കേരളം

kerala

ETV Bharat / entertainment

'ഗുരുതരമായ എന്തോ സംഭവിക്കാൻ പോകുന്നു'; ക്രിസ്‌റ്റഫറുടെ ചരിത്രം തേടി അമല പോള്‍; തോക്കെടുത്ത് താരങ്ങള്‍ - Christopher teaser

ക്രിസ്‌റ്റഫര്‍ രണ്ടാമത്തെ ടീസര്‍ പുറത്ത്. അതുഗ്രന്‍ ആക്ഷന്‍ രംഗങ്ങളോടു കൂടിയുള്ളതാണ് ടീസര്‍.

Christopher second teaser  Christopher teaser highlights  Christopher Police characters  Christopher theatre release  Christopher cast  Christopher crew members  Mammootty movie Christopher second teaser  Mammootty Unnikrishnan movie Christopher cast  ക്രിസ്‌റ്റഫര്‍ രണ്ടാമത്തെ ടീസര്‍ പുറത്ത്  ക്രിസ്‌റ്റഫര്‍ രണ്ടാമത്തെ ടീസര്‍  ക്രിസ്‌റ്റഫറുടെ ചരിത്രം തേടി അമല പോള്‍  ക്രിസ്‌റ്റഫര്‍  മമ്മൂട്ടി  ക്രിസ്‌റ്റഫര്‍ ടീസര്‍  Mammootty Amala Paul movie  Amala Paul movie  Mammootty  Amala Paul  Christopher movie second teaser  Christopher teaser  Christopher
ക്രിസ്‌റ്റഫര്‍ രണ്ടാമത്തെ ടീസര്‍ പുറത്ത്

By

Published : Feb 4, 2023, 10:51 AM IST

Mammootty movie Christopher second teaser: പ്രേക്ഷകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് 'ക്രിസ്‌റ്റഫര്‍'. 'ക്രിസ്‌റ്റഫറി'ന്‍റെ പുതിയ ടീസര്‍ പുറത്തിറങ്ങി. മമ്മൂട്ടിയും അമല പോളുമാണ് 42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറിലെ ഹൈലൈറ്റുകള്‍. ശരത് കുമാര്‍, സിദ്ദിഖ്, സ്‌നേഹ, ഷൈന്‍ ടോം ചാക്കോ എന്നിവരും ടീസറില്‍ മുഖം കാണിക്കുന്നുണ്ട്.

Christopher teaser highlights: മമ്മൂട്ടിയുടെ അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങള്‍ അടങ്ങുന്നതാണ് ടീസര്‍. പൊലിസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ടീസറില്‍ ക്രിസ്‌റ്റഫറുടെ ചരിത്രം തേടിയാണ് അമല പോളിന്‍റെ യാത്ര. സുലേഖ എന്ന അന്വേഷക ഉദ്യോഗസ്ഥയുടെ വേഷമാണ് സിനിമയില്‍ അമല പോളിന്.

Christopher Police characters: ശരത് കുമാര്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും പൊലിസ് വേഷത്തിലാണ് ടീസറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജോര്‍ജ് കൊറ്റ്‌റക്കന്‍ എന്ന പൊലിസ്‌ ഓഫിസറുടെ വേഷമാണ് ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയുടേത്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാകും ചിത്രത്തില്‍ ഷൈനിന്‍റേത് എന്നാണ് സൂചന. നേരത്തെ സിനിമയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങിയിരുന്നു.

Christopher theatre release: ഫെബ്രുവരി 9നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ബയോഗ്രാഫി ഓഫ് എ വിജിലന്‍റ് കോപ്പ് എന്ന ടാഗ് ലൈനോടുകൂടിയാണ് ക്രിസ്‌റ്റഫര്‍ റിലീസിനെത്തുക. സെന്‍സറിങ്‌ പൂര്‍ത്തിയാക്കി ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റും ലഭിച്ചിരുന്നു. രണ്ടര മണിക്കൂര്‍ ആണ് സിനിമയുടെ ദൈര്‍ഘ്യം.

Mammootty Unnikrishnan movie Christopher cast: മൂന്ന് നായികമാരാണ് ചിത്രത്തില്‍. അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്‌മി എന്നിവരാണ് ക്രിസ്‌റ്റഫറിലെ നായികമാര്‍. തെന്നിന്ത്യന്‍ താരം വിനയ് റോയും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നു. ശരത് കുമാര്‍, ദിലീഷ് പോത്തന്‍, സിദ്ധിഖ്, ഷൈന്‍ ടോം ചാക്കോ, ജിനു ജോസഫ്, ദീപക് പറമ്പോല്‍, അദിതി രവി, വിനീത കോശി, രമ്യ സുരേഷ്, വാസന്തി, കലേഷ്, ഷഹീന്‍ സിദ്ദീഖ്, അമര്‍ രാജ്, ദിലീപ്, രാജേഷ് ശര്‍മ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുക. കൂടാതെ 35ഓളം പുതുമുഖങ്ങളും വേഷമിടുന്നുണ്ട്.

Christopher crew members: ത്രില്ലര്‍ വിഭാഗത്തിലായി ഒരുങ്ങുന്ന സിനിമയുടെ സംവിധാനം ബി.ഉണ്ണികൃഷ്‌ണനാണ്. ഉദയ കൃഷ്‌ണയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാലിന്‍റെ 'ആറാട്ടി'ന് ശേഷം ഉദയകൃഷ്‌ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ക്രിസ്‌റ്റഫറി'നുണ്ട്.

ആര്‍.ഡി ഇല്യൂമിനേഷന്‍സ് ആണ് സിനിമയുടെ നിര്‍മാണം. ഫൈസ്‌ സിദ്ദിഖ് ഛായാഗ്രഹണവും മനോജ് എഡിറ്റിംഗും നിര്‍വഹിക്കും. ജസ്‌റ്റിന്‍ വര്‍ഗീസ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ജിതേഷ് പൊയ്യ ചമയവും പ്രവീണ്‍ വര്‍മ വസ്‌ത്രാലങ്കാരവും നിര്‍വഹിക്കും. സുപ്രീം സുന്ദര്‍ ആണ് സിനിമയുടെ ആക്ഷന്‍ കൊറിയോഗ്രഫി.

Also Read:'അവിടെ കിടന്നാല്‍ അഴുക്ക് പറ്റും, പാന്‍റ്‌ ചുളിയും, മേക്കപ്പ് പോകും എന്ന പ്രശ്‌നമൊന്നും ഇല്ല'; വൈറല്‍ ചിത്രത്തെ കുറിച്ച് മമ്മൂട്ടി

ABOUT THE AUTHOR

...view details