Mammootty meet Oommen Chandy: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. ഉമ്മന്‍ ചാണ്ടിയുടെ 79-ാം ജന്മദിനമാണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ ഉമ്മന്‍ ചാണ്ടിയെ കൊച്ചിയിലെ വസതിയില്‍ നേരിട്ടെത്തിയാണ് താരം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
Mammootty birthday wishes to Oommen Chandy: പിറന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ വേണ്ടി മാത്രമാണ് താന്‍ നേരിട്ട് എത്തിയതെന്നും അസുഖം ഭേദമായി ഉടന്‍ സുഖം പ്രാപിക്കട്ടെ എന്നും മമ്മൂട്ടി പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്ക് പൂച്ചെണ്ട് നല്‍കി കൊണ്ടായിരന്നു മമ്മൂട്ടി ആശംസകള്‍ നേര്‍ന്നത്. ഉമ്മന്‍ ചാണ്ടിക്കും കുടുംബത്തിനുമൊപ്പം ഏറെ നേരം ചിലവഴിച്ച ശേഷമാണ് താരം മടങ്ങിയത്. നിര്‍മാതാക്കളായ ആന്‍റോ ജോസഫും ജോര്‍ജും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.