കേരളം

kerala

ETV Bharat / entertainment

ലൂക്ക് ആന്‍റണി ഇനി ഹോട്ട്‌സ്‌റ്റാറില്‍; ട്രെയിലറില്‍ ഒളിപ്പിച്ച് റോഷാക്കിന്‍റെ ഒടിടി റിലീസ് - മമ്മൂട്ടി

Rorschach OTT release: ഒടിടി സ്‌ട്രീമിങിനൊരുങ്ങി മമ്മൂട്ടിയുടെ റോഷാക്ക്. ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെയാണ് ചിത്രം ഒടിടിയിലെത്തുന്നത്. റോഷാക്കിന്‍റെ ട്രെയിലര്‍ പുറത്തുവിട്ട് കൊണ്ടായിരുന്നു സിനിമയുടെ ഒടിടി റിലീസ് അറിയിച്ചത്.

Mammootty movie Rorchach OTT release  Mammootty movie Rorchach  Mammootty  Rorchach  Rorchach OTT release  ലൂക്ക് ആന്‍റണി ഇനി ഹോട്ട്‌സ്‌റ്റാറില്‍  റോഷാക്ക് ഒടിടി റിലീസ്  റോഷാക്ക്  ഒടിടി റിലീസ്  ഒടിടി സ്‌ട്രീമിങിനൊരുങ്ങി റോഷാക്ക്  Rorchach on Hotstar  റോഷാക്കിന്‍റെ ട്രെയ്‌ലര്‍  മമ്മൂട്ടി  മമ്മൂട്ടി കമ്പനി
ലൂക്ക് ആന്‍റണി ഇനി ഹോട്ട്‌സ്‌റ്റാറില്‍; 'ട്രെയ്‌ലറില്‍ ഒളിപ്പിച്ച് റോഷാക്കിന്‍റെ ഒടിടി റിലീസ്

By

Published : Nov 6, 2022, 6:03 PM IST

Rorschach OTT release: വ്യത്യസ്‌തമാര്‍ന്ന കഥ പറച്ചിലിലൂടെ പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ് മമ്മൂട്ടി നായകനായെത്തിയ 'റോഷാക്ക്'. ഒക്‌ടോബര്‍ ഏഴിന് റിലീസിനെത്തിയ ചിത്രത്തിന് ഇപ്പോഴും തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തിയേറ്റര്‍ വിജയമായ 'റോഷാക്ക്' ഇനി ഒടിടി പ്ലാറ്റ്‌ഫോമിലും എത്തുകയാണ്.

Rorschach on Hotstar: നവംബര്‍ 11ന്‌ ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെയാണ് 'റോഷാക്ക്‌' സ്‌ട്രീമിങ്‌ ആരംഭിക്കുക. ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാര്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് സിനിമയുടെ ഒടിടി റിലീസിനെ കുറിച്ച് അറിയിച്ചിരിക്കുന്നത്. 'റോഷാക്കി'ന്‍റെ ട്രെയിലര്‍ പങ്കുവച്ച് കൊണ്ടാണ് ഹോട്ട്‌സ്‌റ്റാറിന്‍റെ പോസ്‌റ്റ് വന്നത്.

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ ഒരുക്കിയ ത്രില്ലര്‍ ചിത്രമാണ് 'റോഷാക്ക്'. സൈക്കോളജിക്കല്‍ മിസ്‌റ്ററി ത്രില്ലര്‍ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങിയത്. സിനിമയില്‍ ലൂക്ക് ആന്‍റണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.

ജഗദീഷ്, ഷറഫുദ്ദീന്‍, ഗ്രേസ്‌ ആന്‍റണി, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍, മണി ഷൊര്‍ണൂര്‍, സഞ്ജു ശിവറാം തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ആസിഫ് അലിയും ചിത്രത്തില്‍ അഥിതി വേഷത്തിലെത്തിയിരുന്നു. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച സിനിമ ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്.

Also Read:'എല്ലാം അഭ്യൂഹം മാത്രം, ഔദ്യോഗിക പ്രഖ്യാപനം മമ്മൂട്ടിയുടെ പേജില്‍'; അറിയിപ്പുമായി ക്രിസ്‌റ്റഫര്‍ ടീം

ABOUT THE AUTHOR

...view details