മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടേതായി (Megastar Mammootty) റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കണ്ണൂര്‍ സ്‌ക്വാഡ്' (Kannur Squad). പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ സിനിമയുടെ ഓരോ അപ്‌ഡേറ്റുകളും ആരാധകര്‍ ആവേശപൂര്‍വം ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി.
'കണ്ണൂര്‍ സ്‌ക്വാഡി'ന്‍റെ ട്രെയിലര്‍ (Kannur Squad Trailer) നാളെ (സെപ്‌റ്റംബര്‍ 7) വൈകിട്ട് ആറ് മണിക്ക് റിലീസ് ചെയ്യുമെന്ന് താരം ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ്. ഒപ്പം സിനിമയുടെ പുതിയ പോസ്‌റ്ററും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവര്‍ത്തകര്‍ 'കണ്ണൂര്‍ സ്‌ക്വാഡി'ന്‍റെ ട്രെയിലര്‍ നാളെ പുറത്തുവിടുന്നത്. നാളെയാണ് മെഗാസ്‌റ്റാറിന്‍റെ ജന്മദിനം.
പിറന്നാള്‍ സമ്മാനവുമായി മമ്മൂട്ടിയുടെ മറ്റൊരു പുതിയ ചിത്രമായ 'ഭ്രമയുഗ'ത്തിന്‍റെ ടീമും നാളെ എത്തും. ജന്മദിനത്തോടനുബന്ധിച്ച് മമ്മൂട്ടിയുടെ ജന്മദിന സ്‌പെഷ്യല്‍ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററാണ് 'ഭ്രമയുഗം' ടീം പുറത്തുവിടുക. നാളെ രാവിലെ 11 മണിക്കാണ് 'ഭ്രമയുഗം' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ റിലീസ് ചെയ്യുന്നത്.
Also Read:മലൈകോട്ടെ വാലിബന് പിന്നാലെ പുതിയ പ്രഖ്യാപനവുമായി മമ്മൂട്ടി; കൈ വിലങ്ങുമായി താരം
സെപ്‌റ്റംബര്‍ 28നാണ് 'കണ്ണൂര്‍ സ്‌ക്വാഡ്' തിയേറ്ററുകളില്‍ (Kannur Squad theatre release) എത്തുക. എന്നാല്‍ ഇക്കാര്യത്തില്‍ അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കേരളത്തില്‍ മാത്രം 300 ഓളം സ്‌ക്രീനുകളില്‍ ചിത്രം റിലീസിനെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.
അടുത്തിടെയാണ് 'കണ്ണൂര്‍ സ്‌ക്വാഡി'ന്‍റെ ചിത്രീകരണം (Kannur Squad shooting ends) പൂര്‍ത്തിയായത്. മംഗളൂരു, മുംബൈ, ബെല്‍ഗാം, പൂനെ, ഉത്തര്‍പ്രദേശ്, കോയമ്പത്തൂര്‍, തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, കാസര്‍കോട്, വയനാട്, പാലാ, അതിരപ്പിള്ളി എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.
ഷറഫുദ്ദീന്‍, അമിത് ചക്കാലയ്‌ക്കല്‍, അസീസ് നെടുമങ്ങാട് തുടങ്ങിയവരും 'കണ്ണൂര്‍ സ്‌ക്വാഡി'ല്‍ അണിനിരക്കും. നവാഗതനായ റോബി വര്‍ഗീസ് രാജ് ആണ് സംവിധാനം. ഛായാഗ്രാഹകനായ റോബി വര്‍ഗീസിന്‍റെ ആദ്യ സംവിധാന സംരംഭം കൂടിയാണീ ചിത്രം.
Also Read:കട്ടത്താടിയില്‍ പുതിയ റെട്രോ ലുക്കില്‍ തിളങ്ങി മമ്മൂട്ടി ; ചിത്രം വൈറല്‍
മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് സിനിമയുടെ നിര്‍മാണം. നടന്‍ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുഹമ്മദ് ഷാഫിയുടേതാണ് കഥ. മുഹമ്മദ് റാഹില്‍ ഛായാഗ്രഹണവും പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. സുഷിന്‍ ശ്യാം ആണ് സംഗീതം.
മേക്കപ്പ് - റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം - അരുണ്‍ മനോഹര്‍, അഭിജിത്ത്, വിഎഫ്എക്‌സ് ഡിജിറ്റല്‍ - ടര്‍ബോ മീഡിയ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് - ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, അസോസിയേറ്റ് ഡയറക്ടേഴ്‌സ് - വിടി ആദര്‍ശ്, വിഷ്‌ണു രവികുമാര്‍, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ - എസ് ജോര്‍ജ്, ലൈന്‍ പ്രൊഡ്യൂസര്‍ - സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രശാന്ത് നാരായണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ഷാജി നടുവില്‍, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍ - റിജോ നെല്ലിവിള, സൗണ്ട് ഡിസൈന്‍ - ടോണി ബാബു, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ്‌സുന്ദര, വിഷ്‌ണു സുഗതന്‍. സ്‌റ്റില്‍സ് - നവീന്‍ മുരളി എന്നിവരും നിര്‍വഹിക്കുന്നു.
Also Read:ബസൂക്ക പൂര്‍ത്തിയാക്കി മമ്മൂട്ടി ; സെറ്റില്‍ അബിന്‍റെ കൈ പിടിച്ച് കേക്ക് മുറിച്ച് താരം