കേരളം

kerala

ETV Bharat / entertainment

'ഏറ്റവും ക്രൂരനായ ദേശസ്‌നേഹി', പാന്‍ ഇന്ത്യന്‍ ചിത്രവുമായി മമ്മൂട്ടി, ത്രില്ലടിപ്പിച്ച് ഏജന്‍റ് ടീസര്‍ - സുരേന്ദര്‍ റെഡ്ഡി

ഏജന്‍റില്‍ മമ്മൂട്ടിയും ഉണ്ടെന്ന വാര്‍ത്ത നേരത്തെ ആരാധകരെ സന്തോഷത്തിലാഴ്‌ത്തിയിരുന്നു. കാത്തിരിപ്പിനൊടുവിലാണ് ഇപ്പോള്‍ ചിത്രത്തിന്‍റെ ടീസറും ഇറങ്ങിയിരിക്കുന്നത്.

mammootty akhil akineni starrer agent movie teaser  mammootty agent teaser  mammootty agent movie teaser  mammootty telugu movie  akhil akkineni  akhil akkineni agent teaser  akhil akkineni agent movie  ഏജന്‍റ് ടീസര്‍  മമ്മൂട്ടി ഏജന്‍റ് ടീസര്‍  മമ്മൂട്ടി ഏജന്‍റ് സിനിമ  മമ്മൂട്ടി തെലുങ്ക് ചിത്രം  മെഗാസ്റ്റാര്‍  അഖില്‍ അക്കിനേനി  സുരേന്ദര്‍ റെഡ്ഡി  തെലുങ്ക് സിനിമ
'ഏറ്റവും ക്രൂരനായ ദേശസ്‌നേഹി', പാന്‍ ഇന്ത്യന്‍ ചിത്രവുമായി മമ്മൂട്ടി, ത്രില്ലടിപ്പിച്ച് ഏജന്‍റ് ടീസര്‍

By

Published : Jul 15, 2022, 8:05 PM IST

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എറ്റവും പുതിയ തെലുങ്ക് ചിത്രം ഏജന്‍റിന്‍റെ ടീസര്‍ പുറത്തിറങ്ങി. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനിയാണ് ചിത്രത്തിലെ നായകന്‍. മമ്മൂട്ടി തുല്യപ്രാധാന്യമുളള റോളില്‍ എത്തുന്ന ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായിട്ടാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

പട്ടാള ഉദ്യോഗസ്ഥന്‍റെ റോളിലാണ് മമ്മൂട്ടി ഏജന്‍റില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാദേവ് എന്നാണ് കഥാപാത്രത്തിന്‍റെ പേര്. 1.18 മിനിറ്റ് ദൈര്‍ഘ്യമുളള ടീസര്‍ മമ്മൂട്ടിയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്.

സ്‌പൈ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ് ഏജന്‍റ് എന്നാണ് സിനിമയുടെ ടീസറില്‍ നിന്നും ലഭിക്കുന്ന സൂചന. സിക്‌സ് പാക്ക് ബോഡിയില്‍ മാസ് ഹീറോ പരിവേഷത്തിലാണ് ടീസറില്‍ അഖിലിനെ കാണിക്കുന്നത്. സുരേന്ദര്‍ റെഡിയുടെ സംവിധാനത്തിലാണ് ഏജന്‍റ് ഒരുങ്ങുന്നത്.

യാത്ര എന്ന ചിത്രത്തിന് ശേഷമുളള മെഗാസ്റ്റാറിന്‍റെ പുതിയ തെലുങ്ക് ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് മലയാളി പ്രേക്ഷകരും കാത്തിരിക്കുന്നത്. തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ഏജന്‍റ് പുറത്തിറങ്ങും. നേരത്തെ സിനിമയുടെതായി പുറത്തിറങ്ങിയ മമ്മൂട്ടിയുടെ പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

ഹിപ്പ് ഹോപ്പ് തമിഴയാണ് സിനിമയുടെ സംഗീത സംവിധാനം. ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമുളള ചിത്രമാണ് ഏജന്‍റ്. ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരീസില്‍ നിന്നും പ്രചോദനമുള്‍കൊണ്ട് ഒരുക്കുന്ന സിനിമ കൂടിയാണിത്. റസൂല്‍ എല്ലൂരാണ് ഛായാഗ്രഹണം.

നവീന്‍ നൂലിയാണ് എഡിറ്റിങ്. അവിനാഷ് കൊല്ല പ്രൊഡക്ഷന്‍ ഡിസൈനിംഗും ചെയ്‌തിരിക്കുന്നു. വകന്തം വംശിയുടെതാണ് തിരക്കഥ. സാക്ഷി വൈദ്യ ചിത്രത്തില്‍ നായികയായി എത്തുന്നു. ടീസര്‍ പുറത്തിറങ്ങിയതോടെ മമ്മൂട്ടിയുടെ ഏജന്‍റ് കാണാനുളള ആരാധകരുടെ പ്രതീക്ഷകള്‍ കൂടിയിരിക്കുകയാണ്. മിക്കവരും പാന്‍ ഇന്ത്യന്‍ ചിത്രത്തിന്‍റെ റിലീസ് ഡേറ്റിനായി കാത്തിരിക്കുകയാണ്.

ABOUT THE AUTHOR

...view details