കേരളം

kerala

ETV Bharat / entertainment

കാത്തിരിപ്പിന് വിരാമം: ട്വിസ്‌റ്റുകളുമായി അയ്യരും കൂട്ടരും - CBI series

CBI 5 The Brain in theatres: 'സിബിഐ 5: ദ്‌ ബ്രെയ്‌ന്‍' ഈദ്‌ റിലീസായി ഇന്ന്‌ (മെയ്‌ 1) ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍. ഞായറാഴ്‌ചയാണ് സിനിമയുടെ റിലീസ്‌.

CBI 5 The Brain in theatres  ട്വിസ്‌റ്റുകളുമായി അയ്യരും കൂട്ടരും  Mammootty CBI 5  ട്വിസ്‌റ്റുകളുമായി അയ്യരും കൂട്ടരും  CBI 5 The Brain Release  CBI 5 records  CBI 5 promo trailer at Burj Khalifa  Mammootty Mukesh Jagathy teamup  CBI series  CBI 5 The Brain cast and crew
കാത്തിരിപ്പിന് വിരാമം.. ട്വിസ്‌റ്റുകളുമായി അയ്യരും കൂട്ടരും

By

Published : May 1, 2022, 7:00 AM IST

CBI 5 The Brain in theatres: കാത്തിരിപ്പിന് വിരാമമിട്ട്‌ സേതുരാമയ്യരും കൂട്ടുരും തിയേറ്ററുകളില്‍. ആരാധകര്‍ നാളേറെയായി അക്ഷമരായി കാത്തിരുന്ന മമ്മൂട്ടിയുടെ കുറ്റാന്വേഷണ ചിത്രമാണ് 'സിബിഐ 5: ദ്‌ ബ്രെയ്‌ന്‍'. ഈദ്‌ റിലീസായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ ആദ്യ ഷോ മെയ്‌ ഒന്നിന് രാവിലെ 8.30ന്‌ ആരംഭിക്കും.

CBI 5 The Brain Release: ഞായറാഴ്‌ചയാണ് സിനിമയുടെ റിലീസ്‌ എന്നതും പ്രത്യേകതയാണ്. വളരെ അപൂര്‍വമായാണ് ഒരു സിനിമയുടെ റിലീസ്‌ ഞായറാഴ്‌ച വരുന്നത്‌. 'സിബിഐ 5 ദ്‌ ബ്രെയിനി'ന്‌ യു/എ സര്‍ട്ടിഫിക്കറ്റും ലഭിച്ചു. 163 മിനിറ്റാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം.

CBI 5 records: റെക്കോഡ്‌ തുകയ്‌ക്കാണ്‌ 'സിബിഐ 5 ദ്‌ ബ്രെയ്‌നി'നെ സൂര്യ ടീവി സ്വന്തമാക്കിയത്‌. ചിത്രത്തിന്‍റെ ടെലിവിഷന്‍ സംപ്രേക്ഷണവകാശമാണ് സൂര്യ ടീവി റെക്കോഡ്‌ തുകയ്‌ക്ക്‌ സ്വന്തമാക്കിയത്‌. നെറ്റ്‌ഫ്ലിക്‌സ്‌ 'സിബിഐ 5' ന്‍റെ ഡിജിറ്റല്‍ അവകാശവും സ്വന്തമാക്കിയിട്ടുണ്ട്‌.

CBI 5 promo trailer at Burj Khalifa: റിലീസിനോടനുബന്ധിച്ച്‌ കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ പ്രമോ ട്രെയ്‌ലര്‍ ബുര്‍ജ്‌ ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രദര്‍ശനത്തിന് സാക്ഷിയായി മമ്മൂട്ടിയും എത്തിയിരുന്നു. മമ്മൂട്ടിക്കൊപ്പം രണ്‍ജി പണിക്കര്‍, രമേശ്‌ പിഷാരടി എന്നിവരും ചിത്രത്തിന്‍റെ മറ്റ്‌ അണിയറപ്രവര്‍ത്തകരും എത്തിയിരുന്നു. ഈ ദൃശ്യം നേരിട്ട്‌ കാണാന്‍ ആയിരങ്ങളാണ് ബുര്‍ജ്‌ ഖലീഫയ്‌ക്ക്‌ മുന്നില്‍ തടിച്ചു കൂടിയത്‌. വാനോളമായിരുന്നു ആരാധകരുടെ ആവേശം. ദുല്‍ഖര്‍ ചിത്രം 'കുറുപ്പി'ന്‍റെ ട്രെയ്‌ലര്‍ ആയിരുന്നു ബുര്‍ജ്‌ ഖലീഫയില്‍ പ്രദര്‍ശിപ്പിച്ച ആദ്യ മലയാള ചിത്രം.

Mammootty Mukesh Jagathy team up: മമ്മൂട്ടിയുടെ കുറ്റാന്വേഷണ ചിത്രമാണ് 'സിബിഐ' അഞ്ചാം ഭാഗം. പതിനേഴ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം മമ്മൂട്ടിക്കൊപ്പം ജഗതി ശ്രീകുമാറും മുകേഷും ഒരേ ഫ്രെയിമിലെത്തുന്നു എന്ന പ്രത്യേകതയും 'സിബിഐ 5'നുണ്ട്‌. നീണ്ട 17 വര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം ചിത്രത്തിലൂടെ സേതുരാമയ്യരും വിക്രമും ചാക്കോയും വീണ്ടും ഒന്നിക്കുകയാണ്. സിനിമയില്‍ ചാക്കോ ആയി വീണ്ടും മുകേഷ്‌ തന്നെ എത്തും. വിക്രമായി ജഗതി ശ്രീകുമാറും വേഷമിടും. അനൂപ്‌ മേനോനും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തിലെത്തുന്നു.

CBI series: മേക്കിങ്ങിലും അവതരണ ശൈലിയിലും അടിമുടി മാറ്റങ്ങളോടെയാകും സിബിഐ പുതിയ ഭാഗം വീണ്ടും പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തുക. കെ.മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന് എസ്‌.എന്‍.സ്വാമിയാണ് തിരക്കഥ എഴുതുന്നത്‌. സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മാണം. 1988 ഫെബ്രുവരി 18നാണ്‌ സിബിഐ സിരീസിലെ ആദ്യ ചിത്രമായ 'ഒരു സിബിഐ ഡയറിക്കുറിപ്പ്‌' പുറത്തിറങ്ങിയത്‌. പിന്നീട്‌, 'ജാഗ്രത', 'സേതുരാമയ്യര്‍ സിബിഐ', 'നേരറിയാന്‍ സിബിഐ' എന്നീ സിനിമകളും പുറത്തിറങ്ങി. 17 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ് അഞ്ചാം ഭാഗം ഒരുങ്ങുന്നത്‌.

CBI 5 The Brain cast and crew: രണ്‍ജി പണിക്കര്‍, സായികുമാര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ്‌ പോത്തന്‍, രമേശ്‌ പിഷാരടി, പ്രശാന്ത്‌ അലക്‌സാണ്ടര്‍, സുദേവ്‌ നായര്‍, ഇടവേള ബാബു, ജയകൃഷ്‌ണന്‍, അസീസ്‌ നെടുമങ്ങാട്‌, സന്തോഷ്‌ കീഴാറ്റൂര്‍, കോട്ടയം രമേശ്‌, പ്രസാദ്‌ കണ്ണന്‍, സുരേഷ്‌ കുമാര്‍, ആശ ശരത്, തന്തൂര്‍ കൃഷ്‌ണന്‍, അന്ന രേഷ്‌മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക നായര്‍, മാളവിക മേനോന്‍, സ്വാസിക തുടങ്ങി വന്‍ താരനിരയാണ്‌ ചിത്രത്തില്‍ അണിനിരക്കുക.‌ അഖില്‍ ജോര്‍ജ്‌ ആണ് ഛായാഗ്രഹണം. ജേക്‌സ്‌ ബിജോയ്‌ ആണ് സംഗീതം. സിബിഐ സിരീസിലെ മറ്റ്‌ നാല്‌ ഭാഗങ്ങള്‍ക്കും പശ്ചാത്തല സംഗീതം ഒരുക്കിയത്‌ സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു. തിരുവനന്തപുരം, ഹൈദരാബാദ്‌, ഡല്‍ഹി എന്നിവിടങ്ങളാണ്‌ ലൊക്കേഷനുകള്‍.

Also Read: 'മുട്ട്‌ വിറയ്‌ക്കുന്നുണ്ട്‌.. കാരണം കാമറയ്‌ക്ക് പിന്നില്‍ വാപ്പച്ചിയാണ്..'

ABOUT THE AUTHOR

...view details