മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേതായി (Mammootty) റിലീസിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് 'കാതൽ ദി കോർ' (Kaathal The Core). പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. നവംബര്‍ 23നാണ് സിനിമ തിയേറ്ററുകളിൾ എത്തുന്നത് (Kaathal The Core release).
റിലീസിനോടടുക്കുമ്പോൾ ചിത്രം വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും ഇടംപിടിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസറ്ററാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത് (Kaathal The Core new poster). 'കാതൽ ദി കോറി'ലെ മമ്മൂട്ടിയുടെ പുതിയ പോസ്റ്ററാണ് തരംഗമാകുന്നത് (Kaathal The Core Mammootty s poster).
മമ്മൂട്ടി തന്നെയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത് (Mammootty changed Facebook profile picture). ഫേസ്‌ബുക്കിലെ തന്‍റെ പ്രൊഫൈല്‍ ചിത്രമായാണ് മമ്മൂട്ടി പോസ്‌റ്റര്‍ പങ്കുച്ചത്. പച്ച നിറമുള്ള ഷര്‍ട്ടും ഫ്രെയിംലെസ് കണ്ണടയും ധരിച്ച് വളരെ ഗൗരവമേറിയ ലുക്കാണ് പോസ്റ്ററില്‍ മമ്മൂട്ടിക്ക് (Mammootty s Facebook profile pic).
Also Read:അല്‍പം ഗൗരവത്തില്‍ മമ്മൂട്ടിയും ജ്യോതികയും; കാതല്‍ സെക്കന്‍ഡ് ലുക്ക് ശ്രദ്ധേയം
തെന്നിന്ത്യന്‍ താരം ജ്യോതികയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. മമ്മൂട്ടിയും ജ്യോതികയും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത്. അതേസമയം ജ്യോതികയുടെ ആദ്യ മലയാളം ചിത്രമല്ല കാതല്‍. നീണ്ട 12 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ജ്യോതിക വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. അതും മമ്മൂട്ടിയുടെ നായികയായി. ജ്യോതികയുടെ മൂന്നാമത്തെ മലയാള ചിത്രമാണ് 'കാതല്‍ ദി കോര്‍'. 2007ല്‍ പുറത്തിറങ്ങിയ 'രാക്കിളിപ്പാട്ട്', 'സീതാകല്യാണം' (2009) എന്നിവയാണ് ജ്യോതിക അഭിനയിച്ച മറ്റ് മലയാള ചിത്രങ്ങള്‍.
ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ കാതല്‍ ചിത്രത്തില്‍ മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മാത്യു ദേവസിയുടെ ഭാര്യയുടെ വേഷമാണ് ചിത്രത്തില്‍ ജ്യോതികയ്‌ക്ക്. മമ്മൂട്ടി, ജ്യോതിക എന്നിവരെ കൂടാതെ ലാലു അലക്‌സ്, സുധി കോഴിക്കോട്, മുത്തുമണി, ജോസി സിജോ, ചിന്നു ചാന്ദിനി, ആദര്‍ശ് സുകുമാരന്‍, അനഘ അക്കു തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.
ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. സാലു കെ തോമസാണ് ഛായാഗ്രഹണം. ഫ്രാന്‍സിസ് ലൂയിസ്- എഡിറ്റിങ്ങ്. മാത്യൂസ് പുളിക്കല്‍ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുക.
മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് സിനിമയുടെ നിര്‍മാണം. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന നാലാമത്തെ ചിത്രമാണ് 'കാതല്‍ ദി കോര്‍'. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നന്‍പകല്‍ നേരത്ത് മയക്കം' ആണ് മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഒരുങ്ങിയ ആദ്യ ചിത്രം. 'റോഷാക്ക്' ആണ് ഈ ബാനറില്‍ ഒരുങ്ങിയ രണ്ടാമത്തെ ചിത്രമാണ്. മമ്മൂട്ടി കമ്പനിയുടെ മൂന്നാമത്തെ ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡ് ആഗോളതലത്തില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.
Also Read:അമ്പമ്പോ ഇതെന്തൊരു ലുക്ക്! സോഷ്യൽ മീഡിയയെ വീണ്ടും ഇളക്കിമറിച്ച് മമ്മൂട്ടി