Mammootty rescued Sreedevi: മെഗാസ്‌റ്റാര്‍ എന്നത് മാത്രമല്ല, കാരുണ്യത്തിന്‍റെ മുഖം കൂടിയുണ്ട് മമ്മൂട്ടിക്ക്. ഇപ്പോഴിതാ മമ്മൂട്ടിയുടെ കാരുണ്യ പ്രവര്‍ത്തിയുടെ ഒരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലടക്കം പ്രചരിക്കുന്നത്. ഭിക്ഷാടന മാഫിയയില്‍ നിന്നും രക്ഷപ്പെട്ട് ജനസേവ കേന്ദ്രത്തിലെത്തിയ ശ്രീദേവി എന്ന പെണ്‍കുട്ടിയുടെ അനുഭവങ്ങള്‍ പങ്കുവയ്‌ക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
Sreedevi about Mammootty: ഒരു സ്വകാര്യ ചാനലിലെ പരിപാടിയില്‍ പങ്കെടുക്കവെയാണ് മമ്മൂട്ടി രക്ഷകനായ കഥ ശ്രീദേവി പറയുന്നത്. 'പട്ടാളം സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് മമ്മൂട്ടിയെ കാണുന്നത്. ലൊക്കേഷന് അകത്ത് കയറി ഭിക്ഷയെടുക്കാനായി പോയി. വിശന്നിട്ട് പോയതാണ്. വിശന്നിട്ട് മമ്മൂക്കയുടെ അടുത്ത് പോയി സാറെ വിശക്കുന്നു, എന്തെങ്കിലും കഴിക്കാന്‍ തരണം എന്ന് പറഞ്ഞു.
Sreedevi reveals her experience: മമ്മൂക്ക കുറേ നേരം എന്‍റെ മുഖത്ത് നോക്കി നിന്നു. അപ്പോള്‍ എന്നെ കുറിച്ച് കുറെ അന്വേഷിക്കാന്‍ തുടങ്ങി മമ്മൂക്ക. എന്താണ് ഈ കുട്ടിക്ക്, എങ്ങനെയാണ് ഈ കുട്ടി ഇവിടെ എത്തിപ്പെട്ടത് എന്നൊക്കെ. അപ്പോള്‍ എന്തുകൊണ്ട് ഇങ്ങനെയൊരു ബുദ്ധിമുട്ട് ഈ കുട്ടിക്ക് വന്നു എന്ന് തോന്നി. അവിടെ ഉള്ള പൊതുപ്രവര്‍ത്തകരെ ഒക്കെ വിളിച്ച് അന്വേഷിക്കാന്‍ തുടങ്ങി. അങ്ങനെ ഒരു നാടോടി സ്‌ത്രീ എടുത്ത് വളര്‍ത്തുകയാണ് ആ കുട്ടിയെ.
ഒരുപാട് ഉപദ്രവങ്ങള്‍ സഹിക്കുന്നുണ്ട് ആ കുട്ടി. നമുക്ക് എന്തെങ്കിലും ചെയ്യണം എന്നുണ്ട്. അപ്പോള്‍ സാര്‍ ഹെല്‍പ്പായിട്ട് വന്ന് കഴിഞ്ഞാല്‍ നമുക്ക് ധൈര്യമായി എന്ന് പറഞ്ഞു. അപ്പോള്‍ മമ്മൂക്ക സാര്‍ പറഞ്ഞു എന്തുണ്ടെങ്കിലും ഞാന്‍ ഏറ്റെടുക്കാം. ഞാന്‍ പറയുന്ന ഹോസ്‌റ്റലില്‍ നിങ്ങള്‍ കുട്ടിയെ കൊണ്ടാക്കണം. അപ്പോള്‍ അതിന് മുമ്പ് ഞാന്‍ പറഞ്ഞു ഞാന്‍ പോകില്ല സാര്‍, ഞാന്‍ ഇവിടെ തന്നെ നിന്ന് പഠിച്ചോളാം എന്ന് പറഞ്ഞു. അതിനുള്ള സംവിധാനങ്ങള്‍ ചെയ്‌ത് തരുമോ എന്ന് ചോദിച്ചപ്പോള്‍ ഓ ചെയ്‌ത് തരാം എന്ന് പറഞ്ഞു.