മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന നാലാം ചിത്രമായ 'കണ്ണൂർ സ്ക്വാഡി'ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടന്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രം. ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ എൻ.പി നിഷ, റോണി ഡേവിഡ്, ഷെബിൻ ബെൻസൺ, ശബരീഷ് വർമ എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. മുംബൈയും ലൊക്കേഷനാകുന്ന സിനിമയിൽ ഒട്ടനവധി ഹിന്ദി താരങ്ങളും അണിനിരക്കും എന്നാണ് അഭ്യൂഹങ്ങൾ. ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രചന നടൻ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ് നിര്‍വഹിച്ചിരിക്കുന്നത്.
ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'കണ്ണൂർ സ്ക്വാഡി'ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത് ; മമ്മൂട്ടി കമ്പനിയുടെ നാലാം ചിത്രം - upcoming thriller kannur squad
ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'കണ്ണൂർ സ്ക്വാഡി'ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് മമ്മൂട്ടി
കണ്ണൂർ സ്ക്വാഡിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി പുറത്തുവിട്ടു
ദുൽഖര്‍ സൽമാൻ്റെ വേഫാറര്‍ ഫിലിംസിനാണ് സിനിമയുടെ കേരളത്തിലെ വിതരണാവകാശം. സുഷിൻ ശ്യാമാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. എഡിറ്റിംഗ് പ്രവീൺ പ്രഭാകർ, ഛായാഗ്രഹണം മുഹമ്മദ് റാഹിൽ എന്നിവർ കൈകാര്യം ചെയ്യുന്നു. റോഷാക്ക്, കാതല്‍, നൻപകല്‍ നേരത്ത് മയക്കം, എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്.
Last Updated : Feb 26, 2023, 9:25 PM IST