കേരളം

kerala

ETV Bharat / entertainment

മമ്മൂട്ടി- ജ്യോതിക ചിത്രം 'കാതൽ ദി കോർ' തിയേറ്ററുകളിലേക്ക്, ആകാംഷയുണര്‍ത്തി പ്രീ റിലീസ് ടീസർ - മമ്മൂട്ടി

Mammootty Jyotika Movie Kaathal The Core Pre Release Teaser : നവംബര്‍ 23 നാണ് കാതൽ ദി കോർ തിയേറ്ററുകളില്‍ എത്തുന്നത്. റിലീസിന് മുന്നോടിയായി മമ്മൂട്ടി ചിത്രത്തിന്‍റെ പ്രീ റിലീസ് ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

Mammootty Jyotika  Kaathal The Core  Kaathal The Core movie  Mammootty company  wayfarer films  കാതൽ ദി കോർ  മമ്മൂട്ടി ജ്യോതിക കാതൽ ദി കോർ  മമ്മൂട്ടി ജ്യോതിക  മമ്മൂട്ടി  ജ്യോതിക
Kaathal The Core Pre Release Teaser

By ETV Bharat Kerala Team

Published : Nov 21, 2023, 10:55 PM IST

മെഗാസ്റ്റാർ മമ്മുട്ടിയേയും തെന്നിന്ത്യൻ താരം ജ്യോതികയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം നിർവഹിക്കുന്ന 'കാതൽ ദി കോർ' നവംബർ 23 മുതൽ തിയറ്ററുകളിലെത്തും. റിലീസിന് മുന്നോടിയായി സിനിമയുടെ പ്രീ-റിലീസ് ടീസർ നിർമാതാക്കൾ പുറത്തുവിട്ടു. റിലീസിന് മൂന്ന് ദിവസം മുമ്പ് പുറത്തിറങ്ങിയ ടീസർ പ്രേക്ഷകഹൃദയങ്ങളിൽ സ്‌പർശിക്കുന്ന തരത്തിലാണ് ഒരുക്കിയിട്ടുള്ളത്.

ചിത്രത്തിന്‍റെ പ്രമേയം എന്തായിരിക്കും എന്ന വലിയൊരു ചോദ്യം സോഷ്യൽ മീഡിയയിൽ ആകമാനം ഉരുതിരിഞ്ഞിട്ടുണ്ട്. അതിനിടയിൽ സിനിമയുടെ പ്രമേയം അംഗീകരിക്കപ്പെടാൻ ആകാത്തതിനാൽ ഖത്തറിൽ ചിത്രത്തിന്‍റെ റിലീസ് തടഞ്ഞുവച്ചു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്.

മാത്യു ദേവസ്സി എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. വർഷങ്ങളുടെ ഇടവേളക്ക് ശേഷം മമ്മൂട്ടിക്കൊപ്പം 'കാതൽ ദി കോർ'ലൂടെ അഭിനയിച്ചുകൊണ്ട് മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് തെന്നിന്ത്യൻ താരം ജ്യോതിക. 2009-ൽ പുറത്തിറങ്ങിയ 'സീതാകല്യാണം' ആണ് ജ്യോതിക ഒടുവിലായി അഭിനയിച്ച മലയാള ചിത്രം.

'കണ്ണൂർ സ്‌ക്വാഡ്'ന്‍റെ വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന 'കാതൽ ദി കോർ' പ്രേക്ഷകർക്ക് വ്യത്യസ്‌തമായൊരു കാഴ്‌ചാനുഭവം സമ്മാനിക്കും എന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സാലു കെ തോമസാണ് ഛായാഗ്രാഹകൻ. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്‌സ്‌, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ചിത്രസംയോജനം: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ഗാനരചന: അൻവർ അലി, ജാക്വിലിൻ മാത്യു, കലാസംവിധാനം: ഷാജി നടുവിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ്. ജോർജ്, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, സൗണ്ട് ഡിസൈൻ: ടോണി ബാബു.

വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഓവർസീസ് വിതരണം : ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്‌ണു സുഗതൻ, പബ്ലിസിറ്റി ഡിസൈനർ: ആന്‍റണി സ്റ്റീഫൻ, പിആർഒ: ശബരി.

ABOUT THE AUTHOR

...view details