കേരളം

kerala

By ETV Bharat Kerala Team

Published : Oct 8, 2023, 11:06 PM IST

ETV Bharat / entertainment

Maharani Movie Teaser 'പണ്ട് കുറേ ഫ്രോഡ് കളിച്ച് നടന്നതാ, ഇനി പറ്റില്ല'; സീരിയസ് വിട്ട് കോമഡിയിലേക്ക് ഷൈന്‍; മഹാറാണി ടീസര്‍

Shine Tom Chacko Roshan Mathew movie റോഷന്‍ മാത്യുവും ഷൈന്‍ ടോം ചാക്കോയും കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന മഹാറാണിയുടെ ടീസര്‍ പുറത്ത്

Maharani Teaser  Maharani  മഹാറാണി ടീസര്‍  മഹാറാണി  Shine Tom Chacko Roshan Mathew movie  റോഷന്‍ മാത്യുവും ഷൈന്‍ ടോം ചാക്കോയും  റോഷന്‍ മാത്യു ഷൈന്‍ ടോം ചാക്കോ ചിത്രം  ഷൈന്‍ ടോം ചാക്കോ  റോഷന്‍ മാത്യു
Maharani Teaser

ഷൈന്‍ ടോം ചാക്കോ (Shine Tom Chacko), റോഷന്‍ മാത്യു (Roshan Mathew) എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മഹാറാണി' (Maharani). 'മഹാറാണി'യുടെ വളരെ രസകരമായ ടീസര്‍ പുറത്തിറങ്ങി (Maharani Teaser Release). ഒരു കോമഡി ഫാമിലി എന്‍റര്‍ടെയ്‌നറാണ് 'മഹാറാണി' എന്നാണ് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ നല്‍കുന്ന സൂചന.

ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, നിഷ സാരംഗ്, ഹരിശ്രീ അശോകന്‍, ജോണി ആന്‍റണി തുടങ്ങിയവരാണ് ടീസറില്‍ ഹൈലൈറ്റാകുന്നത്. 'പുടവ കൊടുക്കാമെന്ന് പറഞ്ഞ പെണ്ണാ, പറ്റിക്കാന്‍ പറ്റില്ല, പണ്ട് കുറേ ഫ്രോഡ് കളിച്ച് നടന്നതാ, ഇനി പറ്റില്ല' -എന്നിങ്ങനെയുള്ള ഷൈന്‍ ടോമിന്‍റെ കഥാപാത്രത്തിന്‍റെ സംഭാഷണത്തോടു കൂടിയാണ് ടീസര്‍ ആരംഭിക്കുന്നത്.

Also Read:Maharani| പൊട്ടിച്ചിരിപ്പിക്കാൻ ഈ അച്ഛനും മക്കളും വരുന്നു; 'മഹാറാണി' പുതിയ പോസ്റ്റർ പുറത്ത്

സിനിമയില്‍ ബാലു വര്‍ഗീസും (Balu Varghese) സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ ജാഫര്‍ ഇടുക്കി (Jaffer Idukki), കൈലാഷ് (Kailash), ഗോകുലന്‍, രഘുനാഥ് പലേരി, അശ്വത് ലാല്‍, പ്രമോദ് വെളിയനാട്, ആദില്‍ ഇബ്രാഹിം, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ശ്രുതി ജയന്‍, സന്ധ്യ മനോജ്‌, സ്‌മിനു സിജോ, ഗൗരി ഗോപന്‍, പ്രിയ കോട്ടയം തുടങ്ങി നിരവധി പേരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

രതീഷ്‌ രവിയാണ് സിനിമ്‌ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'അടി', 'ഇഷ്‌ക്‌' എന്നീ ചിത്രങ്ങളുടെ രചയിതാവാണ് രതീഷ് രവി. എസ്ബി ഫിലിംസിന്‍റെ ബാനറില്‍ സുജിത് ബാലന്‍ ആണ് നിര്‍മാണം. എന്‍എം ബാദുഷ സഹ നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നു. ഛായാഗ്രഹണം എസ് ലോകനാഥനും എഡിറ്റിങ് നൗഫല്‍ അബ്‌ദുള്ളയുമാണ്. ഗോവിന്ദ് വസന്തയാണ് സംഗീതം. അന്‍വര്‍ അലി, രാജീവ് ആലുങ്കല്‍ എന്നിവര്‍ ചേര്‍ന്ന് ഗാനരചനയും ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചു.

Also Read:Maharani Chathaya Dina Pattu മഹാറാണിയിലെ ചതയദിന പാട്ട്‌ എത്തി; കഥാപാത്രങ്ങളെ പരിചയപ്പെടുത്തി ലിറിക്കല്‍ വീഡിയോ

ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - അജയ് ചന്ദ്രിക, പ്രശാന്ത്‌ ഈഴവന്‍, മനോജ് പന്തായില്‍, അസോസിയേറ്റ് ഡയറക്‌ടര്‍ - സജു പൊറ്റയില്‍ക്കട, കലാസംവിധാനം - സുജിത് രാഘവ്, നൃത്തം - ദിനേശ് മാസ്‌റ്റര്‍, സംഘട്ടനം - മാഫിയ ശശി, പിസി സ്‌റ്റണ്ട്സ്, മേക്കപ്പ് - ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം - സമീറ സനീഷ്, ശബ്‌ദലേഖനം - എംആര്‍ രാജാകൃഷ്‌ണന്‍, ക്രിയേറ്റീവ് കണ്‍ട്രോളര്‍ - ബൈജു ഭാര്‍ഗവന്‍, ഷിഫാസ് അഷറഫ്, പ്രൊഡക്ഷന്‍ മാനേജര്‍ - ഹിരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - സക്കീര്‍ ഹുസൈന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - സില്‍ക്കി സുജിത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സുധര്‍മ്മന്‍ വള്ളിക്കുന്നം, സ്‌റ്റില്‍സ് - അജി മസ്‌കറ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - ഒബ്‌സ്‌ക്യൂറ എന്‍റര്‍ടെയിന്‍മെന്‍റ്, പിആര്‍ഒ - ആതിര ദില്‍ജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read:Maharani Movie Release Date തിയേറ്ററുകള്‍ അടക്കിവാഴാന്‍ 'മഹാറാണി'; ചിത്രം നവംബര്‍ 24 ന് റിലീസ്

ABOUT THE AUTHOR

...view details