കേരളം

kerala

ETV Bharat / entertainment

'ഫോണ്‍ ദുല്‍ഖറിന്‍റെ കയ്യിലാണോ'; കടുവ ദിനത്തില്‍ ആശംസയുമായി മമ്മൂട്ടിയുടെ പുത്തന്‍ ചിത്രം - Mammootty upcoming movies

Mammootty shares new image: നിമിഷനേരം കൊണ്ട് 1,11,000ലധികം ലൈക്കുകളാണ് പോസ്‌റ്റിന് ലഭിച്ചിരിക്കുന്നത്. നിരവധി പേര്‍ ഷെയര്‍ ചെയ്‌ത ചിത്രത്തിന് രസകരമായ കമന്‍റുകളാണ് ലഭിച്ചിരിക്കുന്നത്.

National Tiger Day  Mammootty shares new image  കടുവ ദിനത്തില്‍ ആശംസയുമായി മമ്മൂട്ടി  Mammootty on National Tiger Day  Mammootty upcoming movies  ദേശീയ കടുവ ദിനത്തില്‍ ആശംസകള്‍ അറിയിച്ച് മെഗാസ്‌റ്റാര്‍
'ഫോണ്‍ ദുല്‍ഖറിന്‍റെ കയ്യിലാണോ'; കടുവ ദിനത്തില്‍ ആശംസയുമായി മമ്മൂട്ടി

By

Published : Jul 29, 2022, 4:08 PM IST

Mammootty on National Tiger Day: ദേശീയ കടുവ ദിനത്തില്‍ ആശംസകള്‍ അറിയിച്ച് മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രം. ഫേസ്‌ബുക്കിലൂടെയാണ് താരം ആശംസ അറിയിച്ചത്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം പുറത്തിറങ്ങി നിമിഷ നേരം കൊണ്ടാണ് അത് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

Mammootty shares new image: 1,11,000ലധികം ലൈക്കുകളാണ് മെഗാസ്റ്റാറിന്‍റെ പോസ്‌റ്റിന് ലഭിച്ചിരിക്കുന്നത്. നിരവധി പേര്‍ ഷെയര്‍ ചെയ്‌ത പോസ്‌റ്റിന് രസകരമായ കമന്‍റുകളാണ് ലഭിച്ചിരിക്കുന്നത്.

'കടുവയ്‌ക്ക് ആശംസകളുമായി സിംഹം', 'നിങ്ങള്‍ പുലി അല്ല സിംഹമാണ്.. റിയല്‍ കിംഗ്‌', 'സിനിമ മേഖലയിലെ കടുവ', 'മമ്മൂക്ക നിങ്ങളാണ് ഞങ്ങളുടെ പുലി, വെറും പുലിയല്ല ഒരു സിംഹം', 'ടൈഗര്‍ ഡേ എന്ന് പറഞ്ഞിട്ട് സിംഹത്തിന്‍റെ ഫോട്ടോ, ഗര്‍', 'പുത്തന്‍ സ്‌റ്റൈല്‍ തകര്‍ത്തിട്ടുണ്ട്‌', 'ഫോണ്‍ ദുല്‍ഖറിന്‍റെ കയ്യിലാണോ', തുടങ്ങിയ രസകരമായ കമന്‍റുകളാണ് പോസ്‌റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

National Tiger Day: എല്ലാ വര്‍ഷവും ജൂലൈ 29 നാണ് ദേശീയ കടുവ ദിനമായി ആചരിക്കുന്നത്. ഇന്ത്യയുടെ ദേശീയ മൃഗം കടുവ എന്നതും ശ്രദ്ധേയം. ഈ കടുവ ദിനത്തില്‍ രാജ്യം കടന്നു പോകുന്നത് രാജയെ കുറിച്ചുള്ള ദു:ഖ വാര്‍ത്ത സ്‌മരണകളിലൂടെയാണ്. ഇന്ത്യയില്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ള കടുവകളില്‍ ഏറ്റവും പ്രായമേറിയ രാജ രണ്ടാഴ്‌ച മുമ്പ്‌ ഓര്‍മയായിരുന്നു.

Mammootty upcoming movies: നിസാം ബഷീറിന്‍റെ 'റോഷാക്ക്', ലിജോ ജോസ്‌ പെല്ലിശ്ശേരിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം' എന്നിവയാണ് ചിത്രീകരണം പൂര്‍ത്തിയായ മമ്മൂട്ടി ചിത്രങ്ങള്‍. അഖില്‍ അക്കിനേനി നായകനായ തെലുങ്ക്‌ ചിത്രം 'ഏജന്‍റ്‌ ' ആണ് താരത്തിന്‍റെ മറ്റൊരു പുതിയ ചിത്രം. 'ഏജന്‍റി'ല്‍ സുപ്രധാന വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. 'ഭീഷ്‌മ പര്‍വ'ത്തിന് ശേഷം അമല്‍ നീരദ്‌ ഒരുക്കുന്ന 'ബിലാലി'ന്‍റെ ചിത്രീകരണം ഇനിയും ആരംഭിച്ചിട്ടില്ല.

Also Read: വാപ്പച്ചിയും മകനും ഒന്നിച്ചൊരു ചിത്രം എന്ന്‌ ? ; ഉത്തരവുമായി ദുല്‍ഖര്‍

ABOUT THE AUTHOR

...view details