കേരളം

kerala

ETV Bharat / entertainment

Mammootty Kampany Fifth Film Announcement : 'ടൈറ്റിൽ അനൗൺസ്‌മെന്‍റ് നാളെ'; വമ്പന്‍ പ്രഖ്യാപനവുമായി മമ്മൂട്ടി കമ്പനി - മമ്മൂട്ടി

Mammootty Kampany's New Film Coming: മമ്മൂട്ടി കമ്പനി നിർമിക്കുന്ന അഞ്ചാമത്തെ ചിത്രത്തിന്‍റെ പ്രഖ്യാപനം നാളെ

മമ്മൂട്ടി കമ്പനി നിർമിക്കുന്ന അഞ്ചാമത്തെ ചിത്രം  Mammootty Kampanys Fifth Film Announcement  Mammootty Kampanys Fifth Film  Mammootty Kampanys New Film Coming  Mammootty Kampanys New Film  മമ്മൂട്ടി കമ്പനി  ടൈറ്റിൽ അനൗൺസ്‌മെന്‍റ് നാളെ  വമ്പന്‍ പ്രഖ്യാപനവുമായി മമ്മൂട്ടി കമ്പനി  മമ്മൂട്ടി  Mammootty
Mammootty Kampany's Fifth Film Announcement

By ETV Bharat Kerala Team

Published : Oct 23, 2023, 3:13 PM IST

ൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കണ്ണൂർ സ്‌ക്വാഡ്, റിലീസിനൊരുങ്ങുന്ന കാതൽ...മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടിയുടെ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയായ മമ്മൂട്ടി കമ്പനി (Mammootty Kampany) നിർമിച്ച ചിത്രങ്ങളാണ് ഇവ. ചുരുങ്ങിയ സമയത്തിനുള്ളില്‍ വ്യത്യസ്‌തമായ പ്രമേയവും ആഖ്യാനവും കൊണ്ട് പ്രേക്ഷക - നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ സിനിമകൾ നിർമിക്കാൻ മമ്മൂട്ടി കമ്പനിക്കായി. ഇപ്പോഴിതാ വമ്പന്‍ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ഈ പ്രൊഡക്ഷന്‍ ഹൗസ് (Mammootty Kampany's Fifth Film Announcement).

മമ്മൂട്ടി കമ്പനി നിർമിക്കുന്ന അഞ്ചാമത്തെ ചിത്രത്തിന്‍റെ പ്രഖ്യാപനം നാളെ (ഒക്‌ടോബര്‍ 24) രാവിലെ എട്ട് മണിക്ക് ഉണ്ടാകുമെന്നാണ് അറിയിപ്പ്. മമ്മൂട്ടി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുതിയ ചിത്രത്തിന്‍റെ വരവറിയിച്ചത്. 'മമ്മൂട്ടി കമ്പനി നിർമിക്കുന്ന അഞ്ചാമത്തെ ചിത്രത്തിന്‍റെ പ്രഖ്യാപനം ഒക്‌ടോബര്‍ 24 രാവിലെ 8 മണിക്ക് ഉണ്ടാകും. കാത്തിരിക്കുക'- താരം കുറിച്ചു (Mammootty Kampany fifth film announcement on October 24).

ബോക്‌സോഫിസിലും നിരൂപക പ്രശംസയിലും ഒരു പോലെ മുന്നിട്ട് നിന്ന ചിത്രങ്ങള്‍ സമ്മാനിച്ച മമ്മൂട്ടി കമ്പനി പുതിയ ചിത്രവുമായി എത്തുന്നതിന്‍റെ ആവേശത്തിലാണ് സിനിമാസ്വാദകർ. അതേസമയം ഈ ചിത്രത്തിന്‍റെ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. 2021ൽ സ്ഥാപിതമായ മമ്മൂട്ടി കമ്പനി നിർമിച്ച ആദ്യ ചിത്രം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻപകൽ നേരത്ത് മയക്കം (Nanpakal Nerathu Mayakkam -2022) ആണ്.

അതേസമയം മമ്മൂട്ടി നായകനായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം 'കണ്ണൂർ സ്‌ക്വാഡ്' തിയേറ്ററുകളില്‍ മികച്ച പ്രകടനമാണ് കാഴ്‌ചവയ്‌ക്കുന്നത്. വിജയ് - ലോകേഷ് ചിത്രം 'ലിയോ' തരംഗത്തിനിടയിലും 'കണ്ണൂർ സ്‌ക്വാഡ്' ബോക്‌സോഫിസിൽ കുതിക്കുകയാണ്. റോബി വർഗീസ് രാജ് സംവിധാനം ചെയ്‌ത ഈ ഇൻവെസ്‌റ്റിഗേറ്റീവ് ത്രില്ലർ ചിത്രത്തിലെ മമ്മൂട്ടിയുടെ പവർ പാക്ക്ഡ് പെർഫോമൻസ് വലിയ കയ്യടികളാണ് നേടുന്നത്.

READ ALSO:Original Kannur Squad Team മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് ഗംഭീര സിനിമയെന്ന് ഒറിജിനൽ കണ്ണൂർ സ്‌ക്വാഡ് ടീമംഗങ്ങൾ

ദുൽഖർ സൽമാന്‍റെ വേഫേറെർ ഫിലിംസ് ആണ് ഈ ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്. ഷാഫിയുടെ കഥയിൽ ഡോ. റോണിയും ഷാഫിയും ചേർന്നാണ് സിനിമയുടെ തിരക്കഥ രചിച്ചത്. സുഷിൻ ശ്യാമാണ് സംഗീത സംവിധാനം. ഡോ. റോണി, വിജയരാഘവൻ, കിഷോർ, അസീസ് നെടുമങ്ങാട്, ശബരീഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരന്നത്.

അടുത്തിടെ 'കണ്ണൂര്‍ സ്‌ക്വാഡി'ന്‍റെ സക്‌സസ്‌ ടീസര്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ പ്രധാന രംഗങ്ങളില്‍ ഒന്നായ തിക്രി ഗ്രാമത്തിലെ സംഘട്ടന രംഗങ്ങള്‍ കോര്‍ത്തിണക്കിയ ടീസറായിരുന്നു ഇത്.

READ MORE:Mammootty Kannur Squad Movie ശത്രുക്കളെ അടിച്ചു തുരത്തി മമ്മൂട്ടിയും ടീമും; കണ്ണൂര്‍ സ്‌ക്വാഡ് സക്‌സസ്‌ ടീസര്‍ പുറത്ത്

ABOUT THE AUTHOR

...view details