കേരളം

kerala

ETV Bharat / entertainment

'ബിഗ്‌ ബോസ് മത്സരാര്‍ഥി പറഞ്ഞ ആര്‍മി പ്രണയ കഥ പച്ചക്കള്ളം, വുഷുവും വ്യാജം' ; അനിയന്‍ മിഥുനെതിരെ മേജര്‍ രവി - Aniyan Midhun

ഇന്ത്യന്‍ സൈന്യത്തെ കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ഗുരുതമായ കുറ്റകൃത്യമാണെന്നും രാജ്യദ്രോഹക്കുറ്റത്തിന് വരെ കേസെടുക്കാന്‍ സാധിക്കുമെന്നും മേജര്‍ രവി

അനിയന്‍ മിഥുനെതിരെ മേജര്‍ രവി  മേജര്‍ രവി  അനിയന്‍ മിഥുന്‍  ബിഗ്‌ ബോസ് മത്സരാര്‍ഥി പറഞ്ഞ ആര്‍മി പ്രണയ കഥ  ആര്‍മി പ്രണയ കഥ പച്ചക്കള്ളം  Major Ravi reacts on Aniyan Midhun life story  Major Ravi reacts on Aniyan Midhun  Major Ravi  Aniyan Midhun  ബിഗ് ബോസ് മത്സരാര്‍ഥിക്കെതിരെ മേജര്‍ രവി
'ബിഗ്‌ ബോസ് മത്സരാര്‍ഥി പറഞ്ഞ ആര്‍മി പ്രണയ കഥ പച്ചക്കള്ളം, വുഷുവും വ്യാജം'; അനിയന്‍ മിഥുനെതിരെ മേജര്‍ രവി

By

Published : Jun 12, 2023, 4:35 PM IST

ബിഗ്‌ ബോസ് മലയാളം സീസണ്‍ 5 Bigg Boss 5, ഫൈനലിലേയ്‌ക്ക് അടുക്കുമ്പോള്‍ ഷോയിലെ ടാക്‌സിനിമയില്‍ മത്സരാര്‍ഥിയായ അനിയന്‍ മിഥുന്‍ Aniyan Midhun പറഞ്ഞ കഥ ബിഗ് ബോസിനകത്തും പുറത്തും ചര്‍ച്ചയായിരിക്കുകയാണ്. അനിയന്‍ മിഥുന്‍ ജീവിത കഥ പറയുന്നതിനിടെ തന്‍റെ പട്ടാളക്കാരിയായ കാമുകിയെ കുറിച്ച് പറഞ്ഞിരുന്നു. തന്‍റെ പാരാ കമാന്‍ഡോയായ കാമുകി എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടുവെന്നാണ് ഇയാള്‍ ബിഗ്‌ ബോസ് ടാസ്‌കില്‍ പറഞ്ഞത്.

മത്സരാര്‍ഥിയുടെ ഈ പ്രസ്‌താവനയ്‌ക്കെതിരെ നടനും സംവിധായകനുമായ മേജര്‍ രവി Major Ravi രംഗത്തെത്തി. ഷോയില്‍ അനിയന്‍ മിഥുന്‍ ഇന്ത്യന്‍ ആര്‍മിക്കെതിരെ Indian Army പറഞ്ഞ കഥകള്‍ പച്ചക്കള്ളമാണെന്നാണ് മേജര്‍ രവി പറയുന്നത്. ഇന്ത്യന്‍ സൈന്യത്തെ കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ഗുരുതമായ കുറ്റകൃത്യമാണെന്നും രാജ്യദ്രോഹക്കുറ്റത്തിന് വരെ കേസെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സംഭവത്തെ കുറിച്ചുള്ള മേജര്‍ രവിയുടെ വാക്കുകള്‍ നോക്കാം - 'കേരളം മുഴുവന്‍ കാണുന്ന ഒരു ഷോയില്‍ ഒരാള്‍ വന്നിട്ട് എന്ത് പറഞ്ഞാലും അത് മലയാളികള്‍ തൊണ്ട തൊടാടെ വിഴുങ്ങുമെന്ന ധാരണ തെറ്റാണ്. ഇയാളുടെ പേരില്‍ വേണമെങ്കില്‍ കേസ് കൊടുക്കാന്‍ എനിക്ക് സാധിക്കും. മലയാളിയായ എന്‍റെയൊരു ബാച്ച്മേറ്റ്‌ ഇന്നും എനിക്ക് മെസേജ് അയച്ച് ചോദിച്ചു, എന്താണിതെന്ന്. ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കുകയാണ് ഞങ്ങളെ സംബന്ധിച്ച് പ്രധാനം.

ലാലേട്ടനും ഞാനുമൊക്കെ ഒന്നിച്ച് കശ്‌മീരില്‍ സിനിമകള്‍ ചെയ്‌തിട്ടുണ്ട്. അവിടെ പോയിട്ടുള്ള ലാലേട്ടന്‍ ഇതിന് കൃത്യമായ മറുപടി കൊടുത്തിട്ടുണ്ട്. ഇന്ത്യന്‍ ആര്‍മിയുടെ ചരിത്രത്തില്‍ 1992ലാണ് ആദ്യമായി വനിതകള്‍ വരുന്നത്. ഏറ്റവും റിസ്‌കുള്ള സെക്ഷന്‍ സ്‌ത്രീകള്‍ക്ക് കൊടുത്തിട്ടില്ല. ഇന്‍റലിജന്‍സിലാണ് സ്‌ത്രീകള്‍ പിന്നീട് കശ്‌മീര്‍ സേനയില്‍ പോയത്. അതും അവര്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിലാകും ഇരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ആയുധം ഉപയോഗിക്കുന്ന സേനയില്‍ സ്‌ത്രീകള്‍ക്ക് പൊസിഷന്‍ കൊടുക്കാമെന്ന് തീരുമാനം ആയത്. പിന്നെങ്ങനെയാണ് ഈ മനുഷ്യന്‍ പാരാ കമാന്‍ഡോയില്‍ ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടിയുടെ കഥ പറഞ്ഞതെന്ന് എനിക്കറിയില്ല.

ഈ മത്സരാര്‍ഥി പറഞ്ഞ പോലെ ഒരു ലേഡി ഓഫിസറും ഇന്നേവരെ ഇന്ത്യന്‍ ആര്‍മിയില്‍ മരിച്ചിട്ടില്ല. ഇയാള്‍ പറഞ്ഞത് പോലെ, സന എന്നൊരു പേര് ഞാന്‍ കേട്ടിട്ടുണ്ട്, പക്ഷേ അവര്‍ മരിച്ചത് യുദ്ധത്തിലല്ല, എന്തോ അപകടത്തിലാണ്. ഇന്ത്യയുടെ പതാക പൊതിഞ്ഞ മൃതശരീരം കെട്ടിപ്പിടിച്ച് കരഞ്ഞത് അയാള്‍ ഇപ്പോഴും ഓര്‍ക്കുന്നുവത്രേ. ദേശീയ പതാക പുതച്ച ദേഹത്ത് എന്ത് പറഞ്ഞാണ് അയാള്‍ കരഞ്ഞത്. അങ്ങനെ ഒരു മൃതദേഹം കൊണ്ടുവന്നാല്‍ വളരെ അച്ചടക്കമുള്ള ഒരു സെറിമണിയായിട്ടായിരിക്കും ചടങ്ങുകള്‍ നടത്തുക. അവിടെയാണോ അയാള്‍ അവരുടെ കാമുകനാണെന്ന് പറഞ്ഞ് കരയാന്‍ ചെല്ലുന്നത്. കുറച്ചെങ്കിലും ഭാവന ഉണ്ടെങ്കില്‍ ഇതിലും വിശ്വാസം വരുന്ന രീതിയില്‍ കഥ പറയാമായിരുന്നു.

ആ വനിത ഓഫിസറെ കുറിച്ച് വളരെ ചീപ്പായാണ് ഇയാള്‍ സംസാരിച്ചിരിക്കുന്നത്. 'ഞാന്‍ അവിടെ ചെന്നപ്പോള്‍ അവള്‍ എന്നെ പ്രപ്പോസ് ചെയ്‌തു.' - എന്നാണ് മത്സരാര്‍ഥി പറഞ്ഞത്. ഇയാള്‍ അവിടെ ചെല്ലുമ്പോള്‍ പ്രപ്പോസ് ചെയ്യാന്‍ സ്‌ത്രീകള്‍ കാത്തിരിക്കുക ആയിരുന്നോ? കശ്‌മീരില്‍ യുദ്ധത്തിന് സന്നദ്ധയായി നില്‍ക്കുന്ന ഒരു പാരാ കമാന്‍ഡോ ഇയാള്‍ പറയുന്ന പോലെ അത്രയ്‌ക്ക് ചീപ്പ് ആണോ? ഇന്ത്യന്‍ ആര്‍മിയിലെ വനിത ഓഫിസര്‍മാരാരും പ്രപ്പോസ് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ചീപ്പല്ല. അവര്‍ക്കൊരു അന്തസ്സുള്ള സ്ഥാനമുണ്ട്.

ആ വനിത ഓഫിസര്‍ പ്രപ്പോസ് ചെയ്‌തപ്പോള്‍ അയാള്‍ തിരസ്‌കരിച്ചത്രേ...എന്നിട്ട് അവരെയും കൊണ്ട് ഇന്ത്യ മുഴുവന്‍ ചുറ്റിക്കറങ്ങി എന്നാണ് ഇയാള്‍ പറയുന്നത്. അതുകഴിഞ്ഞ് വീണ്ടും അയാളെ പ്രപ്പോസ് ചെയ്‌തു. അതും അയാള്‍ തിരസ്‌കരിച്ചു. എന്തുകൊണ്ട് ? ഇയാള്‍ക്ക് ഇത്ര ഡിമാന്‍ഡോ? അവരുടെ വീട്ടില്‍ പോയി ശാപ്പാട് കഴിച്ചിട്ടും പ്രപ്പോസല്‍ തിരസ്‌കരിക്കുകയാണ്. ഇതൊക്ക തള്ളല്‍ ആണെന്നാണ് മനസ്സിലാകുന്നത്.

ഇയാള്‍ ചെല്ലുമ്പോള്‍ വനിത ഓഫിസറുടെ മേശപ്പുറത്ത് പുതിയ തോക്കുകള്‍ നിരത്തി വച്ചിരുന്നുവെന്നാണ് മറ്റൊരു വാദം. ഇത് അസംബന്ധമാണ്. പല പ്രോസസ് വഴി കടന്നുപോയിട്ടാണ് ഒരു ആയുധം ഒരാളുടെ കയ്യിലെത്തുന്നത്. ആയുധം ആരുടെയും മുറിയില്‍ കൊണ്ടുപോയി നിരത്തി ഇടാനൊന്നും കഴിയില്ല. ഞാന്‍ അടക്കം കശ്‌മീരില്‍ പട്ടാള ക്യാമ്പില്‍ എത്തിയാല്‍ അകത്ത് കയറാന്‍ പല ഫോര്‍മാലിറ്റികളുണ്ട്. പെട്ടെന്നാര്‍ക്കും കടന്നുചെല്ലാനാകില്ല. ഒരു ഓഫിസര്‍ ആയാല്‍ പോലും ഒരുപാട് പ്രാവശ്യം ചെക്ക് ചെയ്‌തിട്ടാണ് അകത്തുവിടുന്നത്. ഒരു സാധാരണക്കാരനാണെങ്കില്‍ 10 പ്രാവശ്യമെങ്കിലും ചെക്ക് ചെയ്യും.

ഒരു സാധാരണക്കാരനെ അവര്‍ക്ക് അകത്ത് കയറ്റണമെങ്കില്‍ മുകളില്‍ നിന്ന് അനുമതി വാങ്ങണം. അങ്ങനെ ഉള്ളിടത്താണ് ഡെയിലി അഫയറിനായി പോകുന്നത്. എന്ത് അസംബന്ധമാണ്. നിങ്ങള്‍ കശ്‌മീരില്‍ ടൂറിസ്‌റ്റായി പോയാല്‍ പോലും കോട്ട പോലെ മതിലിനുള്ളില്‍ ഉള്ള പട്ടാള ക്യാമ്പുകള്‍ കാണാം. അങ്ങനെ പെട്ടെന്നൊന്നും കയറിച്ചെല്ലാന്‍ കഴിയില്ല. ഇത്തരത്തില്‍ നുണക്കഥകള്‍ പറഞ്ഞ് ഷോയില്‍ പിടിച്ച് നില്‍ക്കാന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തമാണ്.

ഈ മത്സരാര്‍ഥി വുഷുവില്‍ ഇന്‍റര്‍നാഷണല്‍ ചാമ്പ്യന്‍ ആണെന്നൊക്കെയാണ് ബിഗ് ബോസില്‍ പറഞ്ഞിരിക്കുന്നത്. പക്ഷേ അയാള്‍ ചാമ്പ്യനാണെന്ന് പറയുന്ന വര്‍ഷം വേറൊരാളുടെ പേരാണ് സൈറ്റില്‍ കൊടുത്തിരിക്കുന്നത്. അവിടെയും കള്ളത്തരം പറഞ്ഞാണ് കയറിയിരിക്കുന്നത്. ഇതെല്ലാം കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കണം. അയാള്‍ ഫേക്കാണ്. വുഷു ചാമ്പ്യന്‍ഷിപ്പുമായി അയാള്‍ക്ക് ബന്ധമില്ലെന്നാണ് അധികാരികള്‍ പറയുന്നത്.

Also Read:'നല്ലവനായ റൗഡി ആയതു കൊണ്ടാണോ അന്ന് മോഹന്‍ലാലിനെ വീട്ടിലേക്ക് ക്ഷണിച്ചത്'; അടൂരിനെതിരെ മേജര്‍ രവി

ഇത്രയും വലിയ ജനപ്രിയ റിയാലിറ്റി ഷോയില്‍ വന്നിട്ട് ഇന്ത്യന്‍ ആര്‍മിയെ കുറിച്ച് അതില്‍ ഇല്ലാത്ത കാര്യങ്ങളുണ്ടെന്ന് വരുത്തിത്തീര്‍ത്തു. ഈ വ്യക്തിയെ നമ്മള്‍ ഔദ്യോഗികമായി വിളിപ്പിച്ച് കഴിഞ്ഞാല്‍ എന്താകുമെന്നറിയില്ല. കാരണം ലാലേട്ടന്‍റെ നാല് ചോദ്യങ്ങള്‍ അയാള്‍ക്ക് താങ്ങാന്‍ പറ്റിയില്ല. ബോധം കെട്ട് വീണുപോയി. ഔദ്യോഗികമായി ചോദ്യം ചെയ്‌താല്‍ അയാള്‍ ഒറ്റ ചോദ്യത്തിന് തലകറങ്ങി വീഴും. ചിലപ്പോള്‍ ഹാര്‍ട്ട് അറ്റാക്കും വരാം. സ്വന്തം സംസ്‌കാരവും വിവരമില്ലായ്‌മയുമാണ് ആ വ്യക്തി തുറന്നുകാട്ടുന്നത്' - മേജര്‍ രവി പറഞ്ഞു.

ABOUT THE AUTHOR

...view details