Nanpakal Nerathu Mayakkam trailer: പ്രേക്ഷകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് 'നന്‍പകല്‍ നേരത്ത് മയക്കം'. സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. പ്രേക്ഷകര്‍ക്ക് കഥയുടെ ഒരു പിടിയും നല്‍കാതെയുള്ള 1.33 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
മമ്മൂട്ടി കമ്പനി യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലും ട്രെയിലര്‍ പങ്കുവച്ചിട്ടുണ്ട്.
ജെയിംസ് എന്ന നാടക കലാകാരനായാണ് ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ജെയിംസും തമിഴ്‌നാട്ടിലെ ഗ്രാമവാസികളും നാടക സമിതിയിലെ മറ്റ് അംഗങ്ങളും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളാണ് സിനിമയുടെ ഇതിവൃത്തം. പൂര്‍ണമായും തമിഴ്‌നാട് പശ്ചാത്തലത്തിലണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
വേളാങ്കണ്ണിയിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. പഴനി ആയിരുന്നു പ്രധാന ലൊക്കേഷന്‍. ചിത്രീകരണ സമയത്ത് തമിഴ്‌നാട്ടില്‍ ഉണ്ടായിരുന്ന പ്രതികൂല കാലാവസ്ഥയെ മറികടന്ന് 28 ദിവസത്തെ ഒറ്റ ഷെഡ്യൂളിലാണ് ലിജോ ജോസ് തന്‍റെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.