Mammootty wishes Chiranjeevi on his birthday: തെലുഗു സൂപ്പര്‍ താരം ചിരഞ്‌ജീവിയുടെ ജന്മദിനമാണ് ഇന്ന്. താരത്തിന്‍റെ 67-ാം ജന്മദിനത്തില്‍ സിനിമയ്‌ക്കകത്തും പുറത്തു നിന്നുമായി നിരവധി പേര്‍ അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. മലയാളികളുടെ മെഗാസ്‌റ്റാര്‍ മമ്മൂട്ടിയും ചിരഞ്‌ജീവിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുകയാണ്. ചിരഞ്‌ജീവിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ട്വിറ്ററിലൂടെയായിരുന്നു മമ്മൂട്ടി ജന്മദിനാശംസകള്‍ നേര്‍ന്നത്.
Mammootty tweet on Chiranjeevi birthday: 'ജന്മദിനാശംസകള്‍ പ്രിയപ്പെട്ട ഭായ്. നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും നല്ല ആരോഗ്യവും സന്തോഷവും നേരുന്നു. നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ എല്ലാ ശ്രമങ്ങള്‍ക്കും ആശംസകള്‍. അനുഗ്രഹീതനായി നിലകൊള്ളൂ', മമ്മൂട്ടി കുറിച്ചു. മമ്മൂട്ടിയുടെ ഈ ട്വീറ്റിന് താഴെ നിരവധി പേര്‍ ചിരഞ്‌ജീവിക്ക് ആശംസകള്‍ നേര്‍ന്നു.
Two mega stars in same frame: 'തെലുഗു മെഗാസ്‌റ്റാറിന് മലയാളം മെഗാസ്‌റ്റാറിന്‍റെ പിറന്നാള്‍ ആശംസകള്‍', 'രണ്ട് മെഗാസ്‌റ്റാറുകളും ഒരേ ഫ്രെയിമില്‍' -തുടങ്ങി നിരവധി കമന്‍റുകളാണ് മമ്മൂട്ടി പങ്കുവച്ച ട്വീറ്റിന് താഴെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Lucifer Telugu remake Godfather: ചിരഞ്‌ജീവിയുടെ ജന്മദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം താരത്തിന്‍റെ പുതിയ ചിത്രമായ 'ഗോഡ്‌ഫാദറു'ടെ ടീസര്‍ പുറത്തുവിട്ടിരുന്നു. പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന സംരംഭമായ 'ലൂസിഫറിന്‍റെ' തെലുഗു പതിപ്പാണ് 'ഗോഡ്‌ഫാദര്‍'. 'ലൂസിഫറി'ല്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സ്‌റ്റീഫന്‍ നെടുമ്പള്ളിയുടെ വേഷമാണ് 'ഗോഡ്‌ഫാദറി'ല്‍ ചിരഞ്‌ജീവി അവതരിപ്പിക്കുക. അതിഥി വേഷത്തിലെത്തിയ പൃഥ്വിരാജിന്‍റെ വേഷം സല്‍മാന്‍ ഖാനും, മഞ്‌ജു വാര്യരുടെ വേഷം നയന്‍താരയും അവതരിപ്പിക്കും. തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍ രാജയാണ് സംവിധാനം.
Also Read: 'ഇച്ചാക്ക വന്നു ലാലിന്‍റെ പുതിയ ഫ്ലാറ്റ് കാണാൻ', ലൈക്കടിച്ച് ആരാധകർ