കേരളം

kerala

ETV Bharat / entertainment

'നിങ്ങള്‍ക്കൊരു നല്ല വര്‍ഷം പ്രതീക്ഷിക്കുന്നു' ; സൂര്യയ്‌ക്ക് താര രാജാക്കന്‍മാരുടെ പിറന്നാള്‍ ആശംസകള്‍ - Mammootty

താര രാജാക്കന്‍മാരെ കൂടാതെ ദുല്‍ഖര്‍ സല്‍മാനും സൂര്യയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു

താര രാജാക്കന്‍മാരുടെ പിറന്നാള്‍ ആശംസകള്‍  ദുല്‍ഖര്‍ സല്‍മാന്‍  സൂര്യ  സൂര്യക്ക് ജന്മദിനാശംസകള്‍  സൂര്യയുടെ ജന്മദിനം  നടിപ്പിന്‍ നായകന്‍ സൂര്യ  നടിപ്പിന്‍ നായകന്‍  സൂര്യയ്‌ക്ക് സന്തോഷകരമായ ജന്മദിനാശംസകള്‍  മമ്മൂട്ടി  മോഹന്‍ലാല്‍  മാധവന്‍  അജയ്‌ ദേവ്‌ഗണ്‍  കങ്കുവ  കങ്കുവ ടീസര്‍  Mammootty and Mohanlal birthday wishes to Suriya  Suriya on his birthday  Suriya  Mammootty and Mohanlal  Mammootty  Mohanlal
'നിങ്ങള്‍ക്കൊരു നല്ല വര്‍ഷം പ്രതീക്ഷിക്കുന്നു'; സൂര്യയ്‌ക്ക് താര രാജാക്കന്‍മാരുടെ പിറന്നാള്‍ ആശംസകള്‍

By

Published : Jul 23, 2023, 5:30 PM IST

നടിപ്പിന്‍ നായകന്‍ സൂര്യയുടെ 48-ാം ജന്മദിനമാണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ സഹപ്രവര്‍ത്തകരും താരങ്ങളും സുഹൃത്തുക്കളും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് സൂര്യയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ മലയാള സിനിമയിലെ താര രാജാക്കന്‍മാരും സൂര്യയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ്.

'പ്രിയപ്പെട്ട സൂര്യയ്‌ക്ക് സന്തോഷകരമായ ജന്മദിനാശംസകള്‍ നേരുന്നു. നിങ്ങള്‍ക്ക് ഒരു മികച്ച വര്‍ഷം ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അനുഗ്രഹീതരായി നിലകൊള്ളൂ.' - മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

പിറന്നാള്‍ ദിനത്തില്‍ പ്രിയപ്പെട്ട സൂര്യയ്‌ക്ക് തന്‍റെ സ്‌നേഹം അറിയിക്കുന്നു എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. നിങ്ങളുടെ ഈ ദിവസം എപ്പോഴത്തെയും പോലെ മികച്ചതാവട്ടെയെന്നും താരം ആശംസിച്ചു. 'അണ്ണാ, നിങ്ങൾക്ക് ജന്മദിനാശംസകള്‍ നേരാൻ ഞാന്‍ ആഗ്രഹിച്ചു! ഈ വർഷം ഏറ്റവും സവിശേഷമായിരിക്കട്ടെ !!' -ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.

തെന്നിന്ത്യന്‍ സൂപ്പര്‍ താരം മാധവനും സൂര്യയ്‌ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ഒരു ന്യൂ ഇയര്‍ പാര്‍ട്ടിയില്‍ നിന്നുള്ള ത്രോബാക്ക് ചിത്രം പങ്കുവച്ച് കൊണ്ടുള്ളതായിരുന്നു മാധവന്‍റെ ജന്മദിനാശംസകള്‍. സൂര്യയും ഭാര്യ ജ്യോതികയും, മാധവനും ഭാര്യയുമാണ് ചിത്രത്തില്‍.

'എന്‍റെ പ്രിയപ്പെട്ട സഹോദരാ, നിങ്ങൾക്ക് ഏറ്റവും മികച്ച ജന്മദിനാശംസകൾ നേരുന്നു. ഈ വര്‍ഷം നിങ്ങളുടെ ഏറ്റവും മികച്ച വർഷമാകട്ടെ. കങ്കുവയുടെ ടീസര്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇത് മികച്ച ഒരു തുടക്കമാകട്ടെ സഹോദരാ' - മാധവന്‍ കുറിച്ചു.

Also Read:Actor Suriya birthday | ആദ്യ ചുവടില്‍ തന്നെ അച്ഛന്‍റെ പേരുകളയുമെന്ന് പഴി, പിന്നീട് കണ്ടത് സിനിമയെ ആവാഹിച്ച 'നടിപ്പിന്‍ നായകനെ'

ബോളിവുഡ് താരം അജയ് ദേവ്ഗണും സൂര്യയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. ഇന്‍സ്‌റ്റഗ്രാമില്‍ സൂര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ടായിരുന്നു അജയ്‌യുടെ ആശംസ. 'ജന്മദിനാശംസകൾ സൂര്യ! നിങ്ങളുടെ ഈ പ്രത്യേക ദിനം സന്തോഷം നിറഞ്ഞതായിരിക്കട്ടെ' -അജയ്‌ ദേവ്‌ഗണ്‍ കുറിച്ചു.

ഇവരെ കൂടാതെ ആര്യ, മഹേഷ് ബാബു, ധ്രുവ് വിക്രം എന്നിവരും സൂര്യയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്. 'ജന്മദിനാശംസകൾ സൂര്യ സർ. ഒത്തിരി സ്നേഹവും സന്തോഷവും വിജയവും നിറഞ്ഞ ഒരു മികച്ച വർഷം ആശംസിക്കുന്നു. കങ്കുവയിൽ നിങ്ങളെ കാണുന്നതിനായി ഇനിയും കാത്തിരിക്കാനാവില്ല. ആദ്യ ഗ്ലിംപ്‌സ്‌ മനസ്സിനെ വല്ലാതെ ഉലയ്ക്കുന്നതാണ്' - ആര്യ ട്വീറ്റ് ചെയ്‌തു.

അതേസമയം ജന്മദിനത്തോടനുബന്ധിച്ച് സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ 'കങ്കുവ'യുടെ ആദ്യ ഗ്ലിംപ്‌സ്‌ നിര്‍മാതാക്കള്‍ പുറത്തുവിട്ടു. ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന ദൃശ്യ മികവോടെയുള്ള ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് 'കങ്കുവ' ആദ്യ ഗ്ലിംപ്‌സില്‍ സൂര്യ കാഴ്‌ചവച്ചിരിക്കുന്നത്.

അതിഗംഭീര മേക്കോവറിലാണ് ടീസറില്‍ സൂര്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മികച്ച ആമുഖമാണ് ആദ്യ ഗ്ലിംപ്‌സില്‍ സൂര്യയ്‌ക്ക് നല്‍കിയിരിക്കുന്നത്. 'യുദ്ധം കൊതിക്കുന്ന പോരാളി. അഗ്നിയുടെ ഉദരത്തിൽ നിന്ന് ജനിച്ച.. നമ്മുടെ പെരുമാച്ചി ദ്വീപിന്‍റെ അഭിമാനം..' -എന്നിങ്ങനെയാണ് ടീസറില്‍ സൂര്യയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്.

Also Read:'പെരുമാച്ചി ദ്വീപിന്‍റെ അഭിമാനം' ; അഗ്നിയുടെ ഉദരത്തില്‍ നിന്ന് ജനിച്ച പോരാളി ; കങ്കുവ ടീസറില്‍ ഞെട്ടിച്ച് സൂര്യ

സൂര്യയുടെ കരിയറിലെ 42-ാമത് ചിത്രമാണ് 'കങ്കുവ'. ഒരു പിരിയോഡിക് ത്രില്ലറായി ത്രീഡിയില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് സൂര്യ പ്രത്യക്ഷപ്പെടുന്നത് എന്നാണ് സൂചന.

ABOUT THE AUTHOR

...view details