കേരളം

kerala

ETV Bharat / entertainment

Maharani| പൊട്ടിച്ചിരിപ്പിക്കാൻ ഈ അച്ഛനും മക്കളും വരുന്നു; 'മഹാറാണി' പുതിയ പോസ്റ്റർ പുറത്ത് - Balu Varghese

'മഹാറാണിയിലൂടെ പൊട്ടിച്ചിരിപ്പിക്കാൻ ഈ അച്ഛനും മക്കളും എത്തുന്നു' എന്ന് കുറിച്ചുകൊണ്ടാണ് സംവിധായകൻ ജി. മാർത്താണ്ഡന്‍ പുതിയ പോസ്റ്റർ പങ്കുവച്ചത്.

മഹാറാണി പുതിയ പോസ്റ്റർ പുറത്ത്  മഹാറാണി പുതിയ പോസ്റ്റർ  മഹാറാണി പോസ്റ്റർ പുറത്ത്  മഹാറാണി പോസ്റ്റർ  റോഷൻ മാത്യു  ഷൈൻ ടോം ചാക്കോ  ജോണി ആന്‍റണി  ബാലു വർഗ്ഗീസ്  ജി മാർത്താണ്ടന്‍  Maharani movie new poster  Maharani movie new poster out  Roshan Mathew  Shine Tom Chacko  Balu Varghese
Maharani| പൊട്ടിച്ചിരിപ്പിക്കാൻ ഈ അച്ഛനും മക്കളും വരുന്നു; 'മഹാറാണി' പുതിയ പോസ്റ്റർ പുറത്ത്

By

Published : Jul 3, 2023, 12:30 PM IST

റോഷൻ മാത്യു (Roshan Mathew), ഷൈൻ ടോം ചാക്കോ (Shine Tom Chacko), ജോണി ആന്‍റണി (Johny Antony), ബാലു വർഗ്ഗീസ് (Balu Varghese) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജി. മാർത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന "മഹാറാണി" എന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ജോണി ആന്‍റണിയുടെ കവിളുകളില്‍ മുത്തം വയ്‌ക്കുന്ന റോഷൻ മാത്യുവും ഷൈൻ ടോം ചാക്കോയുമാണ് പോസ്റ്ററിലുള്ളത്. ജി.മാർത്താണ്ഡനടക്കമുള്ള അണിയറ പ്രവർത്തകർ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.

'മഹാറാണിയിലൂടെ പൊട്ടിച്ചിരിപ്പിക്കാൻ ഈ അച്ഛനും മക്കളും എത്തുന്നു' എന്ന് കുറിച്ചുകൊണ്ടാണ് സംവിധായകൻ ജി. മാർത്താണ്ഡൻ പുതിയ പോസ്റ്റർ ആരാധകർക്കായി പങ്കുവച്ചത്. മഹാറാണിയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിൽ ആണെന്നും പോസ്റ്റില്‍ പറയുന്നു. ഏതായാലും രസകരമായൊരു കോമഡി എന്‍റര്‍ടെയ്‌നര്‍ ആയിരിക്കും 'മഹാറാണി' എന്ന സൂചനയാണ് പോസ്റ്ററും സംവിധായകന്‍റെ കുറിപ്പും പ്രേക്ഷകർക്ക് നല്‍കുന്നത്.

'ഇഷ്‌ക്', 'അടി' എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ്‌ രവിയാണ് 'മഹാറാണി'ക്കായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. എസ് ബി ഫിലിംസിന്‍റെ ബാനറില്‍ സുജിത് ബാലനാണ് ഈ ചിത്രം നിർമിക്കുന്നത്. എന്‍.എം. ബാദുഷ സഹ നിർമാതാവാണ്.

ഹരിശ്രീ അശോകന്‍, ജാഫര്‍ ഇടുക്കി, നിഷ സാരംഗ്, ഗോകുലന്‍, കൈലാഷ്, അശ്വത് ലാല്‍, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ആദില്‍ ഇബ്രാഹിം, രഘുനാഥ് പലേരി, പ്രമോദ് വെളിയനാട്, സ്‌മിനു സിജോ, ശ്രുതി ജയന്‍, ഗൗരി ഗോപന്‍, പ്രിയ കോട്ടയം, സന്ധ്യ മനോജ്‌ തുടങ്ങി വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു. കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

എസ്. ലോകനാഥന്‍ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് നൗഫല്‍ അബ്‌ദുള്ളയാണ്. രാജീവ് ആലുങ്കല്‍, അന്‍വര്‍ അലി എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്ത ഈണം പകരുന്നു. ഗോപി സുന്ദര്‍ ആണ് ചിത്രത്തിനായി പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കൊച്ചിയില്‍ വച്ച് ചിത്രത്തിന്‍റെ പൂജയും സ്വിച്ചോൺ കർമവും നടന്നത്. സില്‍ക്കി സുജിത്ത് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സുധര്‍മ്മന്‍ വള്ളിക്കുന്ന്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - സക്കീര്‍ ഹുസൈന്‍, പ്രൊഡക്ഷന്‍ മാനേജര്‍ - ഹിരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - അജയ് ചന്ദ്രിക, പ്രശാന്ത്‌ ഈഴവന്‍, മനോക് പന്തായില്‍, ക്രിയേറ്റീവ് കണ്‍ട്രോളര്‍ - ബൈജു ഭാര്‍ഗവന്‍, ഷിഫാസ് അഷറഫ്, അസോസിയേറ്റ് ഡയറക്ടര്‍ - സജു പൊറ്റയില്‍ക്കട, ആര്‍ട്ട്‌ ഡയറക്ടര്‍ - സുജിത് രാഘവ്, മേക്കപ്പ് - ജിത്ത് പയ്യന്നൂര്‍, വസ്ത്രാലങ്കാരം - സമീറ സനീഷ്, സ്റ്റില്‍സ് - അജി മസ്‌കറ്റ്, ശബ്‌ദ ലേഖനം - എം.ആര്‍. രാജാകൃഷ്‌ണന്‍, സംഘട്ടനം - മാഫിയ ശശി, പി.സി. സ്റ്റണ്ട്സ്, നൃത്തം - ദിനേശ് മാസ്റ്റര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ:ബോളിവുഡില്‍ മൂന്നാം അങ്കത്തിനൊരുങ്ങി റോഷൻ മാത്യു; 'ഉലജി'ല്‍ നായികയായി ജാൻവി കപൂർ, ഷൂട്ടിങ് തുടങ്ങി

ABOUT THE AUTHOR

...view details