Mammootty viral photo in Nanpakal Nerathu Mayakkam: മമ്മൂട്ടിയുടെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് 'നന്‍പകല്‍ നേരത്ത് മയക്കം'. സിനിമയുടെ ഷൂട്ടിങിനിടെ നിലത്ത് കിടന്നുറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മമ്മൂട്ടിയുടെ സന്തതസഹചാരിയും നിര്‍മാതാവുമായ എസ് ജോര്‍ജാണ് മമ്മൂട്ടിയുടെ ഈ ചിത്രം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
Mammootty slept Nanpakal Nerathu Mayakkam shoot: സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച സുന്ദരം എന്ന കഥാപാത്രം ആ വേഷത്തില്‍ വിശ്രമിക്കുന്ന ചിത്രമായിരുന്നു അത്. ഇപ്പോഴിതാ ഈ ഫോട്ടോയ്‌ക്ക് പിന്നില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന 'ക്രിസ്‌റ്റഫര്‍' സിനിമയുടെ റിലീസിന് മുന്നോടിയായി ദുബായില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലായിരുന്നു മമ്മൂട്ടി ഈ ഫോട്ടോയ്‌ക്ക് പിന്നിലുള്ള സംഭവങ്ങളെ കുറിച്ച് പറയുന്നത്.
Mammootty about his viral photo: 'ആ ഫോട്ടോ എപ്പോള്‍ എടുത്തതാണെന്ന് എനിക്ക് അറിയില്ല. ഞാന്‍ അവിടെ കിടക്കുന്ന സീന്‍ ഉണ്ടെന്ന് തോന്നുന്നു. അവിടെ കിടക്കാന്‍ വലിയ സൗകര്യമൊന്നും ഉണ്ടായിരുന്നില്ല. കിടന്നാല്‍ അഴുക്ക് പറ്റും, പാന്‍റ് ചുളിയും, മേക്കപ്പ് പോകും എന്നുള്ള പ്രശ്‌നങ്ങളൊന്നുമില്ല. ആ മുണ്ടും ഷര്‍ട്ടും തന്നെയാണ് സിനിമയില്‍ ത്രൂ ഔട്ട് ഉള്ളത്. അത് രണ്ട് മൂന്ന് ജോഡിയുണ്ടെന്ന് തോന്നുന്നു. അപ്പോഴത് പിന്നേം പിന്നേം കഴുകിയിടുന്നു.
അതുകൊണ്ട് പ്രത്യേകിച്ച് അഴുക്കൊന്നും പറ്റാനില്ല. അതിനകത്ത് ഉള്ള അഴുക്കിനേക്കാള്‍ കൂടുതല്‍ കിടക്കുന്ന സ്ഥലത്തും ഇല്ല. അങ്ങനെ കിടന്നതാണ് ഞാന്‍. സിനിമയില്‍ അമ്പലത്തിന് മുന്നില്‍ സാഷ്‌ടാംഗം പ്രണമിക്കുന്ന ഒരു സീനുണ്ട്. അത് കഴിഞ്ഞിട്ടുള്ള ഷോട്ടിന് മുമ്പ് അവിടെ കിടന്ന് ഒന്ന് കണ്ണടച്ചെന്നെ ഒള്ളൂ. അതാണ് സത്യം. അതിന്‍റെ പുറകില്‍ വേറെ കഥയൊന്നും ഇല്ല' -മമ്മൂട്ടി പറഞ്ഞു.