കേരളം

kerala

ETV Bharat / entertainment

എന്നെ താങ്ങാന്‍ ബോളിവുഡിന് കഴിയില്ല, ഹിന്ദിയില്‍ അഭിനയിക്കാത്തതിനെ കുറിച്ച് മഹേഷ് ബാബു - മഹേഷ് ബാബു നടന്‍

തെലുങ്ക്, തമിഴ് ഭാഷകളില്‍ മാത്രമാണ് മഹേഷ് ബാബു തന്‍റെ കരിയറില്‍ അഭിനയിച്ചത്. ടോളിവുഡില്‍ വളരെ സെലക്‌ടീവായി മാത്രമാണ് നടന്‍ സിനിമകള്‍ ചെയ്യുന്നത്.

mahesh babu bollywood debut  mahesh babu hindi  mahesh babu latest news  mahesh babu movie  മഹേഷ് ബാബു ബോളിവുഡ് അരങ്ങേറ്റം  മഹേഷ് ബാബു സിനിമ  മഹേഷ് ബാബു നടന്‍  മഹേഷ് ബാബു ഹിന്ദി അരങ്ങേറ്റം
എന്നെ താങ്ങാന്‍ ബോളിവുഡിന് കഴിയില്ല, ഹിന്ദിയില്‍ അഭിനയിക്കാത്തതിനെ കുറിച്ച് മഹേഷ് ബാബു

By

Published : May 10, 2022, 2:45 PM IST

തെലുങ്ക് സൂപ്പര്‍താരങ്ങളില്‍ താരമൂല്യത്തിന്‍റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന നടനാണ് മഹേഷ് ബാബു. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമേ നടന്‍ ചെയ്യാറുളളൂവെങ്കിലും അതിനെല്ലാം വലിയ വരവേല്‍പ്പാണ് ലഭിക്കാറുളളത്. ടോളിവുഡില്‍ ആരാധക പിന്തുണയുടെ കാര്യത്തില്‍ മുന്നിലാണ് മഹേഷ് ബാബുവിന്‍റെ സ്ഥാനം.

സര്‍ക്കാരുവാരി പാട്ട എന്ന ചിത്രമാണ് സൂപ്പര്‍താരത്തിന്‍റെതായി റിലീസിങ്ങിനൊരുങ്ങുന്നത്. നടി കീര്‍ത്തി സുരേഷ് നായികയായ സിനിമ മെയ് 12ന് തിയേറ്ററുകളിലെത്തും. ഈ ചിത്രത്തിന് പുറമെ മഹേഷ് ബാബു നിര്‍മിച്ച മേജര്‍ എന്ന ചിത്രവും ഉടന്‍ എത്തും.

അതേസമയം മേജര്‍ ട്രെയിലര്‍ ലോഞ്ചില്‍ ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ചുളള ചോദ്യത്തിന് മഹേഷ് ബാബു നല്‍കിയ മറുപടി ശ്രദ്ധേയമാവുകയാണ്. ഹിന്ദി ഫിലിം ഇന്‍ഡസ്ട്രിക്ക് തന്നെ താങ്ങാന്‍ കഴിയില്ലെന്ന് സൂപ്പര്‍താരം പറയുന്നു. അതിനാല്‍ ഹിന്ദിയില്‍ സിനിമ ചെയ്ത് സമയം കളയാന്‍ തനിക്ക് താല്‍പര്യമില്ലെന്നും മഹേഷ് ബാബു പറഞ്ഞു.

തനിക്ക് ഹിന്ദിയില്‍ നിന്നും ഒരുപാട് ഓഫറുകള്‍ വന്നിരുന്നു എന്ന് താരം പറയുന്നു. പക്ഷേ എനിക്ക് തോന്നുന്നത് അവര്‍ക്ക് എന്നെ താങ്ങാന്‍ കഴിയില്ലെന്നാണ്. എന്നെ താങ്ങാന്‍ കഴിയാത്ത ഒരു ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്‌ത് സമയം കളയാന്‍ എനിക്ക് താല്‍പര്യമില്ല.

തെന്നിന്ത്യയില്‍ നിന്ന് എനിക്ക് കിട്ടുന്ന സ്റ്റാര്‍ഡവും ബഹുമാനവും വളരെ വലുതാണ്. അതിനാല്‍ ഞാന്‍ ഒരിക്കലും എന്‍റെ ഇന്‍ഡസ്ട്രി വിട്ട് മറ്റൊരു ഇന്‍ഡസ്ട്രിയിലേക്ക് പോവുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. സിനിമ ചെയ്യണമെന്നും അത് വലുതാകണമെന്നും ആണ് എപ്പോഴും ചിന്തിച്ചിട്ടുളളത്. എന്‍റെ സ്വപ്‌നം ഇപ്പോള്‍ സാക്ഷാത്കരിക്കപ്പെടുമ്പോള്‍ അതിന്‍റെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല, മഹേഷ് ബാബു പറഞ്ഞു.

രണ്ട് വര്‍ഷത്തിന് ശേഷമാണ് മഹേഷ് ബാബുവിന്‍റെ പുതിയ ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. പരശുറാം സംവിധാനം ചെയ്‌ത സര്‍ക്കാരുവാരി പാട്ടയില്‍ മഹേഷ് എന്ന പേരില്‍ തന്നെയാണ് സൂപ്പര്‍താരം എത്തുന്നത്. എസ് തമന്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ട്രെയിലറുമെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുത്തു. ആന്ധ്ര/തെലങ്കാന സംസ്ഥാനങ്ങളില്‍ വന്‍ റിലീസായാണ് ബിഗ് ബജറ്റ് ചിത്രം എത്തുന്നത്.

ABOUT THE AUTHOR

...view details