കേരളം

kerala

ETV Bharat / entertainment

Mammootty Honored by Australian Parliament മമ്മൂട്ടിക്ക് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്‍റിന്‍റെ ആദരം; പേഴ്‌സണലൈസ്‌ഡ് സ്റ്റാമ്പുകള്‍ പുറത്തിറക്കി - മമ്മൂട്ടിയുടെ പേഴ്‌സണലൈസ്‌ഡ് സ്റ്റാമ്പുകള്‍

Personalized stamps with Mammootty's face : മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്‌സണലൈസ്‌ഡ് സ്റ്റാമ്പുകളാണ് പുറത്തിറക്കിയത്

Mammootty  Mammootty honored by Australian Parliament  Australia has released Mammoottys stamp  Mammoottys stamp  Australian Parliament Personalized stamps launched  Mammoottys Personalized stamps launched  Mammoottys Personalized stamps  Personalized stamps with Mammoottys face  മമ്മൂട്ടിക്ക് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്‍റ് ആദരം  പേഴ്‌സണലൈസ്‌ഡ് സ്റ്റാമ്പുകള്‍ പുറത്തിറക്കി  മമ്മൂട്ടിയുടെ പേഴ്‌സണലൈസ്‌ഡ് സ്റ്റാമ്പുകള്‍  മമ്മൂട്ടിയുടെ മുഖമുള്ള സ്റ്റാമ്പുകള്‍
Mammootty honored by Australian Parliament

By ETV Bharat Kerala Team

Published : Oct 17, 2023, 3:44 PM IST

ലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടിക്ക് ആദരവുമായി ഓസ്‌ട്രേലിയന്‍ ദേശീയ പാര്‍ലമെന്‍റ്. മമ്മൂട്ടിയുടെ മുഖമുള്ള പേഴ്‌സണലൈസ്‌ഡ് സ്റ്റാമ്പുകള്‍ പാര്‍ലമെന്‍റ് പുറത്തിറക്കി. കാന്‍ബറയിലെ ഓസ്‌ട്രേലിയന്‍ ദേശീയ പാര്‍ലമെന്‍റിലെ 'പാര്‍ലമെന്‍ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ' ആയിരുന്നു സംഘാടകര്‍.

ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്‍സിലിന്‍റെ സഹകരണത്തോടെ മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്‌സണലൈസ്‌ഡ് സ്റ്റാമ്പുകള്‍ ആണ് പുറത്തിറക്കിയത്. ഇതിന്‍റെ ഉദ്ഘാടനവും പാര്‍ലമെന്‍റ് ഹൗസ് ഹാളില്‍ നടന്നു. ആദ്യ സ്റ്റാമ്പ് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ മന്‍പ്രീത് വോറയ്‌ക്ക് കൈമാറി. പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസിയുടെ പ്രതിനിധിയും പാര്‍ലമെന്‍ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഡോ ആന്‍ഡ്രൂ ചാള്‍ട്ടന്‍ എംപി പ്രകാശനം ചെയ്‌തു.

തുടർന്ന് ചടങ്ങിന് ആശംസകൾ അറിയിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ സന്ദേശം ആന്‍ഡ്രൂ ചാള്‍ട്ടന്‍ വായിച്ചു. ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള വ്യാപാര - വാണിജ്യ - സാംസ്‌കാരിക സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിന് ഓസ്‌ട്രേലിയന്‍ ദേശീയ പാര്‍ലമെന്‍റിലെ എംപിമാരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സമിതി ആണ് 'പാര്‍ലമെന്‍ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ'.

ഇന്ത്യന്‍ സാംസ്‌കാരികതയുടെ മുഖമായി തങ്ങള്‍ മമ്മൂട്ടിയെ കാണുന്നുവെന്ന് ഡോ. ആന്‍ഡ്രൂ ചാള്‍ട്ടന്‍ എംപി പറഞ്ഞു. മമ്മൂട്ടിയെ ആദരിക്കുക വഴി ഇന്ത്യയുടെ മഹത്തായ സാംസ്‌കാരികതയെ ആണ് തങ്ങള്‍ ആദരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ വളര്‍ന്ന് വന്ന സമൂഹത്തിനായി മമ്മൂട്ടി ചെയ്യുന്ന കാര്യങ്ങള്‍ ഓരോ ഇന്ത്യന്‍ സെലിബ്രിറ്റികളും മാതൃകയാക്കണമെന്ന് ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മിഷണര്‍ മന്‍പ്രീത് വോറ അഭിപ്രായപ്പെട്ടു.

അതേസമയം ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ പ്രവാസികളുടെ നാട്ടിലുള്ള മാതാപിതാക്കള്‍ക്കായി മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച 'ഫാമിലി കണക്റ്റ്' പദ്ധതി ഏറെ പ്രശംസനീയമാണെന്ന് കൃഷി, മത്സ്യബന്ധന വകുപ്പ് മന്ത്രി സെനറ്റര്‍ മുറേയ് വാട്ട് ചൂണ്ടിക്കാട്ടി. ചടങ്ങില്‍ ഓസ്‌ട്രേലിയയിലെ നിരവധി എംപിമാര്‍, സെനറ്റ് അംഗങ്ങള്‍, ഹൈക്കമ്മിഷണര്‍ ഓഫിസ് ഉദ്യോഗസ്ഥര്‍, ഓസ്‌ട്രേലിയയിലെ വിവിധ ഇന്ത്യന്‍ സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങി നൂറ്റി അന്‍പതോളം പേര്‍ പങ്കെടുത്തു. ഓസ്ട്രേലിയന്‍ തപാല്‍ വകുപ്പിന്‍റെ പേഴ്‌സണലൈസ്‌ഡ് വിഭാഗത്തിലൂടെയാണ് സ്റ്റാമ്പുകള്‍ പുറത്തിറക്കിയത്. ഇന്ന് മുതല്‍ വിപണിയിൽ സ്റ്റാമ്പുകള്‍ ലഭ്യമാകും.

For All Latest Updates

ABOUT THE AUTHOR

...view details