കേരളം

kerala

ETV Bharat / entertainment

സിനിമയായി വീണ്ടുമൊരു പത്മരാജന്‍ ചെറുകഥ ; 'പ്രാവ്' സെപ്‌റ്റംബര്‍ 15ന് തിയേറ്ററുകളില്‍ - മമ്മൂട്ടി

നവാസ് അലിയുടെ ചിത്രം പ്രാവ് സെപ്‌റ്റംബര്‍ 15ന് തിയേറ്ററുകളിലെത്തും, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് മമ്മൂട്ടി

movie  Malayalam Movie Pravus first look poster out  പത്മരാജന്‍റെ ചെറുകഥ സിനിമയായി  First Look Poster Out  പത്മരാജന്‍റെ ചെറുകഥ സിനിമയായി  പ്രാവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്  റിലീസ് സെപ്‌റ്റംബര്‍ 15ന്  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍  മമ്മൂട്ടി  നവാസ് അലി
പ്രാവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

By

Published : Aug 16, 2023, 3:23 PM IST

വാസ് അലി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം പ്രാവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്‌തത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ സെപ്‌റ്റംബര്‍ 15ന് തിയേറ്ററുകളിലെത്തും.

പത്മരാജന്‍റെ ചെറുകഥയെ ആസ്‌പദമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ അമിത് ചക്കാലക്കൽ, സാബുമോൻ അബ്‌ദുസമദ്, മനോജ്.കെ.യു, ആദർശ് രാജ, അജയൻ തകഴി, യാമി സോന, നിഷ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവരാണ് വേഷമിടുന്നത്. സി.ഇ.ടി സിനിമാസിന്‍റെ ബാനറിൽ തകഴി രാജശേഖരനാണ് ചിത്രത്തിന്‍റെ നിര്‍മാണം. തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

വേഫാറർ ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ആന്‍റണി ജോ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബി.കെ. ഹരി നാരായണന്‍റെ ഗാനങ്ങള്‍ക്ക് ബിജിപാല്‍ സംഗീതം നിര്‍വഹിക്കുന്നു. ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ അനീഷ് ഗോപാലാണ്. വസ്ത്രാലങ്കാരം അരുൺ മനോഹറും മേക്കപ്പ് ജയൻ പൂങ്കുളവും എഡിറ്റിങ് ജോവിൻ ജോണുമാണ് നിര്‍വഹിച്ചത്.

മറ്റ് അണിയറ പ്രവര്‍ത്തകര്‍ : ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : ഉണ്ണി.കെ.ആർ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ : എസ് മഞ്ജുമോൾ, പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ:കരുൺ പ്രസാദ്, സ്റ്റിൽസ് : ഫസ ഉൾ ഹഖ്, ഡിസൈൻസ് : പനാഷേ, പി ആർ ഒ: പ്രതീഷ് ശേഖർ.

also read: Yalla Habibi | 'രാമചന്ദ്ര ബോസ് & കോ'യിലെ പാട്ടെത്തി ; 'യല്ല ഹബിബി'ക്ക് ചുവടുവച്ച് നിവിനും കൂട്ടരും

ടൈറ്റില്‍ പോസ്‌റ്ററും പുറത്തുവിട്ടത് മമ്മൂട്ടി: കഴിഞ്ഞ ഡിസംബറിലാണ് പ്രാവിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത്. മെഗാസ്റ്റാര്‍ മമ്മൂട്ടി തന്നെയാണ് സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. ഓസ്ട്രേലിയയില്‍ വിനോദ യാത്രയ്ക്ക്‌ പോയ മമ്മൂട്ടി ഹൊബാര്‍ട്ട് നഗരത്തിലെ ഗ്രാന്‍ഡ് ചാന്‍സലര്‍ ഹോട്ടലില്‍ വച്ചാണ് ചിത്രത്തിന്‍റെ പോസ്റ്റര്‍ പ്രകാശനം ചെയ്‌തത്.

also read:'താണാടും...', ആടിയും പാടിയും അപ്പാനി ശരത്തും കൂട്ടരും; അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ വീഡിയോ ഗാനം ശ്രദ്ധേയം

സന്തോഷത്തിന് പിന്നാലെ പ്രാവ് :അമിത്‌ ചക്കാലക്കലിന്‍റെ 'സന്തോഷം' സിനിമയ്‌ക്ക് പിന്നാലെയാണ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന പ്രാവ് റിലീസിനെത്തുന്നത്. അമിത്‌ ചക്കാലക്കലും അനു സിത്താരയും തകര്‍ത്തഭിനയിച്ച ചിത്രം കഴിഞ്ഞ ഫൈബ്രുവരിയിലാണ് തിയേറ്ററുകളില്‍ എത്തിയത്. തീര്‍ത്തും കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുത്തത്. കുടുംബങ്ങളില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. അച്ഛനും അമ്മയും രണ്ട് പെണ്‍മക്കളും അമ്മൂമ്മയും അടങ്ങുന്ന കുടുംബത്തിന്‍റെ രസകരവും അതേസമയം നൊമ്പരം കലര്‍ന്നതുമായ ജീവിത മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. സാധാരണ കുടുംബങ്ങളിലുണ്ടാകുന്ന സംഭവ വികാസങ്ങളെല്ലാം ഒപ്പിയെടുത്തിട്ടുള്ള ചിത്രമാണിത്. കലാഭവന്‍ ഷാജോണും ആശ അരവിന്ദുമാണ് അച്ഛനും അമ്മയുമായി വേഷമിട്ടത്. മല്ലിക സുകുമാരനാണ് ചിത്രത്തില്‍ അമ്മൂമ്മയുടെ വേഷത്തിലെത്തിയത്.

ABOUT THE AUTHOR

...view details