മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ (Mammootty) ഏറ്റവും പുതിയ റിലീസായ 'കാതൽ ദി കോർ' (Kaathal The Core) ഒടിടി റിലീസിനൊരുങ്ങുന്നു. നവംബര്‍ 23ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം രണ്ടാഴ്‌ച പിന്നിടുമ്പോഴും മികച്ച രീതിയില്‍ മുന്നേറുകയാണ്. ഇതിനിടെയാണ് സിനിമയുടെ ഒടിടി റിലീസ് തീയതി പുറത്തുവരുന്നത് (Kaathal The Core OTT Release).
ഡിസംബറിലാകും ചിത്രം ഒടിടിയില്‍ സ്‌ട്രീമിംഗ് തുടരുക. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം ഈ ക്രിസ്‌മസിന് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ സിനിമയില്‍ സ്‌ട്രീമിംഗ് ആരംഭിക്കും. ഡിസംബർ 23നോ ഡിസംബർ 24നോ ആകും ചിത്രമെത്തുക. തിയേറ്റര്‍ റിലീസ് കഴിഞ്ഞ് കൃത്യം ഒരു മാസത്തിന് ശേഷമാകും 'കാതല്‍' ഒടിടിയില്‍ എത്തുന്നത് എന്നതും ശ്രദ്ധേയം.
Also Read:'മമ്മൂട്ടി കരഞ്ഞാല്‍ തിയേറ്റര്‍ ആകെ കരയും.. ഞാനും കരഞ്ഞു'; കാതല്‍ കണ്ട ശേഷം സംവിധായകന്‍ വിഎ ശ്രീകുമാര്‍
ജിയോ ബേബി സംവിധാനം ചെയ്‌ത ഈ ഫാമിലി ഡ്രാമയില്‍ (Jeo Baby directorial Kaathal) തെന്നിന്ത്യന്‍ താരം ജ്യോതികയാണ് (Jyotika) മമ്മൂട്ടിയുടെ നായികയായി എത്തിയത്. സംവിധായകൻ ജിയോ ബേബിയുമായും, ജ്യോതികയുമായുമുള്ള മമ്മൂട്ടിയുടെ ആദ്യ സഹകരണം കൂടിയാണ് 'കാതൽ ദി കോർ'.
ഗോവയില്‍ നടന്ന 54-ാമത് ഐഎഫ്‌എഫ്‌ഐയില്‍ ചിത്രം പ്രദർശിപ്പിച്ചിരുന്നു. 'കാതലി'ലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്‌ത മുത്തുമണി, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി തുടങ്ങിയവർ ചിത്രം കാണാൻ ഗോവയില്‍ എത്തിയിരുന്നു (Kaathal The Core screened at IFFI 2023).
കാതലില്‍ ലാലു അലക്‌സ്, മുത്തുമണി, ആദര്‍ശ് സുകുമാരന്‍, സുധി കോഴിക്കോട്, ചിന്നു ചാന്ദ്നി, ജോസി സിജോ, അനഘ അക്കു തുടങ്ങിയവരും അഭിനയിച്ചു. പോള്‍സണ്‍ സ്‌കറിയ, ആദര്‍ശ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വഹിച്ചത്. സാലു കെ തോമസ് ഛായാഗ്രഹണവും ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിങ്ങും മാത്യൂസ് പുളിക്കന്‍ സംഗീതവും ഒരുക്കി.
Also Read:ഐഎഫ്‌എഫ്‌ഐയിലും തിളങ്ങി മമ്മൂട്ടിയുടെ 'കാതൽ ദി കോർ', മികച്ച അഭിപ്രായങ്ങളുമായി ചിത്രം പ്രേക്ഷകഹൃദയങ്ങളിൽ...
ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറിലായിരുന്നു സിനിമയുടെ നിര്‍മാണം. മമ്മൂട്ടി കമ്പനി നിര്‍മിച്ച മൂന്നാമത്തെ ചിത്രം കൂടിയാണ് 'കാതല്‍'. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത 'നന്‍പകല്‍ നേരത്ത് മയക്കം' ആണ് മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഒരുങ്ങിയ ആദ്യ ചിത്രം. 'റോഷാക്ക്' ആണ് ഈ ബാനറില്‍ ഒരുങ്ങിയ രണ്ടാമത്തെ ചിത്രം.
Also Read:'നീയാണെന്‍ ആകാശം'; മാനസിക സംഘര്‍ഷങ്ങളിലൂടെ മാത്യു ദേവസിയും ഭാര്യയും; കാതല്‍ ദി കോറിലെ പുതിയ ഗാനം പുറത്ത്
അതേസമയം 'കണ്ണൂര്‍ സ്‌ക്വാഡ്' ആണ് 'കാതലി'ന് മുമ്പ് മമ്മൂട്ടിയുടേതായി തിയേറ്ററുകളില്‍ എത്തിയ ചിത്രം. സിനിമ 100 കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു. സെപ്‌റ്റംബര്‍ 28ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം 35 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ആഗോളതലത്തില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത് (Kannur Squad enters 100 crore club).