Malaika Arora Arjun Kapoor wedding news: ബോളിവുഡ് താരങ്ങളായ മലൈക അറോറയും അര്‍ജുന്‍ കപൂറും വാര്‍ത്ത തലക്കെട്ടുകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഇരുവരുടെയും വിവാഹ വാര്‍ത്തയാണിപ്പോള്‍ ബോളിവുഡ് ലോകത്ത് ചര്‍ച്ച ചെയ്യപ്പെടുന്നത്. മലൈക പങ്കുവച്ച പുതിയ പോസ്‌റ്റാണ് ഈ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്.
Malaika Arora says I said yes: 'ഞാന്‍ യെസ് പറഞ്ഞു' എന്ന അടിക്കുറിപ്പോടെ സ്വന്തം ചിത്രം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവയ്‌ക്കുകയായിരുന്നു താരം. ഇതിന് പിന്നാലെ ആരാധകരുടെ കമന്‍റുകള്‍ ഒഴുകിയെത്തി. അര്‍ജുന്‍ കപൂറുമായുള്ള വിവാഹത്തിനാണോ താരം യെസ് പറഞ്ഞത് എന്നാണ് ആരാധകരുടെ ചോദ്യം.
Malaika Arora Instagram post: മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടുമൊരു പോസ്‌റ്റ് പങ്കുവച്ച് മലൈക രംഗത്തെത്തി. ആരാധകരുടെ സംശയങ്ങള്‍ ദൂരീകരിച്ചു കൊണ്ടാണ് പുതിയ പോസ്‌റ്റുമായി മലൈക എത്തിയത്. അര്‍ജുന്‍ കപൂറിനോടല്ല താരം യെസ് പറഞ്ഞത്, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിനോടാണ്.
Also Read:Arjun Kapoor reacts on break up rumours: അര്‍ജുന്‍ കപൂര്‍ മലൈക അറോറ വേര്‍പിരിയുന്നു? പ്രതികരിച്ച് താരങ്ങള്‍
Malaika Arora about her reality show: 'എന്‍റെ പുതിയ റിയാലിറ്റി ഷോയ്‌ക്ക് വേണ്ടി ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിനോട് ഞാന്‍ യെസ് പറഞ്ഞു. മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വിധം നിങ്ങള്‍ക്കിവിടെ എന്നെ കൂടുതല്‍ അടുത്ത് കാണാനാകും, കാത്തിരിക്കൂ... ഞാന്‍ എന്തിനെ കുറിച്ചാണ് പറയുന്നതെന്നാണ് നിങ്ങള്‍ കരുതിയത് ? ഡിസംബര്‍ അഞ്ച് മുതല്‍ സ്‌ട്രീമിങ് ആരംഭിക്കും' - താരം കുറിച്ചു.