കേരളം

kerala

ETV Bharat / entertainment

പേടിപ്പിക്കാൻ 'ഭ്രമയുഗം' ; പുതിയ പോസ്റ്റർ പുറത്ത്, പുതുവർഷത്തിലും ഞെട്ടിച്ച് മമ്മൂട്ടി - ഭ്രമയുഗം പോസ്റ്റർ

Bramayugam new poster : 'ഭൂതകാലം' എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ രാഹുൽ സദാശിവനാണ് 'ഭ്രമയുഗം' സംവിധാനം ചെയ്യുന്നത്.

Mammoottys Bramayugam  Bramayugam new poster  ഭ്രമയുഗം പോസ്റ്റർ  മമ്മൂട്ടി
Bramayugam new poster

By ETV Bharat Kerala Team

Published : Jan 1, 2024, 1:56 PM IST

പോയവർഷം ഒരുപിടി മികച്ച സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടി പുതുവർഷത്തിലും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. താരം പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമായ 'ഭ്രമയുഗ'ത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തുവന്നു. ഭയപ്പെടുത്തുന്ന, അതിലേറെ നിഗൂഢത ഒളിപ്പിച്ചുവയ്‌ക്കുന്ന പോസ്റ്റർ മികച്ച പ്രതികരണമാണ് നേടുന്നത് (Mammootty Starrer Bramayugam new poster out).

ഇതുവരെ കാണാത്ത വേറിട്ട ലുക്കിലും ഗെറ്റപ്പിലുമാണ് 'ഭ്രമയുഗ'ത്തിൽ മമ്മൂട്ടി എത്തുന്നത്. നേരത്തെ പുറത്തുവന്ന സിനിമയിലെ വേറിട്ട ലുക്കിലുള്ള മറ്റ് പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ തരംഗം തീർത്തിരുന്നു. ഒരുനോട്ടം കൊണ്ടുപോലും ഭയപ്പെടുത്തുകയാണ് മമ്മൂട്ടിയുടെ കഥാപാത്രം.

'ഭൂതകാലം' എന്ന ഹൊറർ ചിത്രത്തിലൂടെ കയ്യടി നേടിയ രാഹുൽ സദാശിവനാണ് 'ഭ്രമയുഗ'ത്തിന്‍റെ സംവിധായകൻ. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണ് 'ഭ്രമയുഗം'. ഹൊറർ ത്രില്ലർ സിനിമകൾക്ക് മാത്രമായി ആരംഭിച്ച പ്രൊ‍ഡക്ഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.

ALSO READ:പേടിപ്പിക്കാനൊരുങ്ങി നൈറ്റ് ഷിഫ്‌റ്റ് സ്റ്റുഡിയോസ് ; മമ്മൂട്ടിയുടെ 'ഭ്രമയുഗം' ആദ്യ ചിത്രം

അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽദ ലിസ് എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലും 'ഭ്രമയുഗം' ഒരേസമയം റിലീസിനെത്തും. കൊച്ചിയും ഒറ്റപ്പാലവും ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷനുകൾ.

ഓഗസ്റ്റ് 17ന് ആരംഭിച്ച സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായ വിവരം അടുത്തിടെയാണ് അണിയറക്കാർ പുറത്തുവിട്ടത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയത് മുതൽ തന്നെ ഏറെ ആവേശത്തിലായ പ്രേക്ഷകർ സിനിമ ബിഗ് സ്‌ക്രീനിൽ എത്തുന്നതും കാത്ത് ഇരിപ്പാണ്. പതിറ്റാണ്ടുകൾക്കിപ്പുറവും സിനിമാസ്വാദകർക്ക് പുതുമയാർന്ന ചിത്രങ്ങളും ഭാവ പ്രകടനങ്ങളും സമ്മാനിക്കുന്ന മമ്മൂട്ടി 'ഭ്രമയുഗ'ത്തിൽ എന്താണ് കരുതിവച്ചിരിക്കുന്നതെന്ന് അറിയാൻ അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകരും സിനിമാസ്വാദകരും. ഈ വർഷം ആദ്യം തന്നെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രശസ്‌ത എഴുത്തുകാരൻ ടി ഡി രാമകൃഷ്‌ണൻ ആണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് എന്നതും 'ഭ്രമയുഗ'ത്തിന്‍റെ സവിശേഷതകളിലൊന്നാണ്. ഷെഹ്‌നാദ് ജലാൽ ആണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഷഫീഖ് മുഹമ്മദ് അലിയാണ് എഡിറ്റർ. ക്രിസ്റ്റോ സേവ്യർ സംഗീത സംവിധാനവും നിർവഹിക്കുന്നു.

ALSO READ:Mammootty Starrer Bramayugam Packup : മമ്മൂട്ടിയുടെ 'ഭ്രമയുഗ'ത്തിന് പാക്കപ്പ്; ഇനി സിനിമയുടെ വരവിനായുള്ള കാത്തിരിപ്പ്

പ്രൊഡക്ഷൻ ഡിസൈനർ : ജോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ : ജയദേവൻ ചക്കടത്ത്, സൗണ്ട് മിക്‌സ് : എം ആർ രാജകൃഷ്‌ണൻ, കലാസംവിധാനം : ജ്യോതിഷ് ശങ്കർ, മേക്കപ്പ് : റോണക്‌സ് സേവ്യർ, വസ്‌ത്രാലങ്കാരം : മെൽവി ജെ.

ABOUT THE AUTHOR

...view details