Christopher teaser: മമ്മൂട്ടി- ബി.ഉണ്ണികൃഷ്‌ണന്‍ ചിത്രം 'ക്രിസ്‌റ്റഫറി'ന്‍റെ ടീസര്‍ പുറത്തിറങ്ങി. പ്രേക്ഷകരുടെ ആകാംഷ വര്‍ധിപ്പിക്കുന്നതാണ് പുതുവത്സര സമ്മാനമായെത്തിയ 'ക്രിസ്‌റ്റഫര്‍' ടീസര്‍. മമ്മൂട്ടി തന്നെയാണ് ടീസര്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.
ഒരു ഇന്‍വെസ്‌റ്റിഗേഷന്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. മമ്മൂട്ടിയുടെ മാസ് ആക്ഷന്‍ രംഗങ്ങള്‍ അടങ്ങുന്നതാണ് ടീസര്‍. ബയോഗ്രാഫി ഓഫ് എ വിജിലന്‍റ് കോപ്പ് എന്ന ടാഗ് ലൈനോടു കൂടിയാണ് സിനിമ പുറത്തിറങ്ങുക.
മോഹന്‍ലാല്‍ ചിത്രം 'ആറാട്ടി'ന് ശേഷം ബി.ഉണ്ണികൃഷ്‌ണനും ഉദയകൃഷ്‌ണയും ഒരുക്കുന്ന ചിത്രം കൂടിയാണ് 'ക്രിസ്‌റ്റഫര്‍;. 2010ല്‍ പുറത്തിറങ്ങിയ 'പ്രമാണി'ക്ക് ശേഷം മമ്മൂട്ടിയും ബി.ഉണ്ണികൃഷ്‌ണനും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ക്രിസ്‌റ്റഫറിനുണ്ട്.