മമ്മൂട്ടിയുടെ ഏറ്റവും പുതിയ റിലീസായ 'കണ്ണൂര്‍ സ്‌ക്വാഡ്' തിയേറ്റുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ് (Kannur Squad). സെപ്‌റ്റംബര്‍ 28ന് റിലീസ് ചെയ്‌ത് മൂന്നാം ആഴ്‌ചയിലേക്ക് കടക്കുമ്പോഴും 'കണ്ണൂര്‍ സ്‌ക്വാഡ്' കാണാന്‍ തിയേറ്ററുകളില്‍ തിക്കും തിരക്കും അനുഭവപ്പെടുകയാണ്. 25 ദിവസം കൊണ്ട് ചിത്രം 65 കോടിയില്‍ അധികം രൂപയും ഇതിനോടകം കലക്‌ട് ചെയ്‌തു.
ഈ സാഹചര്യത്തില്‍ സിനിമയുടെ വിജയം ആഘോഷിക്കുകയാണ് 'കണ്ണൂര്‍ സ്‌ക്വാഡ്' ടീം (Kannur Squad Success Teaser). 'കണ്ണൂര്‍ സ്‌ക്വാഡി'ന്‍റെ സക്‌സസ് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. ചിത്രത്തിലെ പ്രധാന രംഗങ്ങളില്‍ ഒന്നായ തിക്രി ഗ്രാമത്തിലെ സംഘട്ടന രംഗങ്ങള്‍ കോര്‍ത്തിണക്കിയ ടീസറാണ് നിര്‍മാതാക്കള്‍ പുറത്തു വിട്ടിരിക്കുന്നത്.
Also Read:Kannur Squad Song Kaalan Puli : 'കാലന്‍ പുലി കതറണ് കതറണ്'; കണ്ണൂര്‍ സ്‌ക്വാഡ് ലിറിക്കല്‍ വീഡിയോ
ടീസറിന് ഒടുവിലായി 'കണ്ണൂര്‍ സ്‌ക്വാഡി'നെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് ടീം നന്ദിയും രേഖപ്പെടുത്തുന്നുണ്ട്. ഒപ്പം മലയാള സിനിമകളെ ഇനിയും പിന്തുണയ്‌ക്കണമെന്നും ടീം പരാമര്‍ശിച്ചിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് 36 സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ റിലീസ് ചെയ്‌തത്.
'കണ്ണൂര്‍ സ്‌ക്വാഡ്' 50 കോടി ക്ലബില്‍ ഇടംപിടിച്ച വേളയില്‍ സിനിമയെ അഭിനന്ദിച്ച് ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തിയിരുന്നു (Dulquer Salmaan congrats Kannur Squad). ഒമ്പത് ദിവസം കൊണ്ടാണ് ആഗോള തലത്തില്‍ 'കണ്ണൂര്‍ സ്‌ക്വാഡ്' 50 കോടി ക്ലബില്‍ ഇടംപിടിച്ചത് (Kannur Squad Enters 50 Crore Club). ഫേസ്‌ബുക്കിലൂടെയാണ് സന്തോഷം അറിയിച്ച് ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തിയത്.
Also Read:Kannur Squad Enters 50 Crore Club: കണ്ണൂര്‍ സ്‌ക്വാഡ് 50 കോടി ക്ലബില്‍; വാപ്പച്ചിക്ക് ദുല്‍ഖറിന്‍റെ ആശംസകള്‍
'കണ്ണൂര്‍ സ്‌ക്വാഡിന്‍റെ എല്ലാ ടീം അംഗങ്ങള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഒപ്പം സിനിമയ്‌ക്ക് നല്‍കുന്ന അനന്തമായ സ്‌നേഹത്തിന് പ്രേക്ഷകരോട് വലിയ നന്ദി' -ഇപ്രകാരമാണ് ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്. ദുല്‍ഖറിന് മുമ്പ് വിനീത് ശ്രീനിവാസനും കല്യാണി പ്രിയദര്‍ശനും 'കണ്ണൂര്‍ സ്‌ക്വാഡി'നെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
'കണ്ണൂര്‍ സ്‌ക്വാഡ്', 'പൊളി പടം' എന്നാണ് കല്യാണിയുടെ അഭിപ്രായം. മമ്മൂട്ടി ആശ്ചര്യപ്പെടുത്തുന്നത് തുടരുന്നു എന്നായിരുന്നു വിനീതിന്‍റെ അഭിപ്രായം. 'കണ്ണൂർ സ്ക്വാഡ്!! എന്തൊരു ചിത്രം!! മമ്മൂട്ടി അങ്കിൾ, നിങ്ങൾ ആശ്ചര്യപ്പെടുത്തുന്നതും പ്രചോദിപ്പിക്കുന്നതും തുടരുന്നു. അഭിനേതാവ് എന്ന നിലയിലെ പ്രകടനത്തെ കുറിച്ചും, മികച്ച സിനിമകളുടെ തിരഞ്ഞെടുപ്പിനെ കുറിച്ചും മമ്മൂട്ടി കമ്പനിയെ ഇത്രയും നിലവാരമുള്ള ചിത്രങ്ങള്‍ നിർമിക്കുന്ന ബ്രാൻഡാക്കി മാറ്റിയ രീതിയെ കുറിച്ചും പറയാൻ എനിക്ക് വാക്കുകള്‍ ഇല്ല! റോബി, റോണി ചേട്ടാ.. നിങ്ങള്‍ എല്ലാവരും ചേർന്ന് ഇത്തരം ഒരു സിനിമ ചെയ്യുന്നത് കാണുന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്!!' -ഇപ്രകാരമാണ് വിനീത് ശ്രീനിവാസന്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.
Also Read:ബസൂക്ക പൂര്‍ത്തിയാക്കി മമ്മൂട്ടി ; സെറ്റില്‍ അബിന്‍റെ കൈ പിടിച്ച് കേക്ക് മുറിച്ച് താരം