Jana Gana Mana song: മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്‍റെ ജീവിത കഥ പറയുന്ന ചിത്രമാണ് 'മേജര്‍'. ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഈ സാഹചര്യത്തില്‍ ചിത്രത്തിലെ ദേശഭക്‌തി ഉണര്‍ത്തുന്ന പുതിയ ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. സിനിമയിലെ 'ജന ഗണ മന' എന്ന ഗാനമാണ് പുറത്തിറങ്ങിയത്.
Major movie songs: സന്ദീപ് ഉണ്ണികൃഷ്‌ണന്‍ എന്ന രാജ്യസ്‌നേഹിയുടെ ജീവിതമാണ് ഗാനത്തില്‍ ദൃശ്യമാവുക. വളരെ വൈകാരിക നിമിഷങ്ങള്‍ അടങ്ങിയ രംഗങ്ങളാണ് 2.09 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനരംഗത്തില്‍. സാം മാത്യുവിന്‍റെ വരികള്‍ക്ക് ശ്രീചരണ്‍ പഗളയുടെ സംഗീതത്തില്‍ ടോജന്‍ ടോബിയും ശ്രീചരണ്‍ പഗളയും ചേര്‍ന്നാണ് ഗാനാലാപനം. നേരത്തെ പുറത്തിയ ചിത്രത്തിലെ ഗാനങ്ങളായ 'ഓ ഇഷ', 'പൊന്‍മലരോ' തുടങ്ങിയ പ്രണയ ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
Major Sandeep Unnikrishnan biopic: അദിവി ശേഷ് ആണ് ചിത്രത്തില്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. ശോഭിത ധൂലിപാല, പ്രകാശ് രാജ്, രേവതി, സായ് മഞ്ജേരക്കര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തുന്നു. 26/11 മുംബൈ ആക്രമണത്തില്‍ ബന്ദിയാക്കപ്പെട്ട ഒരു എന്‍.ആര്‍.ഐയുടെ വേഷത്തില്‍ സായി മഞ്ജരേക്കറും ആക്രമണം നേരിട്ട ഒരു കഥാപാത്രമായി ശോഭിതയും വേഷമിടുന്നു.