ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന 'എങ്കിലും ചന്ദ്രികേ' റിലീസ് മാറ്റി വച്ചു. ഇന്ന് തിയേറ്ററുകളിലെത്താനിരുന്ന ചിത്രം ഫെബ്രുവരി 17ലേക്ക് മാറ്റി. സ്‌ഫടികം, ക്രിസ്‌റ്റഫര്‍ എന്നീ സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളുടെ റിലീസുമായി ബന്ധപ്പെട്ടാണ് 'എങ്കിലും ചന്ദ്രികേ' യുടെ റിലീസ് മാറ്റി വച്ചത്.
ചിത്രത്തിലെ നടന്മാരില്‍ ഒരാളായ സൈജു കുറുപ്പാണ് റിലീസ് തിയ്യതി ഫേസ് ബുക്കിലൂടെ അറിയിച്ചത്. സുരാജ് വെഞ്ഞാറമൂട്, ബേസില്‍ ജോസഫ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. നിരഞ്ജനയും തന്‍വി റാമുവാണ് ചിത്രയില്‍ നായിക വേഷത്തിലെത്തുന്നത്.
മലബാര്‍ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച ചിത്രത്തില്‍ വിവാഹത്തിന്‍റെ പേരില്‍ ഒരു ഗ്രാമത്തില്‍ അരങ്ങേറുന്ന രസകരമായ സംഭവങ്ങളുടെ രസകരമായ ആവിഷ്‌ക്കാരമാണിത്. മലബാറിലെ ജീവിത രീതികളും സംസ്‌കാരങ്ങളും കീഴ്‌വഴക്കങ്ങളുമെല്ലാം ഒന്ന് വിടാതെ ഒപ്പിയെടുത്തിട്ടുണ്ട് ചിത്രത്തില്‍. മൂന്ന് സുഹൃത്തുക്കളും അവരുമായി ബന്ധപ്പെട്ട് ഗ്രാമ പ്രദേശങ്ങളിലുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങളും സംഭവങ്ങളുമാണ് ചിത്രത്തിലൂടെ തുറന്ന് കാട്ടുന്നത്.
അശ്വിന്‍, മണിയന്‍ പിള്ള രാജു, രാജേഷ് ശര്‍മ്മ എന്നിവര്‍ തകര്‍ത്തഭിനയിക്കുന്ന ചിത്രത്തില്‍ നിരവധി പുതുമുഖ താരങ്ങളും എത്തുന്നുണ്ട്. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബു നിര്‍മിക്കുന്ന ചിത്രത്തിന് ആദിത്യന്‍ ചന്ദ്രശേഖര്‍, അര്‍ജുന്‍ നാരായണന്‍ എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഗാനങ്ങള്‍ വിനായക് ശശികുമാറും സംഗീതം ഇഫ്‌തിയും ഛായഗ്രഹണം ജിതിന്‍ സ്റ്റാന്‍സിലോസുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ എഡിറ്റിങ് നിര്‍വഹിച്ചത് ലിജോപോളും മേക്കപ്പ് സുധിയുമാണ്.