Rorschach second look: മമ്മൂട്ടിയുടെ സൈക്കോ ത്രില്ലര്‍ ചിത്രം റോഷാക്കിന്‍റെ സെക്കന്‍ഡ് ലുക്ക് ഉടനെത്തും. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. സിനിമയുടെ സെക്കന്‍ഡ് ലുക്ക് ഇന്ന് വൈകുന്നേരം ആറ് മണിക്ക് പുറത്തിറങ്ങുമെന്നാണ് താരം ഫേസ്‌ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രശലഭത്തിന്‍റെ രൂപത്തിലുള്ള ബ്ലെഡ് സ്‌റ്റെയിന്‍ ആണ് സെക്കന്‍ഡ് ലുക്ക് അറിയിപ്പ് പോസ്‌റ്ററിലുള്ളത്.
Rorschach first look poster: നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. രക്തക്കറ പുരണ്ട ചാക്ക് തുണിയിലെ മുഖം മൂടി ധരിച്ച് കറുത്ത വേഷവുമായി കസേരയില്‍ ഇരിക്കുന്ന മമ്മൂട്ടിയായിരുന്നു ഫസ്‌റ്റ് ലുക്കില്‍. തീര്‍ത്തും വിചിത്രമായി റോഷാക്ക് ഫസ്‌റ്റ് ലുക്കിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അതുകൊണ്ട് തന്നെ റോഷാക്ക് സെക്കന്‍ഡ് ലുക്കിനായുള്ള പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്.
Rorschach making video: റോഷാക്ക് ഫസ്‌റ്റ് ലുക്ക് മേക്കിംഗ് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിസാം ബഷീര്‍ ആണ് റോഷാക്കിന്‍റെ സംവിധാനം. 'കെട്ട്യോളാണ് എന്‍റെ മാലാഖ' എന്ന സിനിമയ്‌ക്ക് ശേഷം സംവിധായകന്‍ നിസാം ബഷീര്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.