റോഷന്‍ മാത്യു (Roshan Mathew), ഷൈന്‍ ടോം ചാക്കോ (Shine Tom Chacko), ബാലു വര്‍ഗീസ് (Balu Varghese) എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മഹാറാണി' (Maharani). 'മഹാറാണി'യിലെ ആദ്യ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ (Maharani lyrical video) പുറത്തിറങ്ങി.
സിനിമയിലെ 'ചതയദിന പാട്ട്' എന്ന ഗാനമാണ് (Maharani Chathaya Dina Pattu) അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. നാടന്‍ പ്രയോഗങ്ങളാല്‍ സമ്പുഷ്‌ടമാണ് 'മഹാറാണി'യിലെ 'ചതയദിന പാട്ട്'. രസകരമായൊരു കോമഡി എന്‍റര്‍ടെയിനറാകും 'മഹാറാണി' എന്നാണ് ആദ്യ ഗാനം (Maharani first song) നല്‍കുന്ന സൂചന.
അന്‍വര്‍ അലിയുടെ (Anwar Ali) ഗാനരചനയില്‍ ഗോവിന്ദ് വസന്തയാണ് (Govind Vasantha) ഈ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. കപില്‍ കപിലന്‍ (Kapil Kapilan) ആണ് ഗാനാലാപനം. 'ചതയദിന പാട്ടി'ലൂടെ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെയും അണിയറപ്രവര്‍ത്തകര്‍ പരിചയപ്പെടുത്തുന്നുണ്ട്.
Also Read:Queen Elizabeth song 'പൂക്കളേ വാനിലേ...' ക്യൂന്‍ എലിസബത്തിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്ത്
'അടി', 'ഇഷ്‌ക്' എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ് രവിയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എസ്ബി ഫിലിംസിന്‍റെ ബാനറില്‍ സുജിത് ബാലന്‍ നിര്‍മാണവും എന്‍എം ബാദുഷ സഹ നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നു.
ജാഫര്‍ ഇടുക്കി (Jaffer Idukki), കൈലാഷ് (Kailash), ഹരിശ്രീ അശോകന്‍ (Harisree Ashokan), ജോണി ആന്‍റണി (Johny Antony), രഘുനാഥ് പലേരി, ഗോകുലന്‍, അശ്വത് ലാല്‍, പ്രമോദ് വെളിയനാട്, ഉണ്ണി ലാലു, അപ്പുണ്ണി ശശി, ആദില്‍ ഇബ്രാഹിം, ശ്രുതി ജയന്‍, സ്‌മിനു സിജോ, നിഷാ സാരംഗ്, സന്ധ്യ മനോജ്, പ്രിയ കോട്ടയം, ഗൗരി ഗോപന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ അണിനിരക്കും.
എസ് ലോകനാഥന്‍ ഛായാഗ്രഹണവും നൗഫല്‍ അബ്‌ദുള്ള എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഗോവിന്ദ് വസന്തയാണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. അന്‍വര്‍ അലി, രാജീവ് ആലുങ്കല്‍ എന്നിവര്‍ ചേര്‍ന്ന് ഗാനരചനയും ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.
ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - മനോജ് പന്തായില്‍, പ്രശാന്ത് ഈഴവന്‍, അജയ് ചന്ദ്രിക, അസോസിയേറ്റ് ഡയറക്‌ടര്‍ - സജു പൊറ്റയില്‍ക്കട, ക്രിയേറ്റീവ് കണ്‍ട്രോളര്‍ - ഷിഫാസ് അഷറഫ്, ബൈജു ഭാര്‍ഗവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സുധര്‍മ്മന്‍ വള്ളിക്കുന്ന്, നൃത്തം - ദിനേശ് മാസ്‌റ്റര്‍, കലാസംവിധാനം - സുജിത് രാഘവ്, സംഘട്ടനം - മാഫിയ ശശി, പിസി സ്‌റ്റണ്ട്സ്, വസ്ത്രാലങ്കാരം - സമീറ സനീഷ്, മേക്കപ്പ് - ജിത്തു പയ്യന്നൂര്‍, ശബ്‌ദലേഖനം - എംആര്‍ രാജാകൃഷ്‌ണന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - സക്കീര്‍ ഹുസൈന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - സില്‍ക്കി സുജിത്ത്, പ്രൊഡക്ഷന്‍ മാനേജര്‍ - ഹിരന്‍, സ്‌റ്റില്‍സ് - അജി മസ്‌കറ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - ഒബ്‌സ്‌ക്യൂറ എന്‍റര്‍ടെയിന്‍മെന്‍റ്, പിആര്‍ഒ - ആതിര ദില്‍ജിത്ത് എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.
Also Read:Vellara Poomala Mele Revision : 'വെള്ളാരപൂമല'യ്‌ക്ക് പുനരാവിഷ്‌കാരവുമായി 'നദികളിൽ സുന്ദരി യമുന' ; ഹിറ്റ് ഗാനം വീണ്ടും വെള്ളിത്തിരയിൽ