Major Ravi praises Malikappuram: ഉണ്ണി മുകുന്ദന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'മാളിപ്പുറം'. ചിത്രം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. സിനിമയെ അഭിനന്ദിച്ച് നിരവധി പേര്‍ ഇതിനോടകം തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ മേജര്‍ രവി, 'മാളിപ്പുറ'ത്തെയും ഉണ്ണി മുകുന്ദനെയും ബാല താരങ്ങളെയും മറ്റ് സഹ താരങ്ങളെയും വാനോളം പുകഴ്‌ത്തി രംഗത്തെത്തിയിരിക്കുകയാണ്.
Major Ravi Facebook post: ഫേസ്‌ബുക്കില്‍ ദീര്‍ഘമായ കുറിപ്പാണ് മേജര്‍ രവി പങ്കുവച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദൻ്റെ സ്ക്രീൻ പ്രസൻസാണ് സിനിമയുടെ ആത്മാവെന്നും വളരെ തന്മയത്വത്തോടെയും പക്വതയോടെയുമാണ് താരം അഭിനയിപ്പിച്ച് പൊലിപ്പിച്ചതെന്നും മേജര്‍ രവി പറയുന്നു. ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്ന ഓരോരുത്തരും അഭിനന്ദനം അർഹിക്കുന്നവർ ആണെന്നും മേജര്‍ രവി കുറിച്ചു.
Major Ravi about Malikappuram: 'മാളികപ്പുറം. ഞാൻ ഇന്നലെ ചെന്നൈ വെച്ച് 'മാളികപ്പുറം' എന്ന സിനിമ കാണുകയുണ്ടായി.കുറേ കാലത്തിനുശേഷം കണ്ടിരിക്കാനും ആസ്വദിക്കാനും ചിന്തിപ്പിക്കാനും കരയിപ്പിക്കാനും ഒക്കെ സാധിച്ച ഒരു മലയാള സിനിമ. എൻ്റെ മനസ്സിനെ ആഴത്തിൽ സ്‌പര്‍ശിച്ച ഈ ചിത്രത്തെ കുറിച്ച് പല രീതിയിലുള്ള വിമർശനങ്ങൾ ഞാൻ കേട്ടു.
Major Ravi praises Saiju Kurup: ഏതെങ്കിലും ഒരു പാർട്ടിയുടെയോ മതത്തിൻ്റെയോ പേരിൽ മാറ്റി നിർത്തപ്പെടുകയോ അവഹേളിക്കുകയോ ചെയ്യാതെ ഇതിനെ ഒരു സിനിമയായി തന്നെ കണ്ടാൽ നന്നായി ആസ്വദിക്കാൻ പറ്റുന്ന സിനിമയാകും 'മാളികപ്പുറം' എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കുടുംബ പ്രാരാബ്‌ധങ്ങളിലൂടെ ജീവിതം തള്ളി നീക്കപ്പെടുമ്പോഴും തൻ്റെ കുഞ്ഞിനോട് ഒരച്ഛൻ കാണിക്കുന്ന കമ്മിറ്റ്‌മെന്‍റ്. അത് സൈജു കുറുപ്പ് വളരെ മനോഹരമായി ചെയ്‌തിരിക്കുന്നു.
Major Ravi about child actors in Malikappuram: ആ കഥാപാത്രത്തിൻ്റെ ജീവിത യാത്രയുടെ പല ഭാഗങ്ങളും ഒരു സിനിമാ ആസ്വാദകൻ എന്ന നിലയിൽ എൻ്റെ കണ്ണുകൾ നനയിച്ചു.ഞാൻ അറിയാതെ എവിടേയ്ക്ക് ഒക്കെയോ എൻ്റെ മനസ്സ് സഞ്ചരിച്ചു.അതുപോലെ മാളികപ്പുറം എന്ന സിനിമയിൽ അഭിനയിച്ചിരിക്കുന്ന ദേവനന്ദ, അവളുടെ സുഹൃത്തായ ശ്രീപദ് എന്നീ കുട്ടികളുടെ നിഷ്‌കളങ്ക ബാല്യ കാലം ഒക്കെ എത്ര മനോഹരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്..