കേരളം

kerala

ETV Bharat / entertainment

കാതല്‍ ലൊക്കേഷനില്‍ കൊച്ചു കൂട്ടുകാര്‍ക്കൊപ്പം മമ്മൂട്ടി - ജ്യോതിക

Mammootty Kathal location video: കാതല്‍ ലൊക്കേഷനില്‍ എത്തി മമ്മൂട്ടി. കൊച്ചു കുട്ടികളാണ് മമ്മൂട്ടിയെ ലൊക്കേഷനിലയ്‌ക്ക് ക്ഷണിക്കുന്നത്.

Mammootty in Kathal location  Mammootty  Kathal location  Kathal  മമ്മൂട്ടി  കാതല്‍ ലൊക്കേഷനില്‍  കാതല്‍  Mammootty Kathal location video  Jyothika in Kathal location  Kathal first look poster  Jyothika malayalam movies  Mammootty Kampany will produce Kathal  More about Kathal  Jyothika  ജ്യോതിക  കാതല്‍ ലൊക്കേഷനില്‍ എത്തി മമ്മൂട്ടി
കാതല്‍ ലൊക്കേഷനില്‍ കൊച്ചു കൂട്ടുകാര്‍ക്കൊപ്പം മമ്മൂട്ടി

By

Published : Oct 30, 2022, 2:06 PM IST

Mammootty in Kathal location: 'റോഷാക്കി'ന് ശേഷമുള്ള മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് ജിയോ ബേബി സംവിധാനം ചെയ്യുന്ന 'കാതല്‍'. സിനിമയുടെ ചിത്രീകരണം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചിരുന്നു. മമ്മൂട്ടി 'കാതല്‍' ലൊക്കേഷനില്‍ ജോയിന്‍ ചെയ്തു.

Mammootty Kathal location video: 'കാതല്‍' ലൊക്കേഷനിലെത്തിയ മമ്മൂട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ലൊക്കേഷനില്‍ കൊച്ചു കൂട്ടുകാര്‍ക്കൊപ്പമുള്ള നിമിഷമാണ് വീഡിയോയില്‍ കാണാനാവുക. ലൊക്കേഷനില്‍ കാറില്‍ നിന്നും വന്നിറങ്ങുന്ന താരത്തെ രണ്ടു കൊച്ചു കുട്ടികളാണ് ക്ഷണിക്കുന്നത്. ആ കുട്ടികള്‍ക്ക് താരം കൈ കൊടുക്കുന്നും അവരോട് സ്‌നേഹ വാത്സല്യത്തോടെ പെരുമാറുന്നതും വീഡിയോയില്‍ കാണാം.

Jyothika in Kathal location: കൊച്ചിയില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. നേരത്തെ 'കാതല്‍' ലൊക്കേഷനില്‍ ജ്യോതികയും ജോയിന്‍ ചെയ്‌തിരുന്നു. 'കാതലി'ന്‍റെ നിര്‍മാതാക്കളായ മമ്മൂട്ടി കമ്പനിയാണ് ലൊക്കേഷനിലെത്തിയ ജ്യോതികയുടെ ചിത്രങ്ങള്‍ അന്ന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

Kathal first look poster: 'കാതലി'ന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ജ്യോതികയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചായിരുന്നു 'കാതല്‍' പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സിനിമയുടെ ഫാന്‍ മെയിഡ്‌ പോസ്‌റ്ററുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Jyothika malayalam movies: ഇതാദ്യമായാണ് മമ്മൂട്ടിയും ജ്യോതികയും ഒന്നിച്ചെത്തുന്നത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജ്യോതിക മലയാള സിനിമയിലേയ്‌ക്ക് തിരികെയെത്തുന്നത്. ജ്യോതികയുടെ മൂന്നാമത്തെ മലയാള ചിത്രം കൂടിയാണ് 'കാതല്‍'. 'സീതാകല്യാണം' (2009), 'രാക്കിളിപ്പാട്ട്' (2008) എന്നിവയാണ് താരത്തിന്‍റെ മറ്റ് മലയാള ചിത്രങ്ങള്‍.

Mammootty Kampany will produce Kathal: മമ്മൂട്ടി, ജ്യോതിക എന്നിവരെ കൂടാതെ ലാലു അലക്‌സ്‌, ചിന്നു ചാന്ദിനി മുത്തുമണി, സുധി കോഴിക്കോട്, അനഘ അക്കു, ആദര്‍ശ് സുകുമാരന്‍, ജോസി സിജോ തുടങ്ങിയവരും സുപ്രധാന വേഷത്തിലെത്തും. മമ്മൂട്ടി കമ്പനി ആണ് സിനിമയുടെ നിര്‍മാണം. 'റോഷാക്കി'ന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് 'കാതല്‍'.

More about Kathal: ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസ് ആണ് സിനിമയുടെ വിതരണം നിര്‍വഹിക്കുക. ആദര്‍ഷ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. സാലു കെ തോമസ്‌ ഛായാഗ്രഹണവും ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിംഗും നിര്‍വഹിക്കും. അലീനയുടെ വരികള്‍ക്ക് മാത്യൂസ് പുളിക്കല്‍ ആണ് സംഗീതം.

Also Read: മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ ജ്യോതിക എത്തി, കാതല്‍ ലൊക്കേഷനില്‍ നടി

ABOUT THE AUTHOR

...view details