കേരളം

kerala

ETV Bharat / entertainment

എപ്പോഴാണ് ദുല്‍ഖറിനൊപ്പം അഭിനയിക്കുക? മമ്മൂക്കയുടെ മാസ് മറുപടി - മമ്മൂട്ടി

മമ്മൂട്ടിയുടെ പുതിയ ചിത്രമായ റോഷാക്കിന്‍റെ പ്രൊമോഷനോട് അനുബന്ധിച്ചു നടന്ന വാര്‍ത്താസമ്മേളനത്തില്‍ ദുല്‍ഖറിനൊപ്പമുള്ള സിനിമ എപ്പോഴാണെന്ന ചോദ്യത്തിനാണ് മെഗാസ്റ്റാറിന്‍റെ മാസ് മറുപടി. അങ്ങനെ ഒരു സിനിമ വന്നാല്‍ അപ്പോള്‍ നോക്കാമെന്ന് മമ്മൂട്ടി പറഞ്ഞു

Mammootty new movie Rorschach  Rorschach  Mammootty upcoming movie  Mammootty  മമ്മൂക്കയുടെ മാസ് മറുപടി  മമ്മൂക്ക  മമ്മൂട്ടി  ദുല്‍ഖര്‍ സല്‍മാന്‍
എപ്പോഴാണ് ദുല്‍ഖറിനൊപ്പം അഭിനയിക്കുക? മമ്മൂക്കയുടെ മാസ് മറുപടി

By

Published : Oct 3, 2022, 11:41 AM IST

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്‍റെയും അഭിമുഖങ്ങളില്‍ കേട്ടു തഴമ്പിച്ച ചോദ്യമാണ് 'ഇരുവരും ഒന്നിച്ച് എപ്പോഴാണ് അഭിനയിക്കുക' എന്നത്. മറുപടി പറഞ്ഞാലും പറയാതെ ഒഴിഞ്ഞുമാറിയാലും രണ്ടു പേര്‍ക്കും മുന്നില്‍ വീണ്ടും ഇതേ ചോദ്യം ആവര്‍ത്തിക്കപെടുകയാണ് പതിവ്. മമ്മൂട്ടിയുടെ പുതിയ ചിത്രമായ റോഷാക്കിന്‍റെ പ്രൊമോഷനോട് അനുബന്ധിച്ചു നടന്ന വാര്‍ത്താസമ്മേളനത്തിലും ദുല്‍ഖറിനൊപ്പമുള്ള സിനിമ എപ്പോഴാണെന്ന ചോദ്യം മമ്മൂട്ടിയോട് ചോദിച്ചിരിക്കുകയാണ്.

ചെറിയ മാസും അല്‍പം നര്‍മം കലര്‍ത്തിയുമാണ് മമ്മൂക്കയുടെ ഇത്തവണത്തെ മറുപടി. 'ദുല്‍ഖര്‍ സല്‍മാന്‍ നമ്മുടെ വീട്ടില്‍ തന്നെയാണ് ഉള്ളത്. ദുല്‍ഖറിന് കുഴപ്പം ഒന്നും ഇല്ല. ഞങ്ങള്‍ വാപ്പയും മകനും തന്നെയാണല്ലോ. ഒരുമിച്ച് അഭിനയിച്ചാല്‍ മാത്രമാണോ വാപ്പയും മകനും ആകുക? ദുല്‍ഖറും ഞാനും ഒന്നിച്ചുള്ള സിനിമ വന്നാല്‍ അപ്പോള്‍ അതിനെ കുറിച്ച് ആലോചിക്കാം', എന്നായിരുന്നു മമ്മൂട്ടി നല്‍കിയ മറുപടി.

ഇതേ ചോദ്യം ചുപിന്‍റെ പ്രൊമോഷനിടെ ദുല്‍ഖറിനോടും ചോദിച്ചിരുന്നു. വാപ്പച്ചിയോട് നിരവധി തവണ ചോദിച്ചിട്ട് തനിക്കും ഇതിന് ഉത്തരം കിട്ടിയില്ലെന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. 'നിങ്ങളെ പോലെ ഞാനും അദ്ദേഹത്തിന്‍റെ വലിയൊരു ആരാധകനാണ്. ഒരുമിച്ച് സിനിമ ചെയ്യാന്‍ എനിക്കും ആഗ്രഹമുണ്ട്.

സ്ക്രീന്‍ സ്പേസ് കിട്ടണം എന്നൊന്നും ഇല്ല. അദ്ദേഹത്തിന്‍റെ ഏതെങ്കിലും ഒരു സിനിമയില്‍ ഒന്ന് മുഖം കാണിച്ചാലും മതി. അതിലും ഞാന്‍ ഹാപ്പിയാണ്. അങ്ങനെ ഒരു അവസരം കിട്ടുമോ എന്ന് സത്യം പറഞ്ഞാല്‍ എനിക്ക് അറിയില്ല. വാപ്പച്ചിയുടെ ഒപ്പം ഒരു സിനിമ ചെയ്യാന്‍ ഞാനും ശ്രമിക്കും. പക്ഷേ അദ്ദേഹം എനിക്ക് സമ്മതം തരണം', ദുല്‍ഖര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.

റോഷാക്കിലെ മമ്മൂട്ടിയുടെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. ചിത്രത്തില്‍ ലൂക്ക് ആന്‍റണി എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. കെട്ട്യോളാണ് എന്‍റെ മാലാഖ ഒരുക്കിയ നിസാം ബഷീറാണ് സിനിമയുടെ സംവിധായകന്‍.

മമ്മൂട്ടി കമ്പനിയാണ് നിര്‍മാണം. നടന്‍ ആസിഫ് അലി ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ഒക്‌ടോബര്‍ ഏഴിനാണ് റോഷാക്ക് തിയറ്ററുകളില്‍ എത്തുന്നത്.

Also Read:സസ്‌പെന്‍സ് നിറച്ച് മെഗാസ്റ്റാറിന്‍റെ മറ്റൊരു ത്രില്ലര്‍ കൂടി, റോഷാക്ക് റിലീസ് തിയതി പുറത്ത്

ABOUT THE AUTHOR

...view details