Condolence to Lyricist Beeyar Prasad: കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദിന് മലയാള സിനിമ ലോകത്തിന്‍റെ ആദരം. മലയാള സിനിമയിലെ നിരവധി പ്രമുഖര്‍ ബീയാര്‍ പ്രസാദിന് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തി. മലയാണ്‍മയുടെ പ്രസാദാത്മക വാക്കുകളിലും വരിയിലും നിറച്ച അനുഗ്രഹീത കവിയായിരുന്നു ബീയാര്‍ പ്രസാദ് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഫേസ്‌ബുക്കിലൂടെയായിരുന്നു ബീയാര്‍ പ്രസാദിന് ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്തെത്തിയത്.
Mohanlal condolence to Beeyar Prasad: അദ്ദേഹത്തിന് വേദനയോടെ ആദരാഞ്ജലികള്‍ എന്നും മോഹന്‍ലാല്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. 'മലയാണ്‍മയുടെ പ്രസാദാത്മകത വാക്കുകളിലും വരിയിലും നിറച്ച അനുഗ്രഹീത കവിയായിരുന്നു പ്രിയപ്പെട്ട ബീയാർ പ്രസാദ്. ഞാൻ അഭിനയിച്ച 'കിളിച്ചുണ്ടൻ മാമ്പഴം' എന്ന ചിത്രത്തിലെ 'ഒന്നാം കിളി രണ്ടാം കിളി' എന്ന ഗാനത്തിലൂടെയാണ്, കവിയും നാടക സംവിധായകനുമായ ബീയാർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കേരളീയത തുളുമ്പുന്ന എത്രയെത്ര മനോഹര ഗാനങ്ങൾ പിന്നീട് അദ്ദേഹം നമുക്ക് സമ്മാനിച്ചു. അദ്ദേഹത്തിന് വേദനയോടെ ആദരാഞ്ജലികൾ.' -മോഹന്‍ലാല്‍ കുറിച്ചു.
Vineeth Sreenivasan condolence to Beeyar Prasad: നടനും ഗായകനുമായ വിനീത് ശ്രീനിവാസനും ബീയാര്‍ പ്രസാദിന് അനുശോചന കുറുപ്പുമായി രംഗത്തെത്തി. 'ബീയാർ പ്രസാദ്. പിന്നണി ഗായകനായി ഞാൻ ആദ്യം പാടിയ 'കസവിന്റെ തട്ടമിട്ട്' എന്ന പാട്ട് പ്രസാദേട്ടൻ എഴുതിയതാണ്. ഗാനരചയിതാവ് എന്ന നിലയിൽ അദ്ദേഹത്തിന്‍റെ ആദ്യ സിനിമയായിരുന്നു കിളിച്ചുണ്ടൻ മാമ്പഴം. 'കൂന്താലിപ്പുഴ' എന്നത് അദ്ദേഹത്തിന്‍റെ സാങ്കല്‍പ്പിക സൃഷ്‌ടിയാണ്. പ്രസാദേട്ടനെ സ്നേഹപൂർവ്വം, ആദരപൂർവ്വം ഓർക്കുന്നു. കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു.' -വിനീത് ശ്രീനിവാസന്‍ കുറിച്ചു.
Script Writer Rafeeque Seelat about Beeyar Prasad: അറിവിന്‍റെ ഉറവിടമായിരുന്നു സുമുഖനായ ബീയാർ പ്രസാദ് എന്നാണ് തിരക്കഥാകൃത്തും സുഹൃത്തുമായ റഫീക് സീലാട്ട് പറയുന്നത്. ഫേസ്‌ബുക്കിലൂടെ ദീര്‍ഘമായ കുറിപ്പുമായാണ് റഫീക് സീലാട്ട് രംഗത്തെത്തിയിരിക്കുന്നത്. 'നാടക പ്രതിഭയും കവിയും കഥാകാരനും ഗാന രചയിതാവും പ്രഭാഷകനും അവതാരകനും നടനുമായ ബീയാർ പ്രസാദ് യാത്രയായി. അദ്ദേഹം എഴുതിയ പ്രിയദർശൻ സിനിമയായ 'കിളിച്ചുണ്ടൻ മാമ്പഴ'ത്തിലെ എല്ലാ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടവയാണ്.