കേരളം

kerala

By

Published : Jan 16, 2023, 7:32 PM IST

ETV Bharat / entertainment

എന്നിലെ അഭിനേതാവിനെ ഒരിക്കലും നിരാശപ്പെടുത്തില്ല, ചവിട്ടിത്തേക്കില്ല : മമ്മൂട്ടി

നന്‍പകല്‍ നേരത്ത് മയക്കം റിലീസിന് മുന്നോടിയായി മാധ്യമങ്ങളോട് സംവദിച്ച് നടന്‍ മമ്മൂട്ടി

Mammootty about his character  Nanpakal Nerathu Mayakkam  Mammootty Nanpakal Nerathu Mayakkam  Mammootty  മമ്മൂട്ടി  മമ്മൂട്ടി ലിജോ ജോസഫ്‌ പെല്ലിശ്ശേരി ചിത്രം  നന്‍പകല്‍ നേരത്ത് മയക്കം  ലിജോ ജോസഫ്‌ പെല്ലിശ്ശേരി  നല്‍പകല്‍ നേരത്ത് മയക്കത്തെ കുറിച്ച് മമ്മൂട്ടി
നല്‍പകല്‍ നേരത്ത് മയക്കത്തെ കുറിച്ച് മമ്മൂട്ടി

മമ്മൂട്ടി - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'നന്‍പകല്‍ നേരത്ത് മയക്കം' റിലീസിനൊരുങ്ങുകയാണ്. ജനുവരി 19നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സിനിമയിലെ തന്‍റെ അഭിനയത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വിശദീകരിച്ചിരിക്കുകയാണ് മമ്മൂട്ടി.

'നന്‍പകല്‍ നേരത്ത് മയക്കം' എന്ന സിനിമയെ സംബന്ധിച്ചിടത്തോളം തന്നിലെ അഭിനേതാവിനെ ഒരിക്കലും താന്‍ നിരാശപ്പെടുത്തിയിട്ടില്ലെന്നാണ് മമ്മൂട്ടി പറയുന്നത്. സിനിമയുടെ റിലീസിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എന്നിലെ അഭിനേതാവിനെ ഒരിക്കലും ഞാന്‍ നിരാശപ്പെടുത്തില്ല, ചവിട്ടിത്തേക്കാറില്ല. പരമാവധി ഞാന്‍ അയാള്‍ക്ക് എന്തെങ്കിലും സൗകര്യം ചെയ്‌തുകൊടുക്കാറുണ്ട്. അതിന് കിട്ടുന്ന അവസരം ഒരിക്കലും ഉപേക്ഷിക്കാറില്ല. അങ്ങനെ തന്നെയാണ് നന്‍പകല്‍ നേരത്ത് മയക്കവും. അത് അഭിനയ പ്രാധാന്യവും കഥയ്‌ക്ക് പുതുമയുള്ളതിനാലും തന്നെയാണ്.

Also Read:ആഗ്രഹിച്ചത് ഭൂതക്കണ്ണാടി പോലൊന്ന്, അതുപോലെ മമ്മൂട്ടിക്ക് തരാനാകുമോ എന്നറിയില്ല : ലിജോ ജോസ് പെല്ലിശ്ശേരി

ഈ സിനിമ വേറെയാരും എടുക്കില്ലെങ്കില്‍ ഞാന്‍ തന്നെ എടുക്കാം എന്ന് ധൈര്യത്തോടെ തന്നെ ഇറങ്ങിയതാണ്. അതിന്‍റെ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. വേറൊരുതരം അനുഭൂതിയാണ് സിനിമയെന്ന് ചിത്രം കണ്ട ഒരുപാടുപേര്‍ അഭിപ്രായം പറഞ്ഞു. നമ്മള്‍ സാധാരണ കാണുന്ന സിനിമ എന്നതിനപ്പുറത്തേയ്‌ക്ക്, എല്ലാവരും നല്ലവരല്ലാത്ത, ചീത്തയാള്‍ക്കാര്‍ അല്ലാത്ത, സാധാരണ മനുഷ്യരായിട്ടുള്ള, നന്‍മയും തിന്മയും നമ്മളില്‍ തന്നെയുള്ള അത് നല്ലവണ്ണം വെളിവാകുന്ന സിനിമ കൂടിയാണിത്' - മമ്മൂട്ടി പറഞ്ഞു.

ABOUT THE AUTHOR

...view details