പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'നന്‍പകല്‍ നേരത്ത് മയക്കം'. മമ്മൂട്ടി-ലിജോ ജോസഫ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം പ്രഖ്യാപനം മുതല്‍ തന്നെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമെന്നതും സിനിമയുടെ പ്രത്യേകതയാണ്.
സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകളും പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ സ്‌റ്റില്ലാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയും സഹ താരങ്ങളും നടന്നു വരുന്നതാണ് സ്‌റ്റില്‍. തമിഴ് ഗ്രാമീണ പശ്ചാത്തലമാണ് ചിത്രത്തില്‍ കാണാനാവുക.
പഴനി ആണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. തമിഴ്‌നാട്ടിലാണ് മുഴുവന്‍ സിനിമയും ചിത്രീകരിച്ചിരിക്കുന്നത്. തമിഴ് നടി രമ്യ പാണ്ഡ്യന്‍, അശോകന്‍ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തും.