കേരളം

kerala

ETV Bharat / entertainment

'അപ്പോ നമുക്ക് തൊടങ്ങാം' ; പ്രേക്ഷകരെ ആകാംക്ഷയിലാഴ്‌ത്തി 'അടി' ട്രെയിലർ - ട്രെയിലർ പുറത്ത്

അഹാന കൃഷ്‌ണ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'അടി' സിനിമയുടെ ട്രെയിലർ പുറത്ത്

കൊച്ചി  അഹാനയും ഷൈൻ ടോം ചാക്കോയും  Adi  Adi trailer  Adi trailer out  audience excited  dulquer salmaan adi trailer  അഹാന കൃഷ്‌ണ  ഷൈൻ ടോം ചാക്കോ  അടി  അപ്പോ നമുക്ക് തൊടങ്ങാം  അടി ട്രെയിലർ പുറത്ത്  ട്രെയിലർ പുറത്ത്  ട്രെയിലർ
'അപ്പോ നമുക്ക് തൊടങ്ങാം'; പ്രേക്ഷകരെ ആകാംക്ഷയിലാഴ്‌ത്തി 'അടി' ട്രെയിലർ പുറത്ത്

By

Published : Apr 12, 2023, 11:28 AM IST

Updated : Apr 12, 2023, 1:01 PM IST

കൊച്ചി :ഷൈൻ ടോം ചാക്കോ, അഹാന കൃഷ്‌ണ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന, പ്രശോഭ് വിജയന്‍റെ സംവിധാനത്തിൽ ഒരുങ്ങിയ സിനിമയാണ് അടി. ദുൽഖർ സൽമാൻ്റെ വേഫാറര്‍ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. അഹാനയും ഷൈൻ ടോം ചാക്കോയും ദമ്പതികളായി അഭിനയിക്കുന്ന ചിത്രത്തിൻ്റെ ട്രെയിലറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

ഇതിനുമുൻപ് ഇറങ്ങിയ ടീസറിനും ഗാനങ്ങൾക്കുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. യൂട്യൂബിൽ ചിത്രത്തിൻ്റെ ട്രെയിലർ റിലീസായി മണിക്കൂറുകൾക്കകം തന്നെ ലക്ഷക്കണക്കിന് കാഴ്‌ചകളാണ് ഉണ്ടായത്.

‘പുതിയേടത്ത് വീട്ടിൽ ഗംഗാധരൻ മകൾ ഗീതിക എന്ന ഞാൻ കളരിക്കൽ വീട്ടിൽ സദാശിവൻ നായരുടെ മകനായ സജീവ് എന്ന നിങ്ങളെ നിയമാനുസൃത ഭർത്താവായി സ്വീകരിച്ചിരിക്കുന്നു’ - എന്ന അഹാനയുടെ ഡയലോഗിലൂടെ ഷൈനുമായുള്ള വിവാഹം കാണിച്ചുകൊണ്ടാണ് ട്രെയിലർ ആരംഭിക്കുന്നത്. തുടർന്ന് കാറിൽ ഇരുന്ന് ഇരുവരും സന്തോഷത്തോടെ കൈ കൊടുത്ത് പുതിയ ജീവിതം ആരംഭിക്കാൻ തയ്യാറാകുന്നു. ഇരുവരുടെയും ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളാണ് പിന്നീട് കാണിക്കുന്നത്. വളരെ എനർജറ്റിക് ആയ രണ്ട് അഭിനേതാക്കൾ സിനിമയിൽ ഒന്നിക്കുമ്പോൾ ഇരുവരും ഒരുമിച്ചുള്ള രംഗങ്ങൾ വളരെ മികച്ചതാകുന്നു.

also read:'തോനെ മോഹങ്ങളു'മായി അഹാനയും ഷൈന്‍ ടോം ചാക്കോയും; അടിയിലെ മെലഡി ഗാനം ശ്രദ്ധേയം

വീടിന് പുറത്ത് പൊലീസ് വന്നിരിക്കുന്നു : വളരെ സന്തോഷം നിറഞ്ഞ സിനിമയിലെ രംഗങ്ങൾ കാണിച്ച് മുന്നോട്ട് പോകുന്ന ട്രെയിലർ പെട്ടെന്ന് തന്നെ ഭാവം മാറുന്നതാണ് പിന്നീട് കാണാൻ സാധിക്കുക. ബാത്ത് റൂമിൽ നിന്ന് ഒളിച്ച് സിഗരറ്റ് വലിക്കുന്ന ഷൈനിനോട് വീടിന് പുറത്ത് പൊലീസ് വന്നിരിക്കുന്നു എന്ന് പറയുന്നിടത്താണ് ഇത് തുടങ്ങുന്നത്. തുടർന്ന് മറ്റാരുടെയോ വീടുകയറി ആക്രമിക്കുന്ന ഷൈനെയും, മുഖത്ത് മുഴുവൻ അടികൊണ്ട പാടുകളുമായി നിൽക്കുന്ന താരത്തെയുമാണ് ട്രെയിലറിൽ കാണാൻ സാധിക്കുന്നത്. ഇത് ആണുങ്ങൾ തമ്മിലുള്ള പ്രശ്‌നമാണ് എന്ന് ട്രെയിലറിൽ പറയുന്ന ഭാഗത്ത് ഒരു ചെറിയ പട്ടിക്കുട്ടിയെ പേടിപ്പിക്കുന്ന ഷൈനെയും കാണാൻ സാധിക്കും.

also read:'പണ്ടാറടങ്ങാൻ' ഷൈൻ ടോം ചാക്കോ- ചിത്രം 'അടി'യിലെ ഏറ്റവും പുതിയ ഗാനം പുറത്ത്

ധ്രുവൻ്റെ വില്ലൻ കഥാപാത്രം : തുടർന്ന് ഇരുവർക്കും ഇടയിൽ ഉടലെടുക്കുന്ന പ്രശ്‌നങ്ങളും ഷൈനിൻ്റെ ഏതിരാളിയായ, ‘ക്യൂൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ധ്രുവൻ്റെ കഥാപാത്രവുമായി ഉണ്ടാകുന്ന പ്രശ്‌നങ്ങളും പ്രമേയവല്‍ക്കരിച്ചാണ് സിനിമ മുന്നോട്ട് പോകുന്നത്. ഇരുവരും തമ്മിലുള്ള സംഘട്ടന രംഗങ്ങളും, അഹാനയും ഷൈനും തമ്മിലുള്ള പ്രണയ രംഗങ്ങളും കോർത്തിണക്കിയാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ഗാനം 'പണ്ടാറടങ്ങാൻ' ഇതിനോടകം തന്നെ ഏറെ പ്രേക്ഷക പ്രശംസ നേടിക്കഴിഞ്ഞു. ഒരു ചെറിയ ഇടവേളയ്ക്ക്‌ ശേഷമുള്ള അഹാനയുടെ തിരിച്ചുവരവും ഷൈനുമായി ഒന്നിക്കുമ്പോഴുള്ള തിയേറ്റർ അനുഭവത്തിനുമായി കാത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകർ.

Last Updated : Apr 12, 2023, 1:01 PM IST

ABOUT THE AUTHOR

...view details