്‍. 'കണ്ണൂര്‍ സ്ക്വാഡി'ന്‍റെ പൂനെ ഷെഡ്യൂള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. അടുത്ത ഷെഡ്യൂളിനായി ടീം വയനാട്ടിലേയ്‌ക്ക് പുറപ്പെട്ടിരിക്കുകയാണ്. 10 ദിവസത്തെ ഷെഡ്യൂളാണ് ചിത്രത്തിന് വയനാട്ടില്‍. ശേഷം എറണാകുളത്തും ഏതാനും രംഗങ്ങള്‍ ചിത്രീകരിക്കും. എറണാകുളം ഷെഡ്യൂള്‍ കൂടി പൂര്‍ത്തിയാക്കിയ ശേഷമാകും സിനിമയ്‌ക്ക് പാക്കപ്പ് പറയുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

റോബി വര്‍ഗീസ് ആണ് സിനിമയുടെ സംവിധാനം. ഛായാഗ്രാഹകനായ റോബി വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മുഹമ്മദ് ഷാഫിയുടേതാണ് കഥ. നടന്‍ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേര്‍ന്നാണ് തിരക്കഥ.

മുഹമ്മദ് റാഹില്‍ ആണ് ഛായാഗ്രഹണം. പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിക്കും. പൂനെ, മുംബൈ, കണ്ണൂര്‍, കൊച്ചി, വയനാട്, പാലാ, അതിരപ്പള്ളി എന്നിവിടങ്ങളിലായാണ് 'കണ്ണൂര്‍ സ്‌ക്വാഡി'ന്‍റെ ചിത്രീകരണം.

മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് സിനിമയുടെ നിര്‍മാണം. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'നന്‍പകല്‍ നേരത്ത് മയക്കം', നിസാം ബഷീറിന്‍റെ 'റോഷാക്ക്', ജിയോ ബേബി സംവിധാനം ചെയ്‌ത 'കാതല്‍' എന്നിവയാണ് മമ്മൂട്ട കമ്പനിയുടെ ബാനറില്‍ നിര്‍മിച്ച മറ്റ് ചിത്രങ്ങള്‍.

ഈദ് റിലീസായി ഏപ്രില്‍ 20ന് 'കാതല്‍' തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന. തെന്നിന്ത്യന്‍ സൂപ്പര്‍ താരം ജ്യോതികയാണ് 'കാതലി'ല്‍ മമ്മൂട്ടിയുടെ നായികയായെത്തുക. ഇതാദ്യമായാണ് മമ്മൂട്ടിയും ജ്യോതികയും ഒന്നിച്ചെത്തുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മാത്യു ദേവസിയുടെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുക.

ബി.ഉണ്ണികൃഷ്‌ണന്‍ ചിത്രം 'ക്രിസ്‌റ്റഫര്‍' ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തിയ 'ക്രിസ്‌റ്റഫര്‍' ഇപ്പോള്‍ ഒടിടിയിലും റിലീസിനെത്തി. തിയേറ്റര്‍ റിലീസ് കഴിഞ്ഞ് ഒരു മാസം പിന്നിടുന്ന സാഹചര്യത്തിലാണ് ചിത്രം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ എത്തുന്നത്. മാര്‍ച്ച് 9ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് 'ക്രിസ്‌റ്റഫര്‍' ഒടിടി സ്‌ട്രീമിംഗ് നടത്തുന്നത്.

അതേസമയം രാജ്യാന്തര ചലച്ചിത്ര മേളയിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ 'നന്‍പകല്‍ നേരത്ത് മയക്കവും' തിയേറ്റര്‍ റിലീസ് കഴിഞ്ഞ് ഒടിടിയിലെത്തി. ജനുവരി 19ന് തിയേറ്ററുകളിലെത്തിയ ചിത്രം ഫെബ്രുവരി 23 മുതല്‍ നെറ്റ്‌ഫ്ലിക്‌സില്‍ സ്‌ട്രീമിംഗ് ആരംഭിച്ചു. തിയേറ്ററുകളില്‍ മികച്ച സ്വീകാര്യത കിട്ടിയ ചിത്രത്തിന് ഒടിടിയിലും മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

തെലുഗു ചിത്രം 'ഏജന്‍റ്‌' ആണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു പ്രോജക്‌ട്. തെന്നിന്ത്യന്‍ താരം അഖില്‍ അക്കിനേനി നായകനായെത്തുന്ന ചിത്രത്തില്‍ സുപ്രധാന വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഒരു പട്ടാള ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത് എന്നും സൂചനയുണ്ട്. പട്ടാള ലുക്കിലുള്ള മമ്മൂട്ടിയുടെ ഏതാനും ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

Also Read:പട്ടാള ഉദ്യോഗസ്ഥനായി മമ്മൂട്ടി; ഏജന്‍റ്‌ പുതിയ പോസ്‌റ്റര്‍ പുറത്ത്..

ABOUT THE AUTHOR

...view details