ഒരിക്കില്‍ കൂടി മമ്മൂട്ടി (Mammootty) പൊലീസ് കുപ്പായം അണിയുമ്പോള്‍ ആരാധകരുടെ ആവേശത്തിനും അതിരില്ല. മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം 'കണ്ണൂര്‍ സ്‌ക്വാഡി'ലാണ് (Kannur Squad) താരം പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്നത്. സെപ്‌റ്റംബര്‍ ഏഴിന് മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് അണിയറപ്രവര്‍ത്തകര്‍ 'കണ്ണൂര്‍ സ്‌ക്വാഡി'ന്‍റെ ട്രെയിലര്‍ റിലീസ് (Kannur Squad Trailer release) ചെയ്‌തിരുന്നു.
റിലീസ് ചെയ്‌ത് നിമിഷങ്ങള്‍ക്കകം തന്നെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചു. 'കണ്ണൂര്‍ സ്‌ക്വാഡി'ന്‍റെ ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്‌തു. സെപ്‌റ്റംബര്‍ ഏഴിന് പുറത്തിറങ്ങിയ ട്രെയിലര്‍ ഒരു ദിവസം പിന്നിടുമ്പോള്‍ 1.8 ദശലക്ഷം (1,864,220) പേരാണ് ട്രെയിലര്‍ കണ്ടിരിക്കുന്നത്. ഇതിനോടകം 87,000 ലൈക്കുകളും ട്രെയിലറിന് ലഭിച്ചിട്ടുണ്ട്.
സമൂഹത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമാണ് 'കണ്ണൂര്‍ സ്‌ക്വാഡ്' എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. അതുപോലെ ട്രെയിലറും പ്രേക്ഷകര്‍ ഏറ്റെടുത്തു.
Also Read:Mammootty Kannur Squad Trailer | 'ഞങ്ങള്‍ മനുഷ്യർ മാത്രമല്ലല്ലോ, പൊലീസുകാര്‍ കൂടിയല്ലേ'; പ്രതീക്ഷയുണർത്തി 'കണ്ണൂർ സ്‌ക്വാഡ്' ട്രെയിലർ
മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍, അമിത് ചക്കാലയ്‌ക്കല്‍, അസീസ് നെടുമങ്ങാട് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തും. സെപ്‌റ്റംബര്‍ 28നാണ് 'കണ്ണൂര്‍ സ്‌ക്വാഡ്' തിയേറ്ററുകളില്‍ എത്തുന്നതെന്നാണ് സൂചന (Kannur Squad theatre release). എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കേരളത്തില്‍ മാത്രം ചിത്രം 300 ഓളം സ്‌ക്രീനുകളില്‍ റിലീസിനെത്തും എന്നും സൂചനയുണ്ട്.
അടുത്തിടെയാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത് (Kannur Squad shooting ends). മുംബൈ, മംഗളൂരു, പൂനെ, ഉത്തര്‍പ്രദേശ്, ബെല്‍ഗാം, കോയമ്പത്തൂര്‍, തിരുവനന്തപുരം, കൊച്ചി, വയനാട്, കണ്ണൂര്‍, കാസര്‍കോട്, പാലാ, അതിരപ്പിള്ളി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
നവാഗതനായ റോബി വര്‍ഗീസ് രാജ് ആണ് സിനിമയുടെ സംവിധാനം. ഛായാഗ്രാഹകനായ റോബി വര്‍ഗീസിന്‍റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് 'കണ്ണൂര്‍ സ്‌ക്വാഡ്'. നടന്‍ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേര്‍ന്നാണ് തിരക്കഥ. മുഹമ്മദ് ഷാഫിയുടേതാണ് കഥ. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ബിഗ് ബജറ്റിലാണ് സിനിമയുടെ നിര്‍മാണം. മുഹമ്മദ് റാഹില്‍ ഛായാഗ്രഹണവും പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. സുഷിന്‍ ശ്യാം ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.
ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് - അരിഷ് അസ്ലം, ജിബിന്‍ ജോണ്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ് - വിഷ്‌ണു രവികുമാര്‍, വിടി ആദര്‍ശ്, വസ്ത്രാലങ്കാരം - അഭിജിത്ത്, അരുണ്‍ മനോഹര്‍, മേക്കപ്പ് - റോണെക്‌സ് സേവ്യര്‍, വിഎഫ്എക്‌സ് ഡിജിറ്റല്‍ - ടര്‍ബോ മീഡിയ, ലൈന്‍ പ്രൊഡ്യൂസര്‍ - സുനില്‍ സിംഗ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ - എസ് ജോര്‍ജ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രശാന്ത് നാരായണന്‍, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍ - റിജോ നെല്ലിവിള, സൗണ്ട് ഡിസൈന്‍ - ടോണി ബാബു, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ്‌സുന്ദര, വിഷ്‌ണു സുഗതന്‍, സ്‌റ്റില്‍സ് - നവീന്‍ മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
അതേസമയം 'ഭ്രമയുഗം' ആണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം. മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് 'ഭ്രമയുഗ'ത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. വളരെ വ്യത്യസ്‌ത ഗെറ്റപ്പിലാണ് 'ഭ്രമയുഗം' ഫസ്‌റ്റ ലുക്കില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടിയുടെ ഈ പുതിയ ലുക്കും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.
Also Read:Mammootty In Bazooka Movie Location : ബസൂക്ക സെറ്റില്‍ മമ്മൂട്ടി, മഞ്ഞ ജാക്കറ്റില്‍ സ്‌റ്റൈലായി താരം ; ചിത്രം വൈറല്‍