കേരളം

kerala

ETV Bharat / entertainment

ജോജുവിന്‍റെ 'ഇരട്ട' ഇനി അറബിക്കടലിനപ്പുറവും; ജിസിസി റിലീസിനൊരുങ്ങി ചിത്രം - ജോജു ജോര്‍ജ് ചിത്രങ്ങള്‍

സിനിമ നടന്‍ ജോജു ജോര്‍ജ് തകര്‍ത്ത് അഭിനയിച്ച ചിത്രമായ 'ഇരട്ട' ജിസിസി റിലീസിനൊരുങ്ങി. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കും. ചിത്രത്തിലെ മുഖ്യ ആകര്‍ഷണം ജോജുവിന്‍റെ മികച്ച പ്രകടനം.

FILM  malayalam movie  GCC release  Iratta malayalam movie  Iratta  ഇരട്ട  ജിസിസി റിലീസിനൊരുങ്ങി  ജിസിസി റിലീസിനൊരുങ്ങി ഇരട്ട  ജോജു ജോര്‍ജ്  സിനിമ വാര്‍ത്തകള്‍  ചലചിത്ര വാര്‍ത്തകല്‍  ജോജു ജോര്‍ജ് ചിത്രങ്ങള്‍  മലയാളം പുതിയ സിനിമകള്‍
; ജിസിസി റിലിസിനൊരുങ്ങി ജോജുവിന്‍റെ 'ഇരട്ട'

By

Published : Feb 10, 2023, 10:41 AM IST

ജോജു ജോര്‍ജ് കേന്ദ്ര കഥാപാത്രമാക്കി രോഹിത് എംജി കൃഷ്‌ണന്‍ സംവിധാനം ചെയ്‌ത 'ഇരട്ട'യുടെ പ്രതാപം ഇനി അറബിക്കടലിനപ്പുറം മണലാരണ്യത്തിലും പ്രതിഫലിക്കും. കേരളത്തില്‍ ആരാധകരുടെ ഹൃദയം കീഴടക്കുന്ന ഇരട്ട ജിസിസി റിലീസിനൊരുങ്ങുകയാണ്. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.

ജോജു ജോര്‍ജ് ഇരട്ട വേഷത്തില്‍ ഗംഭീരമായ തകര്‍ത്തഭിനയിക്കുന്ന ചിത്രം മലയാളികളെ പോലെ അറബ് രാജ്യങ്ങളും നെഞ്ചോട് ചേര്‍ക്കുമെന്നാണ് പ്രതീക്ഷ. കുടുംബ പ്രേക്ഷരുടെ ഉള്ളലിയിക്കുന്ന ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ ഹൗസ് ഫുള്‍ ഷോയുമായി മുന്നോട്ട് നീങ്ങുമ്പോഴാണ് ജിസിസി റീലിസ് ചെയ്യുന്നത്. മലയാള സിനിമ ലോകത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് ജോജു ജോര്‍ജ്. ചിത്രത്തിലെ ഇദ്ദേഹത്തിന്‍റെ പ്രകടനങ്ങള്‍ തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണം.

ചിത്രത്തിന്‍റെ ക്ലൈമാക്‌സിനും മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. പ്രമോദ് കുമാര്‍, വിനോദ് കുമാര്‍ എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് ജോജു ജോര്‍ജ് ചിത്രത്തിലെത്തുന്നത്. ഇരട്ടകളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ പകയുടെ കഥയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഇരട്ട വേഷത്തിലെത്തുന്ന ജോജുവിന്‍റെ പ്രകടത്തിന് നിരവധി പേരാണ് പ്രശംസകളുമായെത്തിയത്.

അപ്പു പത്തു പ്രൊഡക്ഷന്‍ ഹൗസിന്‍റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, ജോജു ജോര്‍ജ്, സൈജു വടക്കന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഇരട്ടയില്‍ ജോജുവിനൊപ്പം അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം എന്നിവരും തകര്‍ത്തഭിനയിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details