Christopher Shine Tom Chacko character poster: മെഗാസ്‌റ്റാര്‍ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ബി.ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ക്രിസ്‌റ്റഫര്‍'. ചിത്രത്തിന്‍റെ പുതിയ കാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്തിറങ്ങി. 'ക്രിസ്‌റ്റഫറി'ലെ ഷൈന്‍ ടോം ചാക്കോയുടെ കഥാപാത്രത്തിന്‍റെ പോസ്‌റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
Shine Tom Chacko as Police Officer: ജോര്‍ജ് കൊറ്റ്‌റക്കന്‍ എന്ന പൊലീസ് ഓഫിസറുടെ വേഷമാണ് ചിത്രത്തില്‍ ഷൈനിന്. പൊലീസ് ഓഫിസറായി തോക്കുമായി നില്‍ക്കുന്ന നടനെയാണ് പോസ്‌റ്ററില്‍ കാണാനാവുക. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാകും സിനിമയില്‍ നടന്‍റേത് എന്നാണ് പോസ്‌റ്റര്‍ നല്‍കുന്ന സൂചന. ഷൈനിന്‍റെ കാരക്‌ടര്‍ വ്യക്തമാക്കുന്ന പോസ്‌റ്ററില്‍ 'ദി വോള്‍ഫ്'എന്നും എഴുതിയിട്ടുണ്ട്.
Christopher actors: ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്‌മി എന്നിവരാണ് 'ക്രിസ്‌റ്റഫറി'ലെ നായികമാര്‍. തെന്നിന്ത്യന്‍ താരം വിനയ് റായും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തും. ദിലീഷ് പോത്തന്‍, ജിനു എബ്രഹാം, സിദ്ദിഖ്, വിനീത കോശി, വാസന്തി തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.