Major Ravi against Adoor Gopalakrishnan: മോഹൻലാലിനെ 'നല്ലവനായ റൗഡി' എന്ന് വിശേഷിപ്പിച്ച സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണനെതിരെ നടനും സംവിധായകനുമായ മേജര്‍ രവി. അടൂര്‍ ഗോപാലകൃഷ്‌ണന്‍റെ നല്ലവനായ റൗഡി പ്രയോഗത്തെ വിമര്‍ശിച്ച് നിരവധി പേരാണ് സംവിധായകനെതിരെ രംഗത്തെത്തിയിരിക്കുന്നത്. മോഹന്‍ലാലിനെ സ്വവസതിയില്‍ ക്ഷണിച്ച സമയത്ത് അദ്ദേഹം റൗഡി ആയിരുന്നില്ലേ എന്നാണ് അടൂരിനോടുള്ള മേജര്‍ രവിയുടെ ചോദ്യം. ഫേസ്‌ബുക്കിലൂടെയായിരുന്നു മേജര്‍ രവിയുടെ പ്രതികരണം.
Major Ravi slams Adoor Gopalakrishnan: 'ശ്രീ അടൂർ ഗോപാലകൃഷ്‌ണന്‍, താങ്കളെപ്പറ്റി ഞാൻ നേരത്തെയിട്ട ഒരു പോസ്‌റ്റിന്‍റെ തുടർച്ചയായാണ് ഇതെഴുതുന്നത്. മലയാളികളുടെ പ്രിയതാരം ശ്രീ മോഹൻലാലിനെ 'നല്ലവനായ റൗഡി' എന്ന് താങ്കൾ വിശേഷിപ്പിച്ചല്ലോ. മലയാള സിനിമയുടെ ആഗോള അംബാസിഡാർ ആയ താങ്കളുടെ ഓർമ ഇപ്പോഴും സജീവമാണെന്ന് കരുതിക്കോട്ടെ. ആ ഓർമയിലെ ചില കാര്യങ്ങൾ ഒന്ന് ശ്രദ്ധയിൽപ്പെടുത്തുന്നു.
Major Ravi Facebook post: കുറച്ചു വർഷങ്ങൾക്ക് മുമ്പ്, താങ്കൾ, ശ്രീ മോഹൻലാൽ എന്ന 'നല്ലവനായ റൗഡിയെ' താങ്കളുടെ വീട്ടിലേക്ക് ക്ഷണിക്കുകയുണ്ടായി. ഒരുപാട് തിരക്കുകൾ ഉണ്ടായിരുന്നിട്ടും, മോഹൻലാൽ താങ്കളുടെ വസതിയിൽ വന്നു കാണുകയുണ്ടായി. അന്ന് ആലപ്പുഴയിൽ എന്തോ വച്ച് ഷൂട്ട് ചെയ്യാനിരിക്കുന്ന താങ്കളുടെ സിനിമയുടെ കഥ പറയുകയും അതിൽ അഭിനയിക്കണമെന്ന ആഗ്രഹം അങ്ങ് പ്രകടിപ്പിക്കുകയും ചെയ്‌തു.
Major Ravi support Mohanlal: റൗഡികളുടെ കഥ അല്ലാതിരുന്നിട്ട് കൂടി, ഒട്ടും മടിയില്ലാതെ, സന്തോഷത്തോടെ ആ ആവശ്യം ശ്രീ മോഹൻലാൽ സ്വീകരിച്ചു. കാതലായ ചോദ്യം ഇതാണ്. അന്ന് താങ്കൾ ക്ഷണിച്ചപ്പോൾ, അദ്ദേഹം റൗഡി ആയിരുന്നില്ലേ, അതോ നല്ലവനായ റൗഡി ആയതുകൊണ്ടായിരുന്നോ ക്ഷണം.
ആ ചിത്രത്തിൽ പക്ഷേ മോഹൻലാൽ അഭിനയിച്ചില്ല. ഇതിൻ്റെ കാരണം എന്തെന്ന് ഈ ലോകത്ത് അങ്ങയ്ക്കും, ശ്രീ ലാലിനും ഇതെഴുതുന്ന എനിക്കും കുറച്ചാളുകൾക്കും മാത്രം അറിയാം. പിന്നെ 'അദ്ദേഹം വെറുമൊരു റൗഡിയല്ല, നല്ലവനായ റൗഡിയാണ്'. അതുകൊണ്ടാവാം അദ്ദേഹം അതിൽ നിന്ന് പിന്മാറിയത്.' -മേജര്‍ രവി ഫേസ്‌ബുക്കില്‍ കുറിച്ചു.
Major Ravi raise questions to Adoor Gopalakrishnan: ഇതുസംബന്ധിച്ച് മറ്റൊരു പോസ്‌റ്റ് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് മേജര്‍ രവി ഫേസ്‌ബുക്കില്‍ പങ്കുവച്ചിരുന്നു. മോഹൻലാലിനെതിരെ ഗുണ്ടാ പ്രയോഗം നടത്തി പബ്ലിക്കിൽ സംസാരിക്കാൻ താങ്കൾക്ക് ആരാണ് അധികാരം നല്‍കിയിരിക്കുന്നത് എന്നാണ് മേജര്‍ രവി ചോദിക്കുന്നത്. 'ഈയടുത്ത കാലത്ത് മിസ്‌റ്റര്‍ അടൂർ ഗോപാലകൃഷ്‌ണന്‍ കൊടുത്ത ഒരു ഇൻ്റർവ്യൂ കാണാനിടയായി. അതിൽ മൂന്ന് കാര്യങ്ങൾ... കൃത്യമായി ചില ചോദ്യങ്ങൾ എനിക്ക് ചോദിക്കാനുണ്ട്.