കേരളം

kerala

ETV Bharat / entertainment

'പ്രിയന്‍റെ ചെറിയ ലോകത്തിലെ വലിയ മനുഷ്യനായതിന് നന്ദി'; മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവുമായി ഷറഫുദ്ദീന്‍ - മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവുമായി ഷറഫുദ്ദീന്‍

Sharafuddheen thanks to Mammootty: സിനിമയുമായി സഹകരിച്ചതിന് മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഷറഫുദ്ദീന്‍

Mammootty as guest role in Priyan Ottathilanu  പ്രിയന്‍റെ ചെറിയ ലോകത്തിലെ വലിയ മനുഷ്യനായതിന് നന്ദി  മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവുമായി ഷറഫുദ്ദീന്‍  Sharafuddheen thanks to Mammootty
'പ്രിയന്‍റെ ചെറിയ ലോകത്തിലെ വലിയ മനുഷ്യനായതിന് നന്ദി'; മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവുമായി ഷറഫുദ്ദീന്‍

By

Published : Jun 25, 2022, 9:20 PM IST

ഷറഫുദ്ദീന്‍ കേന്ദ്രകഥാപാത്രമായെത്തിയ 'പ്രിയന്‍ ഓട്ടത്തിലാണ്' എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് (ജൂണ്‍ 24) തിയേറ്ററുകളിലെത്തിയത്‌. ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലെത്തിയിരുന്നു. ഇപ്പോഴിതാ സിനിമയുമായി സഹകരിച്ചതിന് മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഷറഫുദ്ദീന്‍.

Mammootty as guest role in Priyan Ottathilanu:'പ്രിയന്‍റെ ചെറിയ ലോകത്തിലെ വലിയ മനുഷ്യനായതിന് നന്ദി'. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ഷറഫുദ്ദീന്‍ ഇപ്രകാരമാണ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്‌. സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ പോസ്‌റ്ററും അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്‌. ഫേസ്‌ബുക്ക് പേജിലൂടെ മമ്മൂട്ടിയും പോസ്‌റ്റര്‍ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്‌.

Also Read: ട്രോളുകള്‍ക്കിടെ പുതിയ നേട്ടം; നെറ്റ്‌ഫ്ലിക്‌സിന്‍റെ ടോപ്‌ ടെന്നില്‍ ഇടംപിടിച്ച് മമ്മൂട്ടി ചിത്രം

കോമഡി എന്‍റര്‍ടെയ്‌നര്‍ വിഭാഗത്തിലായി ഒരുങ്ങിയ ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തിലാണ് ചിത്രത്തില്‍ ഷറഫുദ്ദീന്‍ എത്തിയത്‌. മറ്റുള്ളവരുടെ ഏത് കാര്യത്തിനും ഓടിയെത്താന്‍ മടിയില്ലാത്ത ആളാണ് പ്രിയദര്‍ശന്‍ എന്ന ഷറഫുദ്ദീന്‍റെ കഥാപാത്രം.

നൈല ഉഷയും അപര്‍ണ ദാസുമാണ് നായികമാരായി വേഷമിട്ടത്‌. അനാര്‍ക്കലി മരക്കാര്‍, ജാഫര്‍ ഇടുക്കി, ബിജു സോപാനം, സ്‌മിനു സിജു എന്നിവരും ചിത്രത്തില്‍ വേഷമിട്ടു. സൈറ ബാനുവിന് ശേഷം ആന്‍റണി സോണി സംവിധാനം ചെയ്‌ത ചിത്രം കൂടിയാണിത്. സന്തോഷ്‌ ത്രിവിക്രമന്‍ ആണ് നിര്‍മാണം. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്‌.

For All Latest Updates

ABOUT THE AUTHOR

...view details