കേരളം

kerala

ETV Bharat / entertainment

വിസ്‌മയിപ്പിക്കാന്‍ മമ്മൂട്ടി വീണ്ടും, കൂടെ ജ്യോതികയും, 'കാതൽ ദി കോർ' ട്രെയിലർ പുറത്ത് - jyoyhika malayalam film

Mammootty- Jyothika Kaathal The Core Official Trailer : ജിയോ ബേബിയുടെ സംവിധാനത്തിൽ മെഗാസ്റ്റാർ മമ്മുട്ടിയും തെന്നിന്ത്യൻ താരം ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'കാതൽ ദി കോർ'ന്‍റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Kaathal The Core Official Trailer  Mammootty and Jyothika  കാതൽ ദി കോർ  മമ്മൂട്ടി ജ്യോതിക  ജിയോ ബേബി മമ്മൂട്ടി  കാതൽ ദി കോർ ട്രെയിലർ  Kathal The Core The trailer is out  mammootty new movie  mammootty new film  jyoyhika malayalam film  മമ്മുട്ടി ജിയോ ബേബി   Suggested Mapping : headlines
Kaathal The Core Official Trailer out

By ETV Bharat Kerala Team

Published : Nov 14, 2023, 10:37 AM IST

Updated : Nov 14, 2023, 12:36 PM IST

മെഗാസ്റ്റാർ മമ്മുട്ടിയെയും തെന്നിന്ത്യൻ താരം ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന 'കാതൽ ദി കോർ'ന്‍റെ ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രം നവംബർ 23 മുതൽ തിയറ്ററുകളിലെത്തും. വേഫറർ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

മമ്മൂട്ടി നായക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ മാത്യു ദേവസ്സി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ക്യാരക്‌ടർ പോസ്‌റ്റർ തന്‍റെ ഫേസ്ബുക്ക് പ്രൊഫൈൽ പിക്‌ചറാക്കി മമ്മുട്ടി തന്നയാണ് മാത്യു ദേവസ്സിയെ പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തിയത്. ചിത്രത്തിലെ 'എന്നും എൻ കാവൽ' എന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. അൻവർ അലി വരികൾ ഒരുക്കിയ ഗാനം ജി വേണുഗോപാലും കെ.എസ് ചിത്രയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

മമ്മൂട്ടിക്കൊപ്പം അഭിനയിച്ചുകൊണ്ട് 'കാതൽ ദി കോർ'ലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് തെന്നിന്ത്യൻ താരം ജ്യോതിക. 2009-ൽ പുറത്തിറങ്ങിയ ജയറാം ചിത്രം 'സീതാകല്യാണം' ആണ് ജ്യോതിക ഒടുവിലായി അഭിനയിച്ച മലയാള ചിത്രം.

also read : കാതൽ ദി കോർ പുതിയ പോസ്റ്ററുമായി മമ്മൂട്ടി ; ഫേസ്‌ബുക്ക് പ്രൊഫൈല്‍ ചിത്രമാക്കി മെഗാസ്റ്റാര്‍

'കണ്ണൂർ സ്‌ക്വാഡ്'ന്‍റെ വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന 'കാതൽ ദി കോർ' പ്രേക്ഷകർക്ക് വ്യത്യസ്‌തമായൊരു കാഴ്‌ചാനുഭവം സമ്മാനിക്കും എന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സാലു കെ തോമസാണ് ഛായാഗ്രാഹകൻ. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്‌സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ചിത്രസംയോജനം: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ഗാനരചന: അൻവർ അലി, ജാക്വിലിൻ മാത്യു, കലാസംവിധാനം: ഷാജി നടുവിൽ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ്. ജോർജ്, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്‌സൺ പൊടുത്താസ്, സൗണ്ട് ഡിസൈൻ: ടോണി ബാബു.

വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്‌ടർ: അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: മാർട്ടിൻ എൻ. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഓവർസീസ് വിതരണം : ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിങ് : വിഷ്‌ണു സുഗതൻ, പബ്ലിസിറ്റി ഡിസൈനർ: ആന്‍റണി സ്റ്റീഫൻ, പിആർഒ: ശബരി.

also read : 'എന്നും എൻ കാവൽ...' മമ്മൂട്ടി-ജ്യോതിക ചിത്രം കാതലിലെ ആദ്യ ലിറിക്കൽ വീഡിയോ പുറത്ത്

Last Updated : Nov 14, 2023, 12:36 PM IST

ABOUT THE AUTHOR

...view details