കേരളം

kerala

ETV Bharat / entertainment

Kerala State Film Awards| മികച്ച നടനാവാന്‍ മമ്മൂട്ടിക്കൊപ്പം ചാക്കോച്ചനും പൃഥ്വിയും; സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മത്സരം ശക്തം - ജയ ജയ ജയ ജയ ഹേ

നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, പുഴു എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിനാണ് മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാര പട്ടികയുടെ അവസാന റൗണ്ടില്‍ ഇടംപിടിച്ചത്.

Mammootty and Kunchacko Boban in last round  Mammootty and Kunchacko Boban  Mammootty  Kunchacko Boban  Kerala State Film Awards 2023  Kerala State Film Awards  Film Awards 2023  Awards 2023  Awards  മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും പൃഥ്വിരാജും  സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടന്‍ ആര്  സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടന്‍  നന്‍പകല്‍ നേരത്ത് മയക്കം  റോഷാക്ക്  പുഴു  മമ്മൂട്ടി  Prithviraj Sukumaran  പൃഥ്വിരാജ്  Nanpakal Nerathu Mayakkam  ന്നാ താന്‍ കേസ് കൊട്  അറിയിപ്പ്  പട  തീര്‍പ്പ്  ജന ഗണ മന  ജയ ജയ ജയ ജയ ഹേ  സൗദി വെള്ളയ്‌ക്ക
പരസ്‌പരം മത്സരിക്കാനൊരുങ്ങി മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും പൃഥ്വിരാജും; സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടന്‍ ആര്?

By

Published : Jul 14, 2023, 6:27 PM IST

ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ Kerala State Film Awards 2023 ഏറ്റുമുട്ടാനൊരുങ്ങി സൂപ്പര്‍ താരങ്ങള്‍. മികച്ച നടനുള്ള അവാര്‍ഡ് പട്ടികയില്‍ Best actor award മമ്മൂട്ടിയും Mammootty കുഞ്ചാക്കോ ബോബനുമാണ് Kunchacko Boban ഉള്ളത്. അവസാന റൗണ്ടില്‍ പൃഥ്വിരാജും Prithviraj Sukumaran ഉണ്ട്.

എന്നാല്‍ മമ്മൂട്ടിക്കോ കുഞ്ചാക്കോ ബോബനോ പുരസ്‌കാരം ലഭിക്കാനാണ് സാധ്യത എന്നാണ് കണക്കുകൂട്ടല്‍. ജൂലൈ 18നാകും കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. 'നന്‍പകല്‍ നേരത്ത് മയക്കം' Nanpakal Nerathu Mayakkam, 'റോഷാക്ക്' Rorschach, 'പുഴു' Puzhu എന്നീ സിനിമകളിലെ മികവുറ്റ അഭിനയ പ്രകടനത്തിനാണ് മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാര പട്ടികയുടെ അവസാന റൗണ്ടില്‍ സ്ഥാനം ഉറപ്പിച്ചത്.

അതേസമയം 'ന്നാ താന്‍ കേസ് കൊട്', Nna Thaan Case Kodu 'അറിയിപ്പ്' Ariyippu, 'പട' Pada എന്നീ സിനിമകളിലെ മികച്ച അഭിനയ മികവ് കൊണ്ടാണ് കുഞ്ചാക്കോ ബോബന്‍ പുരസ്‌കാര നിര്‍ണ്ണയത്തിന്‍റെ അവസാന റൗണ്ടില്‍ ഇടംപിടിച്ചത്. എന്നാല്‍ 'ജന ഗണ മന' Jana Gana Mana, 'തീര്‍പ്പ്' Theerppu എന്നീ സിനിമകളിലെ പ്രകടനമാണ് പൃഥ്വിരാജിനെ പട്ടികയുടെ അവസാന റൗണ്ടില്‍ എത്തിച്ചത്.

Also Read:Oscar 2023 | ഡോള്‍ബിയില്‍ ഇന്ത്യന്‍ ദീപാവലിയായി 'നാട്ടു നാട്ടു' ; മികച്ച ഗാനത്തിനുള്ള ഓസ്‌കര്‍

ലിജോ ജോസ് പെല്ലിശ്ശേരിയുടെ Lijo Jose Pellissery നന്‍പകല്‍ നേരത്ത് മയക്കം മികച്ച ചിത്രം, സംവിധായകന്‍ എന്നീ അവാര്‍ഡുകള്‍ക്കും പരിഗണിക്കപ്പെട്ടിട്ടുണ്ട്. 'നന്‍പകല്‍ നേരത്ത് മയക്ക'വും മമ്മൂട്ടിയും അന്താരാഷ്‌ട്ര ചലച്ചിത്രോത്സവ വേദികളില്‍ ഉള്‍പ്പെടെ നിരവധി പ്രശംസകള്‍ നേടിയിരുന്നു.

മഹേഷ് നാരായണന്‍ Mahesh Narayanan സംവിധാനം ചെയ്‌ത 'അറിയിപ്പ്' Ariyippu, തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്‌ത 'സൗദി വെള്ളക്ക' Saudi Vellakka, വിപിന്‍ ദാസ് സംവിധാനം ചെയ്‌ത 'ജയ ജയ ജയ ജയ ഹേ' Jaya Jaya Jaya Jaya Hey, ഷാഹി കബീര്‍ സംവിധാനം ചെയ്‌ത 'ഇല വീഴാ പൂഞ്ചിറ' തുടങ്ങിയവയാണ് മികച്ച ചിത്രം, സംവിധായകന്‍ എന്നീ അവാര്‍ഡുകള്‍ക്ക് പരിഗണിക്കപ്പെട്ട മറ്റ് ചിത്രങ്ങള്‍.

അതേസമയം റിലീസ് ചെയ്‌ത സിനിമകളേക്കാള്‍ കൂടുതല്‍ റിലീസ് ചെയ്യാനിരിക്കുന്ന സിനിമകളാണ് മത്സരത്തിനുള്ളത്. മുന്‍ വര്‍ഷങ്ങളിലും റിലീസ് ചെയ്യാത്ത ചിത്രങ്ങള്‍ അവാര്‍ഡിന് അര്‍ഹമായിട്ടുണ്ട്. ഇക്കുറി 154 ചിത്രങ്ങളാണ് മത്സരത്തിന് എത്തിയത്. അതില്‍ നിന്നും 42 സിനിമകള്‍ മാത്രമാണ് മത്സരത്തിന് മാറ്റുരയ്‌ക്കുക. രണ്ട് പ്രാഥമിക ജൂറികള്‍ ചേര്‍ന്നാണ് സിനിമകള്‍ തിരഞ്ഞെടുത്തത്.

ബംഗാളി സംവിധായകനും നടനുമായ ഗൗതം ഘോഷിന്‍റെ നേതൃത്വത്തിലുള്ള അന്തിമ ജൂറിയാണ് അവസാന റൗണ്ടിലെത്തിയ സിനിമകള്‍ വിലയിരുത്തുന്നത്. സിനിമകള്‍ വിലയിരുത്തിയ ശേഷം 42ല്‍ നിന്നും 10 ചിത്രങ്ങളാകും അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കുക. ഈ 10 ചിത്രങ്ങളാകും അവാര്‍ഡിനായി പരിഗണിക്കുക.

നടി ഗൗതമി, പിന്നണി ഗായിക ജെന്‍സി ഗ്രിഗറി, ഛായാഗ്രാഹകന്‍ ഹരി നായര്‍, സൗണ്ട് ഡിസൈനര്‍ ഡി.യുവരാജ് എന്നിവരാണ് അന്തിമ ജൂറിയിലെ അംഗങ്ങള്‍.

Also Read:ഐഐഎഫ്‌എ അവാര്‍ഡ്‌സ്‌ : മികച്ച നടനായി ഹൃത്വിക് റോഷന്‍, പുരസ്‌കാരം വിക്രം വേദയിലെ പ്രകടനത്തിന്

ABOUT THE AUTHOR

...view details